• search
  • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പാലക്കാട് വൻ സ്പിരിറ്റ് വേട്ട; മിനിലോറിയിൽ കടത്താൻ ശ്രമിച്ച 2240 ലിറ്റർ സ്പിരിറ്റ് പിടിച്ചു!

  • By Desk

പാലക്കാട്: മിനിലോറിയിൽ കടത്താൻ ശ്രമിച്ച 2,240 ലിറ്റർ സ്പിരിറ്റ് പിടിച്ചു. തമിഴ്നാട്ടിൽനിന്ന‌് കേരളത്തിലേക്ക് കടത്തുന്നതിനിടെ നല്ലേപ്പിള്ളി സ്വദേശി രതീഷ് (32) ആണ‌് സ‌്പിരിറ്റുമായി പിടിയിലായത്. കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറയിൽ ചൊവ്വാഴ‌്ച വൈകിട്ട‌് 4.30 ന‌ാണ‌് 35 ലിറ്ററിന്റെ 64 കന്നാസുകളിൽ സ്പിരിറ്റുമായി തമിഴ‌്നാട‌് രജിസ‌്ട്രേഷനിലുള്ള മിനിലോറി കണ്ടെത്തിയത‌്. കൊഴിഞ്ഞാമ്പാറ സ‌്പെഷ്യൽ ബ്രാഞ്ച‌് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച വിവരത്തെത്തുടർന്നാണ‌് പരിശോധന.

മഞ്ചേരിയിൽ ആര്‍എസ്എസുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച മുഖ്യപ്രതി പിടിയില്‍; പ്രതിയെ പിടികൂടിയത് ആന്ധ്രയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ, അക്രമത്തിന് പിന്നിൽ ആര്‍എസ്എസ്എസ്-എസ്ഡിപിഐ വൈര്യം

കന്നാസ് അടുക്കിയതിന‌് മുകളിൽ ഇരുമ്പ് ഗ്രില്ലുകളും അതിനുമുകളിൽ പലക അടുക്കിയ നിലയിലുമായിരുന്നു. ഡിവൈഎസ‌്പി ജി ഡി വിജയകുമാർ, കൊഴിഞ്ഞാമ്പാറ എസ്ഐ മനോജ് കെ ഗോപി, സിപിഒമാരായ കെ സി അനുരജ്ഞിത്, എസ് സുരേഷ‌്‌കുമാർ, കെ സുരേഷ‌്കുമാർ, സി രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ‌് പരിശോധന.

തമിഴ്നാട്ടിലെ കോവിൽപ്പാളയത്തുനിന്നെടുത്ത ലോറി പാലക്കാട് മെഡിക്കൽ കോളേജിനുമുന്നിൽ നിർത്താനാണ‌് നിർദേശമെന്ന് രതീഷ് പൊലിസിന് മൊഴി നൽകി. ജില്ലയിൽ ലഹരി വേട്ട തുടരുകയാണ്. ഇന്നലെ 350 ഗ്രാം ഉണക്ക കഞ്ചാവുമായി പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ പായിപ്പാട് പ്ലാമൂട്ടിൽ വീട്ടിൽ നിസാർ മകൻ അൽ അമിൻ (24) എന്നയാളെ വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹനപരിശോധനക്കിടെ പിടികൂടി.

പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ -സദയകുമാർ, പ്രിവന്റിവ് ഓഫീസർമാരായ, ഷിബു ബോസ്‌വെൽ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രേംകുമാർ , രങ്കൻ, സുനിൽ കുമാർ എന്നിവർ പങ്കെടുത്തു. ഇന്ന് ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ കഞ്ചാവ് വേട്ടയായിരുന്നു ഇത്. രാവിലെപാലക്കാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷ്ണർ രാജാസിഗിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എക്സൈസ് കമ്മീഷറും പാലക്കാട് എക്സൈസ്പെഷൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടറും പാർട്ടിയും മുക്കാലി ഫോസ്റ്റ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ റെയ്ഡിൽ മണ്ണാർക്കാട് താലൂക്കിൽ പാടവയൽവില്ലജിൽ ആന വായ് മേലേ ഗലസി ഊരിന് മുകൾ ഭാഗത്ത് പൊടിയറ മലയിൽ നിന്നും 408 കഞ്ചാവ് ചെടികൾ കണ്ടു പിടിച്ച് കേസാക്കി സംഭവസ്ഥലത്ത് വെച്ച് നശിപ്പിച്ചു. പ്രതിയെ കണ്ടു കിട്ടിയിട്ടില്ലാത്തതാണ്. സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിലാണ് പൊടിയറ മല സ്ഥിതി ചെയ്യുന്നത്. കണ്ടെടുത്ത കഞ്ചാവ് ചൊടിയകൾക്ക് 6 മാസം പ്രായവും ഉദ്ദേശം 6 അടിയോളം ഉയരമുള്ളതുമാണ്.

English summary
2240 litter spirit seized in Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more