കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ബിജെപിക്ക് ആപ്പ് എംഎല്‍എമാരുടെ പിന്തുണ

Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരിയിലെ ഭരണ പ്രതിസന്ധിക്ക് അറുതി വരുത്താന്‍ ആം ആദ്മി പാര്‍ട്ടി എം എല്‍ എമാര്‍ ബി ജെ പിയെ പിന്തുണച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. എ എ പി എം എല്‍ എ മാരുടെ പുറത്തുനിന്നുള്ള പിന്തുണയോടെയാകും ബി ജെ പി ദില്ലി ഭരിക്കുക. ദില്ലിയില്‍ ബി ജെ പി - അകാലിദള്‍ സഖ്യത്തിന് 33 ഉം ആം ആദ്മി പാര്‍ട്ടിക്ക് 28 ഉം അംഗങ്ങളുണ്ട്. ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് വെറും ഏഴ് സീറ്റിലേക്ക് ഒതുക്കപ്പെട്ടിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്നാണ് ആം ആദ്മി പാര്‍ട്ടിയിലെ ഒരു വിഭാഗം എം എല്‍ എമാര്‍ മനസുമാറ്റിയത്. ഇപ്പോള്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നാല്‍ എ എ പിയുടെ നില ദയനീയമായിരിക്കും എന്നും ഇവര്‍ കരുതുന്നുണ്ടത്രെ. 40 ദിവസം ദില്ലി ഭരിച്ച ആം ആദ്മി പാര്‍ട്ടിക്ക് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല.

aap-logo

ദില്ലി നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിച്ച ഡോ. ഹര്‍ഷവര്‍ദ്ധനന്‍ ഇപ്പോള്‍ കേന്ദ്ര മന്ത്രിസഭയില്‍ അംഗമാണ്. ഹര്‍ഷവര്‍ദ്ധന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നില്ലെങ്കില്‍ പാര്‍ട്ടി അധ്യക്ഷന്‍ വിജയ് ഗോയല്‍ ആയിരിക്കും ദില്ലി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടിയുടെ നോമിനി. ആര്‍ എസ് എസിനും അഭിമതനാണ് ഗോയല്‍. പാര്‍ട്ടി വക്താവും എം പിയുമായ മീനാക്ഷി ലേഖിയുടെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്.

എന്നാല്‍ ഇത്തരത്തില്‍ ഒരു നീക്കവും ആം ആദ്മി പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും നടക്കുന്നില്ല എന്ന് പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. എം എല്‍ എമാരോട് താന്‍ സംസാരിച്ചിരുന്നു. മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണ്. അതേസമയം ബി ജെ പി തങ്ങള്‍ത്ത് പണം വാഗ്ദാനം ചെയ്തു എന്ന ആരോപണവുമായി അഞ്ച് എ എ പി എം എല്‍ എമാര്‍ രംഗത്തുവന്നിട്ടുണ്ട്.

English summary
Report says some AAP legislators to support BJP to help form government in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X