പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലത്തൂരിൽ എടിഎം തകർത്ത് മോഷണശ്രമം പ്രതികൾ പിടിയിൽ

  • By Desk
Google Oneindia Malayalam News

പാലക്കാട്: ആലത്തൂർ തൃപ്പാളൂരിൽ SBI ATM കുത്തിതുറന്ന് മോഷണശ്രമം നടത്തിയ രണ്ട് പ്രതികൾ പിടിയിൽ . 1. ആഷിഖ് വയസ്സ് 25, slo അഷറഫ് തെക്കുമുറി, പുതിയങ്കം, 2. അജീഷ് വയസ്സ് 28, slo മുഹമ്മദ് കുട്ടി, ഒറ്റയിൽ വീട്, തെക്കുമുറി, പുതിയങ്കം, എന്നിവരാണ് ആലത്തൂർ പോലീസിന്റെയും DySP യുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെയും പിടിയിലായത്. 17.10.2018 തിയ്യതി രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾ രണ്ട് പേരും ചേർന്ന് ആസൂത്രണം ചെയ്ത് ATM കൗണ്ടറിലെ ക്യാമറ അഴിച്ചുമാറ്റി ദൃശ്യങ്ങൾ പതിയുന്നത് തടഞ്ഞ് ഹെൽമെറ്റ് , ഗ്ലൗസ്, ഓവർകോട്ട് എന്നിവ ധരിച്ചാണ് കൃത്യം ചെയ്തത്.

ഇരുമ്പ് ദണ്ഡ്, സ്ക്രൂ ഡ്രൈവർ, ചുറ്റിക, സ്പാനർ, എന്നിവ ഉപയോഗിച്ച് ATM മിഷ്യൻ തുറന്നെങ്കിലും പണം എടുക്കാൻ കഴിഞ്ഞില്ല.തുടർന്ന് കേസന്വേഷണം ഏറ്റെടുത്ത ആലത്തൂർ പോലീസും DYSP യുടെ പ്രത്യേക അന്വേഷണ സംഘവും CCTV ദ്യശ്യങ്ങളുടെയും മറ്റും അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് 24 മണിക്കൂറിനകം പ്രതികളെ അറസ്റ്റ് ചെയ്യുവാൻ സാധിച്ചത്.

സനല്‍ കുമാര്‍ വധം: ഡിവൈഎസ്പിയുടെ ആത്മഹത്യ ദൈവത്തിന്റെ വിധിയെന്ന് സനലിന്റെ ഭാര്യ സനല്‍ കുമാര്‍ വധം: ഡിവൈഎസ്പിയുടെ ആത്മഹത്യ ദൈവത്തിന്റെ വിധിയെന്ന് സനലിന്റെ ഭാര്യ

atmmachine

ആലത്തൂർ ഡിവൈഎസ്പി കൃഷ്ണദാസ്, ആലത്തൂർ സി ഐ എലിസബത്ത്, ആലത്തൂർ എസ് ഐ അനീഷ്, എസ് സി പി ഒ ബാബു പോൾ, സി പി ഒ പ്രജീഷ്, ഡിവൈഎസ്പി യുടെ പ്രത്യേക അന്വേഷണ സംഘത്തിലുൾപ്പെട്ട കൃഷ്ണദാസ്, റഹിം മുത്തു, സന്ദീപ്, സൂരജ് ബാബു, ദിലീപ് എന്നിവരാണ് കേസന്വേഷണം നടത്തിയത്.

English summary
ATM robbery in alathur; accused are caught
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X