കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ തിരിച്ചുവരും, യുവ ടീമിന് ആദ്യ ടാസ്‌ക്, വിജയിച്ചാല്‍ സീനിയേഴ്‌സ് ഔട്ട്, പകരമെത്തുന്നത് ഇവര്‍!

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ് ഒരിക്കല്‍ കൂടി പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാവുന്നു. രാജസ്ഥാനിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ തിരിച്ചുവന്നില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന ഭീഷണിയിലാണ് 12 പേര്‍. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ രാഹുലാണ് കോണ്‍ഗ്രസിനെ നയിക്കുകയെന്ന് ഉറപ്പായിരിക്കുകയാണ്. അദ്ദേഹം നേരിട്ടാണ് തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്നത്. ലാലു പ്രസാദ് യാദവിന്റെ തണലില്‍ നിന്ന് കോണ്‍ഗ്രസ് പുറത്തുകടക്കണമെന്ന നിര്‍ദേശം രാഹുല്‍ നല്‍കി കഴിഞ്ഞു. പഴയ രീതി മാറുമെന്ന സൂചനയാണ് രാഹുല്‍ നല്‍കുന്നത്. സീനിയേഴ്‌സിനും ഇത്തവണ റോളുണ്ടാകും. പക്ഷേ യുവാക്കള്‍ക്ക് മുന്‍ഗണനയുണ്ടാവും.

രാഹുലിന്റെ തിരിച്ചുവരവ്

രാഹുലിന്റെ തിരിച്ചുവരവ്

രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ് സച്ചിന്‍ പൈലറ്റ് പോയതോടെയാണ് പാര്‍ട്ടിയില്‍ സജീവമായത്. 12 നേതാക്കള്‍ പാര്‍ട്ടി വിടാന്‍ കാത്തിരിക്കുകയാണ്. കോണ്‍ഗ്രസില്‍ തങ്ങള്‍ രാഹുല്‍ ഇല്ലാതെ ഒരു റോളുമില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇതാണ് രാഹുല്‍ തിരഞ്ഞെടുപ്പ് ഉത്തരവാദിത്തം നേരിട്ട് ഏറ്റെടുക്കാന്‍ തീരുമാനം. 1990ന് ശേഷം കോണ്‍ഗ്രസ് വിജയിച്ചിട്ടില്ലാത്ത സംസ്ഥാനവുമാണ് ബീഹാര്‍. ബിജെപി കോട്ടകള്‍ ഇളക്കിയ ചരിത്രം രാഹുലിന് മുന്നിലുള്ളതാണ് ഈ ടാസ്‌ക് ഏറ്റെടുക്കാന്‍ കാരണം.

ബീഹാറില്‍ തിരിച്ചുവരും

ബീഹാറില്‍ തിരിച്ചുവരും

രാഹുലാണ് ഓരോ ബൂത്തിലെയും കാര്യങ്ങള്‍ വരെ പരിശോധിക്കുക. ഇത് അമിത് ഷായുടെ സ്‌റ്റൈല്‍ കടമെടുത്തതാണ്. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ദീര്‍കാല ബിജെപി ഭരണത്തിന്റെ അടിത്തറ നേരത്തെ രാഹുല്‍ ഇളക്കിയതാണ്. മോദിയുടെ കീഴില്‍ ഒരിക്കല്‍ പോലും ബിജെപി തോല്‍വി അറിയുകയോ പ്രതിസന്ധിയിലാവുകയോ ചെയ്തിട്ടില്ല. രാഹുല്‍ പ്രചാരണത്തിന് ഇറങ്ങിയ ഗുജറാത്തില്‍ 85 സീറ്റ് കോണ്‍ഗ്രസ് നേടി. നൂറില്‍ താഴെ ബിജെപി ഒതുങ്ങുകയും ചെയ്തു. പിന്നീട് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് അധികാരം പിടിച്ചു. ഇതെല്ലാം 15 വര്‍ഷം ബിജെപി ഭരിച്ച സംസ്ഥാനങ്ങളാണ്. ഇത്രയും നേട്ടം രാഹുലിന് മുന്നിലുണ്ട്.

സമാന സാഹചര്യം ബീഹാറിലും

സമാന സാഹചര്യം ബീഹാറിലും

ഗുജറാത്തില്‍ അന്ന് രൂപാണിക്കെതിരെയും മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാനെതിരെയും ഛത്തീസ്ഗഡില്‍ രമണ്‍ സിംഗിനെതിരെയും അഴിമതി ആരോപണങ്ങള്‍ നിരവധിയായിരുന്നു. ജനങ്ങള്‍ ഈ സര്‍ക്കാരുകളെ വെറുത്ത് തുടങ്ങിയിരുന്നു. അവിടെയാണ് രാഹുല്‍ കര്‍ഷക വായ്പയും താങ്ങുവിലയും അടക്കമുള്ള കാര്യങ്ങള്‍ ഉറപ്പ് നല്‍കിയത്. നിതീഷ് കുമാറും സമാന അവസ്ഥയിലാണ്. രാഹുലിനെ സംബന്ധിച്ച് ഇത്തരം സാഹചര്യത്തില്‍ വിജയിക്കുക കൂടുതല്‍ എളുപ്പമാണ്. നിതീഷിനെ നേരിടാന്‍ ഏറ്റവും നന്നായി അറിയുന്ന നേതാവും രാഹുലാണ്. 90 സീറ്റാണ് കോണ്‍ഗ്രസിന്റെ ടാര്‍ഗറ്റ്.

