പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'സൗദിയുമായി തോറ്റപ്പോൾ തീർന്നെന്ന് കരുതി കാലുമാറിയ ഒരു പ്രമുഖനുണ്ട്'; വിടിയെ ട്രോളിക്കൊന്ന് ഷാഫി പറമ്പിൽ

Google Oneindia Malayalam News

കൊച്ചി: ഫുട്ബോൾ ലോകകപ്പിലെ അർജന്റീനയുടെ കീരീട നേട്ടത്തിന്റെ ആവേശത്തിലും ആഘോഷത്തിലുമാണ് ലോകമെങ്ങുമുള്ള ആരാധകർ. ഇങ്ങ് കേരളത്തിലും ആഘോഷങ്ങൾക്ക് യാതൊരു കുറവുമില്ല. ബ്രസീൽ അടക്കമുള്ള എതിരാളികളെ പരിഹസിച്ചും അട്ടിമറി വിജയത്തിൽ മധുരവും ബിരിയാണിയുമൊക്കെ വിളമ്പി ആഘോഷിക്കുകയാണ് അവർ. അതിനിടെ തന്റെ ഇഷ്ട ടീം ജയിച്ചതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് പാലക്കാട് എം എൽ എ ഷാഫി പറമ്പിൽ. ലോകകപ്പ് മത്സരങ്ങൾ നേരിട്ട് കാണാൻ ഷാഫി നേരത്തേ ഖത്തറിലേക്ക് പോയിരുന്നു. അന്ന് അവിടെ അർജൻറീനയ്ക്ക് വേണ്ടി സ്റ്റേഡിയത്തിൽ ആർപ്പുവിളിച്ച എംഎൽഎ അവിടെ നിന്നുള്ള ചിത്രങ്ങളും പങ്കിട്ടിരുന്നു.

1

'ഈ വേൾഡ് കപ്പ് പന്തുരുണ്ടത് ഓരോ അർജന്റീനിയൻ ആരാധകന്റെ ഹൃദയത്തിലുമാണ്. ലോകത്ത് തന്നെ വേൾഡ് കപ്പിനെ ഏറ്റവും കൂടുതൽ വരവേറ്റത് നമ്മുടെ കൊച്ച് കേരളമാണ്. 130 അടിയുള്ള കട്ടൗട്ട് തൊട്ട്, കൊടിയും തോരണങ്ങളും സ്ക്രീനുകളും ജയിച്ചപ്പോൾ കൊടുക്കുന്ന ബിരിയാണി ചാലഞ്ച് ഫെസ്റ്റ് വരെ അടിമുടി മല്ലു വേൾഡ് കപ്പായി മലയാളി ആരാധകർ മാറ്റിയിട്ടുണ്ട്'.

'ഇത് കുറച്ച് കടന്നുപോയി'; ഉടുവസ്ത്രം ഊരി അര്‍ജന്റീനിയന്‍ ആരാധികയുടെ ആഘോഷം, വീഡിയോ'ഇത് കുറച്ച് കടന്നുപോയി'; ഉടുവസ്ത്രം ഊരി അര്‍ജന്റീനിയന്‍ ആരാധികയുടെ ആഘോഷം, വീഡിയോ

2

'36 വർഷത്തിന് ശേഷമാണ് അർജന്റീന കപ്പ് എടുക്കുന്നത്. ഇത് പോലൊരു ഫൈനൽ ഉണ്ടായിട്ടില്ല. ആദ്യഘട്ടത്തിൽ സമഗ്രാധിപത്യമായിരുന്നു അർജന്റീന പുലർത്തിയത്. എംബാപ്പെ പിന്നെയാണ് ഉദയം ചെയ്തത്. അദ്ദേഹത്തിന്റെത് വന്യമായൊരു കരുത്താണ്. എംബാപ്പെ രണ്ട് അടിച്ചപ്പോൾ മനസിൽ പിന്നേയും ആശങ്കയായി. മെസി ഒന്നൂടെ അടിച്ചപ്പോൾ വീണ്ടും സന്തോഷമായി. മെസിടെ ഗോളിൽ തന്നെ വിജയിച്ചല്ലോ. പിന്നെയും നിർഭാഗ്യത്തിന് പെനാൾട്ടി. ആളുകൾക്ക് ഹൃദയാഘാതം പോലും വന്ന് പോകുന്ന തരത്തിലായിരുന്നു കളി. എന്നിരുന്നാലും സ്വപ്ന ഫൈനൽ എന്നത് അക്ഷരാർത്ഥത്തിൽ ശരിവെയ്ക്കുന്ന കളിയായിരുന്നു നടന്നത്. ഇഷ്ട ടീം ഫൈനലിൽ വരുന്നത് മാത്രമല്ല സ്വപ്ന ഫൈനൽ. രണ്ട് ശക്തരായ ടീമുകൾ അവസാനം വരെ ഫുട്ബോളിന്റെ എല്ലാ ആവശേവും നിലനിർത്തി തുലാസിലാടി അവസാനം കപ്പെടുത്ത് അർജന്റീന മടങ്ങി.ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (GOAT)ആരാണെന്ന കാര്യത്തിൽ ഇനി ഞങ്ങൾക്ക് യാതൊരു സംശയവുമില്ല'

3

'ഒരു ഫുട്ബോളർ എന്ന നിലയിലുള്ള പൂർണതയിലേക്ക് അയാൾ നടന്ന് അടുക്കുകയായിരുന്നു. ഗോൾ കീപ്പറായ മാർടിനെസിനെ പറയാതിരിക്കാനാവില്ല. അയാൾ അവസാനം നടത്തിയ സേവ് പറയാതിരിക്കാനാകില്ല. മെസിക്ക് തുല്യം പ്രകടനം നടത്തിയ വ്യക്തിയാണ് അദ്ദേഹം. വലിയൊരു നേട്ടമാണ് അർജന്റീന സ്വന്തമാക്കിയത്.തോൽപ്പിച്ചത് ചെറിയ ടീമിനെയല്ല', ഷാഫി പറമ്പിൽ പറഞ്ഞു.

5

അതിനിടെ അർജന്റീനയെ പരിഹസിച്ച സുഹൃത്തും മുൻ എം എൽ എയുമായ വിടി ബൽറാമിനേയും ഷാഫി പറമ്പിൽ കണക്കറ്റ് ട്രോളി. 'സൗദി അറേബ്യക്കെതിരായ മത്സരത്തിൽ തോറ്റപ്പോൾ കാലുമാറിയ ആളുണ്ട്. പുള്ളി വിചാരിച്ചത് അതോടെ തീർന്നെന്നാണ്. അത് കഴിഞ്ഞപ്പോൾ ബ്രസീലായി നോക്കി, പിന്നെ ക്രൊയേഷ്യയായി, ഇടയ്ക്ക് നെതർലാന്റിസിനെ പിടിച്ചു, ഇന്നലെ പുള്ളി ഫ്രാൻസുമായി. പുള്ളിയെ ഇങ്ങ് കൊണ്ടുവരേണ്ട അദ്ദേഹം അവിടെ തന്നെ നിക്കട്ടെയെന്നാണ് അർജന്റീനയുടെ ആരാധകർ പറയുന്നത്. എന്തായാലും കൂറുമാറിയവരോട് ഘർവാപ്പസിക്ക് സമയമായെന്ന് അറിയിക്കുകയാണ്', ചിരിയോടെ ഷാഫി പറമ്പിൽ പറഞ്ഞു.

English summary
Argentina's World Cup Victory; Shafi Parambil MLA's Trolls VT Balram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X