Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസില്‍ മാറ്റം വേണം, 100 നേതാക്കള്‍ സോണിയയെ കാണും, രാഹുലിലേക്ക്... വെളിപ്പെടുത്തല്‍!!

ദില്ലി: കോണ്‍ഗ്രസില്‍ വന്‍ തലമുറ മാറ്റത്തിന് ഒരുക്കം നടക്കുന്നു. നേതാക്കള്‍ ഒറ്റക്കെട്ടായി സോണിയാ ഗാന്ധിയെ കാണാന്‍ ഒരുങ്ങുകയാണ്. അതേസമയം വന്‍ മാറ്റങ്ങള്‍ ഇവര്‍ ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസിന്റെ വിമത നേതാവ് സഞ്ജയ് ജാ പറയുന്നു. രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവിനാണ് ഈ നീക്കങ്ങള്‍ എന്നാണ് സൂചന. അതേസമയം കോണ്‍ഗ്രസ് സഞ്ജയ് ജായുടെ പ്രസ്താവനയെ പരസ്യമായി തള്ളിക്കളഞ്ഞിരിക്കുകയാണ്. എന്നാല്‍ അനൗദ്യോഗികമായി ഇത് സ്ഥിരീകരിക്കുന്നുണ്ട് നേതാക്കള്‍.

ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

നൂറ് കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചെന്ന് സഞ്ജയ് ജാ പറയുന്നു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയ മാറ്റങ്ങള്‍ വേണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനായി വര്‍ക്കിംഗ് കമ്മിറ്റിയില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടെന്ന് ജാ പറയുന്നു. ഏറ്റവും സുതാര്യമായ രീതിയില്‍ വര്‍ക്കിംഗ് കമ്മിറ്റിയില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. നേരത്തെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ സഞ്ജയ് ജായെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സോണിയ മാറണം

സോണിയ മാറണം

സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയണമെന്ന വികാരം പാര്‍ട്ടിയില്‍ ശക്തമായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സോണിയക്ക് നേരിട്ട് പങ്കെടുക്കാനോ പല നേതാക്കളുമായും ചര്‍ച്ച നടത്താനോ സാധിക്കില്ല. ഇത് സംസ്ഥാനങ്ങളിലെ നേതൃത്വത്തെ നന്നായി ബാധിക്കുന്നുണ്ട്. രാജസ്ഥാനില്‍ സോണിയയുടെ ഈ നേതൃത്വത്തിലെ പോരായ്മയാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നാണ് ആരോപണം.

ദില്ലിയിലേക്ക് എത്തും

ദില്ലിയിലേക്ക് എത്തും

കോണ്‍ഗ്രസിലെ ചെറിയൊരു വിഭാഗം നേതാക്കള്‍ സോണിയയെ അടുത്ത ദിവസം തന്നെ കാണാന്‍ തയ്യാറെടുക്കുന്നുണ്ട്. ഇതിന് അനുമതി ലഭിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവാണ് ഇവരുടെ മുന്നിലുള്ളത്. ഹൈക്കമാന്‍ഡില്‍ സ്വാധീനമുള്ള നേതാക്കളാണ് ഇവര്‍. മുന്‍ മന്ത്രിമാരും എംപിമാരും വരെ കൂട്ടത്തിലുണ്ട്. പാര്‍ട്ടിയില്‍ വിഭാഗീയ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ രാഹുലിനെയും സോണിയയെയും കാണാന്‍ കിട്ടുന്നില്ലെന്നാണ് പരാതി. രാഹുലിന്റെ റോള്‍ മാറണമെന്ന് ഇവര്‍ നിര്‍ബന്ധത്തിലാണ്.

