Get Updates
Get notified of breaking news, exclusive insights, and must-see stories!

യുബര്‍ പീഡനം: യുവതി ജോലിക്ക് തിരിച്ചെത്തി, അടുത്ത മാസം വിവാഹം

ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ യുബര്‍ ടാക്‌സിയില്‍ ബലാത്സംഗം ചെയ്യപ്പെട്ട 27 കാരിക്ക് അടുത്ത മാസം വിവാഹം. പെണ്‍കുട്ടിയുടെ അച്ഛനാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ നിശ്ചയിച്ചുറപ്പ വിവാഹം തീരുമാനിച്ച ദിവസം തന്നെ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. ദുരന്തത്തിന് ശേഷം മകളെ ആശ്വസിപ്പിക്കുകയും വിവാഹത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്ത പ്രതിശ്രുതവരന് അദ്ദേഹം നന്ദി പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ചയാണ് മള്‍ട്ടി നാഷണല്‍ കമ്പനി ജീവനക്കാരിയായ 27 കാരി യുബര്‍ ടാക്‌സിയില്‍ പീഡനത്തിന് ഇരയായത്. സംഭവത്തിന്റെ ഷോക്കില്‍ നിന്നും മോചിതയായി വരികയാണ് യുവതി. കുടുംബാംഗങ്ങള്‍ക്കൊപ്പം ദില്ലിക്ക് പുറത്തേക്ക് ഒരു യാത്ര പോയിരിക്കുകയാണ് യുവതി ഇപ്പോള്‍. താമസിയാതെ ജോലിക്ക് തിരിച്ചെത്തുമെന്നും യുവതിയുടെ വീട്ടുകാര്‍ പറഞ്ഞു.

uber-rape

വടക്കന്‍ ദില്ലിയിലെ ഇന്ദര്‍ലോക സ്വദേശിയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി. അയല്‍ക്കാരും സഹപ്രവര്‍ത്തകരും ബന്ധുക്കളും സുഹൃത്തുക്കളും മറ്റും തന്നോട് ഒരുതരത്തിലുള്ള അകല്‍ച്ചയും കാണിക്കുന്നില്ല എന്ന് യുവതി പറഞ്ഞു. താന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ തന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കും. മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റാണ് ഇവര്‍.

എന്തിനാണ് ഞാന്‍ ജോലി വിടുന്നത്. എന്തിനാണ് ഞാന്‍ ജോലിസ്ഥലം മാറുന്നത്. ഞാന്‍ തുടര്‍ന്നും ഇവിടെത്തന്നെ ജോലി ചെയ്യും. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഞാനല്ല സംഭവത്തിലെ പ്രതി. എന്റെ അവകാശങ്ങള്‍ക്കും സ്ത്രീകള്‍ക്ക് കിട്ടേണ്ട നീതിക്കും വേണ്ടി പോരാടുകയാണ് ഞാന്‍ ചെയ്യുന്നത് - യുവതി പറഞ്ഞു. യുവതിയെ പീഡിപ്പിച്ച യുബര്‍ ടാക്‌സി ഡ്രൈവര്‍ ശിവ് കുമാര്‍ യാദവിനെ കോടതി 14 ദിവസത്തെ ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+