കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടോയ്ലറ്റില്‍ ആഡിഡ്,വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍

  • By Meera Balan
Google Oneindia Malayalam News

ദില്ലി: സ്‌കൂളിലെ ടോയ്‌ലറ്റിനുള്ളില്‍ ആസിഡ്. വെള്ളമെന്ന് കരുതി ആഡിഡ് ഉപയോഗിച്ച വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. പരിക്കേറ്റവരില്‍ നാലു വയസുകാരിയും. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് പോളിംഗ് ബൂത്ത് കൂടിയായ സ്‌കൂളില്‍ ആഡിഡ് ടോയ്‌ലറ്റിലേയ്ക്ക് മാറ്റി വച്ചത്. സീമാപുരിയിലെ വിശ്വമിത്ര സര്‍വോദയ കന്യ വിദ്യാലയത്തിലാണ് സ്‌കൂള്‍ അധികൃതരുടെ അശ്രദ്ധമൂലം വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റത്.

നാല് വയസുകാരിയായ കുട്ടിയ്ക്കാണ് ആദ്യം പരിക്കേറ്റത്. ടോയ്‌ലറ്റില്‍ വെള്ളമാണെന്ന് തോന്നുന്ന തരത്തില്‍ ക്യാനിലാണ് ആഡിഡ് സൂക്ഷിച്ചിരുന്നത്. കുട്ടി ആഡിഡില്‍ തൊട്ടതും കൈ പൊള്ളി. തുടര്‍ന്ന് അധ്യാപകര്‍ കുട്ടിയെ വീട്ടിലേക്ക് അയച്ചു. എന്നാല്‍ ആസിഡ് ടോയ്‌ലറ്റില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചില്ല.

Acid

തുടര്‍ന്നാണ് മറ്റ് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കൂടി പരിക്കേറ്റത്. കാലുകള്‍ സ്വകാര്യ ഭാഗങ്ങള്‍ എന്നിവയിലാണ് പൊള്ളലേറ്റത്. അഞ്ച് മുതല്‍ ആറ് ശതമാനം വരെയാണ് പൊള്ളല്‍. നാല് വയയുകാരി ഉള്‍പ്പടെ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. അലീന (6), സോണി (8) എന്നിവരാണ് പരിക്കേറ്റ മറ്റ് വിദ്യാര്‍ഥിനികള്‍.

കഴിഞ്ഞ ഒരാഴ്ചയോളമായി ആഡിഡ് ടോയ്‌ലറ്റിനുള്ളില്‍ സൂക്ഷിച്ചിരിയ്ക്കുകയാണെന്ന് പരിക്കേറ്റ വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍ ആരോപിയ്ക്കുന്നു. ഒരു കുട്ടിയ്ക്ക് പരിക്കേറ്റപ്പോഴെങ്കിലും ആസിഡ് മാറ്റിയിരുന്നെങ്കില്‍ മറ്റ് കുട്ടികള്‍ക്ക് പരിക്കേല്‍ക്കില്ലായിരുന്നെന്ന് രക്ഷകര്‍ത്താക്കള്‍. സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിനെ ശിശുക്ഷേമ സമിതി കേസെടുത്തു. പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പരിക്കേറ്റവരില്‍ ഒരു വിദ്യാര്‍ഥിനി.

English summary
Kids mistake acid for water in Delhi school, suffer burn injuries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X