• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുല്‍ തിരിച്ചെത്തുന്നത് 2 വജ്രായുധങ്ങളുമായി, നിശബ്ദ നീക്കവുമായി കോണ്‍ഗ്രസ്, 7 കേന്ദ്രങ്ങളില്‍!!

ദില്ലി: രാജസ്ഥാനിലെ ബിജെപി നീക്കങ്ങളെ പൊളിച്ചതോടെ രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ് ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്. വിമത നീക്കങ്ങള്‍ പരിഹരിക്കാന്‍ അറിയാത്ത നേതാവെന്ന വിളിപ്പേര് ദീര്‍ഘകാലമായി രാഹുലിനുണ്ട്. തിരിച്ചുവരവില്‍ രണ്ട് ലക്ഷ്യങ്ങളാണ് രാഹുല്‍ മുന്നില്‍ കണ്ടത്. അതിലൊന്നാണ് വിശ്വസ്തരെ പാര്‍ട്ടിയില്‍ പിടിച്ച് നിര്‍ത്തല്‍. ഹിമന്ത ശര്‍മ അടക്കമുള്ളവരെ കോണ്‍ഗ്രസ് കൈവിട്ടതില്‍ രാഹുലിന് വലിയ ഖേദമുണ്ടെന്നാണ് സീനിയേഴ്‌സും പറയുന്നത്. ഇനിയുള്ള നീക്കങ്ങളില്‍ പ്രധാനം ഇമേജ് മെച്ചപ്പെടുത്തലാണ്. വേറെ രണ്ട് സുപ്രധാന പദ്ധതികള്‍ ബിജെപിയെ വീഴ്ത്താനായി രാഹുല്‍ തയ്യാറാക്കിയിട്ടുണ്ട്.

തുടക്കമിട്ട് സുര്‍ജേവാല

തുടക്കമിട്ട് സുര്‍ജേവാല

രാഹുല്‍ തിരിച്ചുവരവ് ഉറപ്പിച്ചെന്ന് നേരത്തെ തന്നെ അഭിഷേക് മനു സിംഗ്‌വി വെളിപ്പെടുത്തിയതാണ്. ഉടന്‍ തന്നെ വര്‍ക്കിംഗ് കമ്മിറ്റി യോഗം ചേരും. ഇതിന് പുതിയ മാനങ്ങള്‍ നല്‍കിയിരിക്കുകയാണ് രണ്‍ദീപ് സുര്‍ജേവാല. പാര്‍ട്ടിയിലെ എല്ലാ നേതാക്കളും രാഹുലിന്റെ വരവിനെ കാത്തിരിക്കുകയാണെന്നും, അദ്ദേഹം അധ്യക്ഷനായി വേണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെടുന്നതെന്നും സുര്‍ജേവാല പറഞ്ഞു. രാഹുലില്‍ മാത്രമാണ് നേതൃത്വത്തിന് വിശ്വാസമെന്നും സുര്‍ജേവാല പറഞ്ഞു.

വീണുകിട്ടിയ അവസരം

വീണുകിട്ടിയ അവസരം

തിരിച്ചുവരാന്‍ രാഹുല്‍ ലക്ഷ്യമിട്ടത് തിരഞ്ഞെടുപ്പുകളായിരുന്നു. എന്നാല്‍ ഇപ്പോള്‍ സച്ചിന്റെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് വീണുകിട്ടിയ അവസരമാണ്. പ്രശ്‌നപരിഹാരത്തിന് രാഹുല്‍ മുന്‍കൈയ്യെടുത്ത ദിവസവും ഏറെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സോണിയാ ഗാന്ധിയുടെ കാലാവധി അവസാനിച്ച ദിവസമാണ് രാഹുല്‍ പ്രശ്‌നപരിഹാരത്തിനായി ഇറങ്ങിയത്. കോണ്‍ഗ്രസിന്റെ സാരഥ്യം അദ്ദേഹം പരോക്ഷമായി ഏറ്റെടുത്തിരിക്കുകയാണ്. ഇത് പുതിയൊരു ടീമിനെ രാഹുല്‍ തയ്യാറാക്കുന്നതിന്റെ തുടക്കമാണെന്ന് യുവ നേതാക്കളുടെ ക്യാമ്പ് പറയുന്നു.