Recommended Video

cmsvideo
    priyanka Gandhi is the real heroine in rajasthan | Oneindia Malayalam
    രാഹുലും പ്രിയങ്കയും മാത്രം

    രാഹുലും പ്രിയങ്കയും മാത്രം

    രാഹുലിന്റെയും പ്രിയങ്ക ഗാന്ധിയുടെയും ചുറ്റുമുള്ള നേതാക്കള്‍ക്ക് മാത്രമാണ് എല്ലാ പദവികളും നല്‍കുന്നതെന്നും, ബാക്കിയുള്ളവരെ അവഗണിക്കുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. രാജസ്ഥാനിലെ പ്രതിസന്ധി ഇവര്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. പ്രശ്‌നം പരിഹരിക്കാന്‍ രൂപീകരിച്ച കമ്മിറ്റിയിലും ഉള്ളത് രാഹുലിന്റെയും പ്രിയങ്കയുടെയും അടുപ്പക്കാരാണ്. സംസ്ഥാന സമിതികളെയും പ്രാദേശിക നേതാക്കളെയും രാഹുല്‍ വിശ്വാസത്തിലെടുക്കണമെന്നാണ് ആവശ്യം.

    കോണ്‍ഗ്രസ് പറയുന്നത്

    കോണ്‍ഗ്രസ് പറയുന്നത്

    സഞ്ജയ് ജായുടെ വാദങ്ങളെ കോണ്‍ഗ്രസ് തള്ളി. ടിവി ചര്‍ച്ചകളിലെ തെറ്റിദ്ധാരണ പരത്തുന്ന ഗ്രൂപ്പ് ഇന്ന് ഒരിക്കലും എഴുതാത്ത ഒരു കത്തിനെ കുറിച്ച് പറയുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളാണ് എഴുതിയതെന്നും പറയുന്നു. ഇതെല്ലാം ഫേസ്ബുക്കും ബിജെപിയും തമ്മിലുള്ള ബന്ധത്തില്‍ നിന്ന് വഴിതിരിക്കാനുള്ള ശ്രമമാണ്. ബിജെപിയുടെ കിങ്കരന്‍മാര്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

    തലമുറ മാറ്റം

    തലമുറ മാറ്റം

    കോണ്‍ഗ്രസില്‍ സോണിയാ ഗാന്ധിയുടെ കാലാവധി ദിവസങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞിരുന്നു. തല്‍ക്കാലത്തേക്ക് കാലാവധി നീട്ടിയെങ്കിലും രാഹുല്‍ തന്നെ പാര്‍ട്ടിയെ നയിക്കുന്നത് വരെ അവര്‍ തുടരും. ബീഹാര്‍ തിരഞ്ഞെടുപ്പിന് മുമ്പോ അതോ തിരഞ്ഞെടുപ്പ് വിജയിച്ചതിന് ശേഷമോ രാഹുല്‍ തിരിച്ചുവരുമെന്നാണ് നേതാക്കള്‍ പറയുന്നത്. പക്ഷേ തിരിച്ചുവരവിന് മുമ്പ് പാര്‍ട്ടിയില്‍ വന്‍ അഴിച്ചുപണികളാണ് നടക്കുന്നത്. സംസ്ഥാന തലത്തില്‍ രാഹുല്‍ സ്വാധീനമുറപ്പിച്ചിട്ടുണ്ട്. രാജസ്ഥാന്‍ സംസ്ഥാന സമിതിയില്‍ ഇപ്പോള്‍ രാഹുല്‍ പക്ഷമാണ് കൂടുതല്‍. ഗുജറാത്തിലും അതുപോലെ തന്നെ.

    സീനിയേഴ്‌സിന്റെ പ്രശ്‌നം

    സീനിയേഴ്‌സിന്റെ പ്രശ്‌നം

    പ്രമുഖ നേതാക്കള്‍ക്ക് മുന്നില്‍ രാഹുല്‍ തന്നെ തിരിച്ചുവരവിനെ കുറിച്ച് വിശദീകരിച്ചേക്കും. സീനിയേഴ്‌സും ജൂനിയേഴ്‌സും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. താന്‍ ഇനിമുതല്‍ സംസ്ഥാനത്തെ പ്രശ്‌നങ്ങളില്‍ ഇടപെടില്ലെന്നും, പ്രിയങ്ക ഗാന്ധിക്കാണ് അതിന്റെ ചാര്‍ജെന്നുമുള്ള സൂചനയാണ് രാഹുല്‍ നല്‍കുന്നത്. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ നല്ല രീതിയില്‍ പ്രചാരണം നടത്തി വിജയം നേടുന്നവര്‍ക്ക് രാഹുലിന്റെ ടീമിലും ഇടംപിടിക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+