കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

0001 - ഒരു നമ്പറിന് വില 12.5 ലക്ഷം രൂപ?

Google Oneindia Malayalam News

ദില്ലി: ഇഷ്ടപ്പെട്ട വാഹനം മാത്രമല്ല, അതിന് ഇഷ്ടപ്പെട്ട നമ്പറും കൂടി കിട്ടിയാലേ ചിലര്‍ക്ക് സന്തോഷം വരൂ. അതിന് വേണ്ടി എത്ര രൂപ മുടക്കാനും അവര്‍ തയ്യാറാകും. ദില്ലിയില്‍ ഇന്റര്‍നെറ്റിലൂടെ 29 ഫാന്‍സി നമ്പറുകള്‍ ലേലത്തിന് വെച്ചപ്പോള്‍ സര്‍ക്കാരിന്റെ കൈയിലെത്തിയത് 72.4 ലക്ഷം രൂപ. 0001 എന്ന നമ്പറിനാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുണ്ടായിരുന്നത്. ഏറ്റവും വില കിട്ടിയ നമ്പറും ഇത് തന്നെ - 12.5 ലക്ഷം രൂപ.

ഗൗതം മൊറാര്‍കയുടെ ദ്വാരികേഷ് ഷുഗര്‍ ഇന്‍ഡസ്ട്രീസാണ് 12.5 ലക്ഷം രൂപയ്ക്ക് 0001 സ്വന്തമാക്കിയത്. 0009 എന്ന നമ്പറാണ് ലേലത്തില്‍ കാശുണ്ടാക്കിയ രണ്ടാമത്തെ നമ്പര്‍. കരുണ്‍ അറോറ 8.25 ലക്ഷം രൂപയ്ക്കാണ് 0009 സ്വന്തമാക്കിയത്. 5.5 ലക്ഷം രൂപയ്ക്ക് വിറ്റുപോയ 0007 ആണ് മൂന്നാമത്. ബ്രൈസ് ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ നമ്പര്‍ സ്വന്തമാക്കിയത്.

delhi-map

0005 എന്ന നമ്പര്‍ 3.15 ലക്ഷത്തിനും 0786 2.10 ലക്ഷത്തിനും 0014 2 ലക്ഷത്തിനും വിറ്റുപോയതായി ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ദില്ലി ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആദ്യത്തെ ഓണ്‍ലൈന്‍ ലേലമായിരുന്നു ഇത്. 0018 രണ്ടുലക്ഷത്തിനും 0019 2.10 ലക്ഷത്തിനും ലേലത്തില്‍ പോയി. 0036, 0111, 0200, 0222, 0300, 0777, 0900, 0999, 1000, 1111, 2222, 7777, 9999 തുടങ്ങിയ നമ്പറുകളാണ് കൂടുതല്‍ ആളുകളെ ആകര്‍ഷിച്ച മറ്റ് നമ്പറുകള്‍.

എന്തുകൊണ്ടാണ് പ്രത്യേകം നമ്പറുകള്‍ക്ക് വേണ്ടി ഇത്രയും തുക മുടക്കുന്നത് എന്ന് ചോദ്യത്തിന് രസകരമായ മറുപടികളാണ് ലേലത്തില്‍ പങ്കെടുത്തവര്‍ നല്‍കിയത്. 0007 എന്ന നമ്പര്‍ വിളിച്ചെടുത്ത നീതു ഗൗര്‍ ഭര്‍ത്താവിന് ബര്‍ത്ത് ഡേ ഗിഫ്റ്റായിട്ടാണ് 0009 എന്ന നമ്പര്‍ വിളിച്ചത്. എന്നാല്‍ കിട്ടിയതാകട്ടെ 0007 ഉം. 0006 ന് വേണ്ടി എത്ര രൂപ മുടക്കാനും തയ്യാറായിരുന്നു എന്ന് അജിത് ഗൗര്‍ പറഞ്ഞു. എന്നാല്‍ മറ്റ് ആവശ്യക്കാര്‍ ഇല്ലാത്തതിനാല്‍ 3 ലക്ഷം രൂപയ്ക്ക് അജിതിന് ഈ നമ്പര്‍ കിട്ടി.

English summary
29 fancy numbers were sold in Delhi's first e-auction and the highest bid of Rs 12.5 lakh was received for the number 0001. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X