കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഗസ്റ്റ് 31 വരെ തിരിച്ചടവ് മുടങ്ങിയ വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി

Google Oneindia Malayalam News

ദില്ലി: വായ്പകള്‍ക്കുള്ള മൊറോട്ടോറിയം നീട്ടി നല്‍കണമെന്ന ഹര്‍ജികളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീംകോടതി. ഓഗസ്റ്റ് 31 വരെ കുടിശ്ശിക വരുത്തിയ അക്കൗണ്ടുകള്‍ രണ്ട് മാസത്തേയ്ക്ക് നിഷ്ക്രിയ ആസ്തിയായ പ്രഖ്യാപിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. മൊറട്ടോറിയവും പിഴപ്പലിശയും ഒന്നിച്ച് കൊണ്ടുപോകാനാകില്ലെന്നും കോടതി വ്യക്തമാക്കി. സെപ്തംബര്‍ 10 ന് രാവിലെ പത്തരയ്ക്ക് കേസില്‍ സുപ്രീംകോടതി വീണ്ടും വാദം കേള്‍ക്കും. കേസില്‍ ഇന്ന് വാദം കേള്‍ക്കെ സുപ്രധാനമായ പല നിരീക്ഷണങ്ങളും കോടതി നടത്തി.

ബാങ്കുകള്‍ എല്ലാ തീരുമാനവും എടുക്കട്ടേയെന്ന് പറയാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ ചോദിച്ചു. ചിലകാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരും റിസവര്‍ ബാങ്കും തീരുമാനമെടുക്കണം വായ്പ നേരത്തെ മുടക്കിയവര്‍ക്ക് മൊറട്ടോറിയം ലഭിക്കില്ലെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും അദ്ദേഹം ആരാഞ്ഞു. മോറട്ടറോറിയവും പിഴപലിശയും സംബന്ധിച്ച് റിസർവ് ബാങ്ക് സുപ്രീം കോടതിയിൽ വിശദീകരണം നൽകണം. പ്രശ്നങ്ങൾ പരിഹരിക്കാനായി സർക്കാരും ആർബിഐയും ഇടപെടുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ കോടതിയില്‍ വ്യക്തമാക്കിയപ്പോള്‍ ആരും ഇടപെടുന്നില്ലെന്നാണ് ജനത്തിന്‍റെ പരാതിയെന്നായിരുന്നു ജഡ്ജിയുടെ പ്രതികരണം.

supreme-court

Recommended Video

cmsvideo
രോഗലക്ഷണമില്ലാത്തത് ഏറ്റവും അപകടകരം | Oneindia Malayalam

കൊവിഡിന് മുൻപ് സാമ്പത്തിക പ്രതിസന്ധി നേരിട്ടവർക്ക് കൊവിഡ് കൂടുതൽ പ്രതിസന്ധിയിലായില്ലേ എന്ന കോടതിയുടെ ചോദ്യത്തിന്, ഈ വാദം ശരിയാണെങ്കിലും എവിടെയാണ് യഥാര്‍ത്ഥ കുഴപ്പമെന്ന് എങ്ങനെ കണ്ടെത്താന്‍ കഴിയുമെന്നായിരുന്നു സോളിസിറ്റര്‍ ജനറിലിന്‍റെ മറുചോദ്യം. ലോക്ക് ഡൗണോടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലായവര്‍ക്ക് എന്ത് ആശ്വാസമാണ് നല്‍കാനാവുകയെന്നും കോടതി ചോദിച്ചു.

പഴയ മൊറോട്ടോറിയത്തിനു പകരം പുതിയ ആനുകൂല്യങ്ങളടക്കം മൊറോട്ടോറിയം നല്‍കുന്നത് സംബന്ധിച്ച് റിസര്‍വ്വ് ബാങ്ക് സര്‍ക്കുലറില്‍ വിശദീകരിച്ചിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. പ്രതിസന്ധികള്‍ പരിഹരിക്കാൻ ബാങ്ക് പ്രതിനിധികൾ കൂടി ഉൾപ്പെട്ട സമിതി രൂപീകരിക്കുമെന്ന് ആർ ബി ഐയും വ്യക്തമാക്കി.

ക്ഷേത്രക്കുളത്തിലെ മീന്‍ വളര്‍ത്തല്‍; പ്രതിഷേധവുമായി കുമ്മനം രാജശേഖരന്‍, കൊന്നു തിന്നാനുള്ളതല്ലക്ഷേത്രക്കുളത്തിലെ മീന്‍ വളര്‍ത്തല്‍; പ്രതിഷേധവുമായി കുമ്മനം രാജശേഖരന്‍, കൊന്നു തിന്നാനുള്ളതല്ല

English summary
Supreme Court say loans which have not been repaid till August 31 should not be declared as non-performing assets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X