ലക്ഷ്യമിട്ടത് ഗെലോട്ടിനെ

ലക്ഷ്യമിട്ടത് ഗെലോട്ടിനെ

അശോക് ഗെലോട്ട് രാഹുലിന്റെ വിശ്വസ്തനായി കൂടാനായിരുന്നു പ്ലാനിട്ടിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ക്കിംഗ് കമ്മിറ്റിയിലും രാഹുലിന്റെ തിരിച്ചുവരവ് യുവാക്കളേക്കാള്‍ മുമ്പേ ഗെലോട്ട് ആവശ്യപ്പെടുകയും ചെയ്തു. ഇത് ടീം രാഹുലിനെ അമ്പരിപ്പിച്ചു. എന്നാല്‍ നിബന്ധനകള്‍ ഗെലോട്ടിന് മുന്നില്‍ വെച്ച് സച്ചിനെ മടക്കി കൊണ്ടുവന്നതോടെ അദ്ദേഹം രാഹുലുമായി അകന്നിരിക്കുകയാണ്. ഇതാണ് രാഹുലിന് വേണ്ടിയിരുന്നത്. സോണിയാ ക്യാമ്പിലേക്ക് ഗെലോട്ട് തിരിച്ചുപോയതോടെ രാഹുലിന് റിസ്‌കില്ലാതെ പുതിയ ടീമിനെ ഉണ്ടാക്കാം.

cmsvideo
  Rajasthan:This may the reason for sachin pilot's tone chage after one month | Oneindia Malayalam
  സച്ചിന്‍ പ്രധാനി

  സച്ചിന്‍ പ്രധാനി

  രാജസ്ഥാനിലെ കലാപങ്ങളൊന്നും രാഹുല്‍ കാര്യമായി എടുത്തിട്ടില്ല. 2024 വരെയുള്ള തിരഞ്ഞെടുപ്പുകള്‍ രാഹുലിന് വളരെ പ്രധാനമാണ്. സ്ഥിരമായുള്ള റെക്കോര്‍ഡുകള്‍ ഉണ്ടെങ്കിലേ, പോരാട്ടം ശക്തിപ്പെടൂ എന്ന് രാഹുല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സച്ചിന്‍ അഞ്ച് വര്‍ഷം രാജസ്ഥാനില്‍ ശക്തമായ പ്രവര്‍ത്തനം നടത്തിയാണ് കോണ്‍ഗ്രസിനെ അവിടെ അധികാരത്തിലെത്തിച്ചത്. ഈ നേതൃത്വം രാഹുലിന് ദേശീയ തലത്തില്‍ ആവശ്യമുണ്ട്. സച്ചിനുമായുള്ള പ്രശ്‌നം പരിഹരിച്ചതോടെ യുവനേതാക്കളുടെ കാലമാണ് വരാന്‍ പോകുന്നതെന്ന സന്ദേശം എല്ലാ സംസ്ഥാനങ്ങളിലേക്കും നല്‍കാന്‍ രാഹുലിന് സാധിച്ചിരിക്കുകയാണ്.