ബാലന്‍സിംഗ് ഇങ്ങനെ

ബാലന്‍സിംഗ് ഇങ്ങനെ

സീനിയര്‍-ജൂനിയര്‍ ടീമിന് ഇത് അവസാനത്തെ പോരാട്ടമാണ്. ജൂനിയര്‍ ടീമാണ് ഈ തിരഞ്ഞെടുപ്പ് വിജയിപ്പിക്കുന്നതെങ്കില്‍ കോണ്‍ഗ്രസില്‍ വലിയൊരു തലമുറ മാറ്റം ഉടനുണ്ടാവും. പല സീനിയര്‍ നേതാക്കളുടെ രാഷ്ട്രീയ ഭാവിയും അവസാനിക്കും. ഇത് തേജസ്വി യാദവിനൊപ്പമുള്ള സഖ്യം ജയിച്ചാലും അങ്ങനെ തന്നെ. എന്നാല്‍ കോണ്‍ഗ്രസിലെ സീനിയേഴ്‌സ് സഖ്യം പരമാവധി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. 45 സീറ്റില്‍ കുറഞ്ഞാണെങ്കില്‍ സഖ്യം വേണ്ടെന്നാണ് രാഹുലിന്റെയും തീരുമാനം.

രാഹുലിന്റെ പ്രാധാന്യം

രാഹുലിന്റെ പ്രാധാന്യം

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ നേതൃത്വം നല്‍കുന്ന തിരഞ്ഞെടുപ്പാണിത്. പൂര്‍ണ സമയം ബീഹാറിനായിട്ടാണ് മാറ്റിവെച്ചിരിക്കുന്നത്. ഇതില്‍ വിജയിച്ചാല്‍ മാത്രമേ തിരിച്ചുവരവ് നേരത്തെ ഉണ്ടാവൂ. സീനിയര്‍ നേതാക്കളോട് എല്ലാ നിര്‍ണായക തീരുമാനവും എടുക്കാനാണ് രാഹുലിന്റെ നിര്‍ദേശം. സര്‍ക്കാര്‍ ഉണ്ടാക്കുന്നത് മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം. തുടര്‍ച്ചയായി സീനിയര്‍ നേതാക്കളെ കാണുന്നുണ്ട് രാഹുല്‍. എന്നാല്‍ തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്നത് രാഹുലാണ്. ദളിത്-മുസ്ലീം-ഒബിസി വോട്ടില്‍ കേന്ദ്രീകരിച്ചുള്ള ഗെയിമാണ് രാഹുല്‍ പ്ലാന്‍ ചെയ്്തിരിക്കുന്നത്.

കളത്തിലിറങ്ങി ടീം രാഹുല്‍

കളത്തിലിറങ്ങി ടീം രാഹുല്‍

കോണ്‍ഗ്രസിനുള്ളില്‍ ടീം രാഹുലിലെ ബ്രിഗേഡുകള്‍ ബീഹാര്‍ പിടിക്കണമെന്ന വാശിയിലാണ്. മിലിന്ദ് ദേവ്‌റ, സഞ്ജയ് നിരുപം, മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അ്രധ്യക്ഷന്‍ പ്രതാപ് സിംഗ് ബജ്വ, അജോയ് കുമാര്‍, ദിനേഷ് ഗുണ്ടുറാവു എന്നിവരാണ് ടീം രാഹുല്‍. സിന്ധ്യയും സച്ചിനും ഇതിന്റെ ഭാഗമായിരുന്നു. മധുസൂദന്‍ മിസ്ത്രി, രാജ് ബബ്ബാര്‍, അവിനാശ് പാണ്ഡെ, ദീപക് ബാബറിയ, എന്നിവരും ടീമിലെത്തിയവരാണ്. ഇവര്‍ പാര്‍ട്ടിക്കുള്ളില്‍ രാഹുലിന്റെ തിരിച്ചവരവിനുള്ള സജ്ജീകരണം ഒരുക്കി കഴിഞ്ഞു. ബീഹാറിലെ നേതൃത്വവും ഇവര്‍ക്ക് പിന്നിലാണ്. ഇവരായിരിക്കും രാഹുല്‍ വന്നാല്‍ പാര്‍ട്ടിയില്‍ ഭരിക്കുക.

ഹിന്ദി ഹൃദയ ഭൂമിയില്‍...

ഹിന്ദി ഹൃദയ ഭൂമിയില്‍...

കേന്ദ്ര തിരഞ്ഞെടുപ്പുകള്‍ മറ്റൊരു വിഷയം തന്നെയാണ്. പക്ഷേ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ മോദിയും അമിത് ഷായും എളുപ്പത്തില്‍ വീഴ്ത്താനാവുന്നവരാണെന്ന് ദില്ലിയിലെ വിജയം തെളിയിച്ച് തന്നതാണ്. ബീഹാര്‍ അത് 2015ല്‍ തന്നെ തെളിയിച്ചതാണ്. ഹിന്ദി ഹൃദയ ഭൂമിയില്‍ കോണ്‍ഗ്രസ് നഷ്ടപ്രതാപം തിരിച്ചുപിടിക്കുന്നു എന്ന് സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ തെളിയിച്ചതാണ്. രാഹുല്‍ തന്നെ മുന്‍നിരയില്‍ അണിനിരക്കുന്നതോടെ കോണ്‍ഗ്രസ് നേതൃത്വം ആഞ്ഞുപിടിക്കും. യഥാര്‍ത്ഥത്തില്‍ ആര്‍ജെഡിയെയാണ് ഇത് ആശങ്കപ്പെടുത്തുന്നത്. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കേണ്ടി വരും. ഇത്തവണ പക്ഷേ ജെഡിയു ഇല്ലാത്തത് കൊണ്ട് ആര്‍ജെഡി അത്തരമൊരു നീക്കത്തിന് തയ്യാറായേക്കും.

English summary
rahul gandhi have special focus on bihar, a victory make him stronger
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X