  സീനിയേഴ്‌സിന് അവസരങ്ങള്‍

  സീനിയേഴ്‌സിന് അവസരങ്ങള്‍

  ഗെലോട്ടിനെ ടീമില്‍ വേണ്ടെന്ന് തീരുമാനിച്ചെങ്കിലും ഒതുക്കാന്‍ രാഹുല്‍ തയ്യാറല്ല. യുവാക്കളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മധ്യസ്ഥ വഹിക്കാന്‍ ഒരുങ്ങുകയാണ് രാഹുല്‍. എല്ലാ സംസ്ഥാനത്ത് നിന്നുള്ളവരും ദില്ലിയിലെത്തും. ഉടന്‍ തന്നെ കോണ്‍ഗ്രസിലെ സംഘടനാ തിരഞ്ഞെടുപ്പും നടക്കും. ഗെലോട്ടിന് രാജസ്ഥാന്റെ ലോക്‌സഭാ-നിയമസഭയുടെ പൂര്‍ണ ചുമതല നല്‍കും. ഇവിടെ വിജയിക്കേണ്ടത് അദ്ദേഹത്തിനുള്ള ഉത്തരവാദിത്തമാണ്. മധ്യപ്രദേശില്‍ കമല്‍നാഥ്, ദില്ലിയില്‍ അജയ് മാക്കനും സുര്‍ജേവാലയും, ഹരിയാനയില്‍ ഭൂപീന്ദര്‍ ഹൂഡ, കേരളത്തില്‍ ഉമ്മന്‍ചാണ്ടി, തമിഴ്‌നാട്ടില്‍ കാര്‍ത്തി ചിദംബരം, കര്‍ണാടകത്തില്‍ ഡികെ ശിവകുമാര്‍, എന്നിവര്‍ക്കാണ് ചുമതല.

  ബിജെപിയുടെ വീഴ്ച്ചകള്‍

  ബിജെപിയുടെ വീഴ്ച്ചകള്‍

  അടുത്തിടെ വന്ന രണ്ട് സര്‍വേകള്‍ ബിജെപിയുടെ വീക്ക്‌നെസ്സുകളായി രാഹുല്‍ കാണുന്നുണ്ട്. ഇതാണ് തിരിച്ചുവരവിനായി ലക്ഷ്യമിടുന്നത്. അതിഥി തൊഴിലാളി വിഷയവും, തൊഴിലില്ലായ്മയുമാണ് രാജ്യത്തെ അലട്ടുന്നത്. ന്യായ് പദ്ധതി നഗര-ഗ്രാമീണ മേഖലകളില്‍ നടപ്പാക്കണമെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും രാഹുല്‍ ഉന്നയിച്ചിട്ടുണ്ട്. ഇവയാണ് തിരഞ്ഞെടുപ്പില്‍ രാഹുലിന്റെ തുറുപ്പുച്ചീട്ട്. ഛത്തീസ്ഗഡില്‍ ന്യായ് നടപ്പാക്കിയപ്പോഴുള്ള നേട്ടങ്ങളാണ് ബീഹാറിലെ പ്രചാരണത്തില്‍ ഉന്നയിക്കുക. ബീഹാറിനായി തന്റെ ടീമിനോട് പുതിയൊരു മോഡല്‍ ന്യായ് പദ്ധതി പ്ലാന്‍ ചെയ്യാനാണ് രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

  പ്രിയങ്ക പ്രധാനിയാവുന്നു

  പ്രിയങ്ക പ്രധാനിയാവുന്നു

  രാഹുലിന്റെ തിരിച്ചുവരവില്‍ പ്രിയങ്ക ഗാന്ധിക്ക് വലിയൊരു റോളുണ്ടാവുമെന്നാണ് ടീമംഗങ്ങള്‍ പറയുന്നത്. ടീം പ്രിയങ്കയും ഈ സൂചിപ്പിക്കുന്നു. യുപി തിരഞ്ഞെടുപ്പിന് ശേഷം ദേശീയ തലത്തിലേക്ക് കളം മാറാനുള്ള താല്‍പര്യവും പ്രിയങ്കയ്ക്കുണ്ട്. രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രിയങ്കയാണ് രാഹുലിനൊപ്പം സജീവമായി ഉണ്ടായിരുന്നത്. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ തന്ത്രമൊരുക്കുന്ന ടീമില്‍ പ്രിയങ്കയുമുണ്ടാവും. 75 സീറ്റ് കോണ്‍ഗ്രസ് നേടിയാല്‍, മറ്റ് അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെ നയിക്കുന്നത് രാഹുലായിരിക്കും. ബീഹാറില്‍ 45 സീറ്റ് വരെ കോണ്‍ഗ്രസ് നേടുമെന്നാണ് സൂചന.

  English summary
  rahul gandhi's return to congress top post will make a serious impact
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X