പാലക്കാട് നഗരസഭയില്‍ ബിജെപി അംഗത്തിന്റെ വോട്ട് എല്‍ഡിഎഫിന്; ബാലറ്റ് തിരികെവേണമെന്ന് ആവശ്യം, തര്‍ക്കം
പാലക്കാട്: പാലക്കാട് നഗരസഭയില്‍ ബിജെപി അംഗം വോട്ട് ചെയ്തത് എല്‍ഡിഎഫ് നോമിനേറ്റ് ചെയ്ത നേതാവിന്. അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുതിര്‍ന്ന അംഗം പേര് മാറി ചെയ്യുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് നഗരസഭ കയ്യാങ്കളിക്ക് സാക്ഷിയായി. വോട്ട് ചെയ്യുന്നതിനിടെ അബദ്ധം പറ്റിയെന്ന് പറഞ്ഞ് പെട്ടെന്ന് ബാലറ്റ് പേപ്പര്‍ തിരികെ വാങ്ങി കൃത്യമായ പേരെഴുതി വോട്ട് ചെയ്യുന്നതിനിടെയാണ് തര്‍ക്കം രൂപപ്പെട്ടത്.
വോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കോണ്‍ഗ്രസ്, അംഗങ്ങള്‍ വരണാധികാരിയെ സമീപിച്ചു. ഇതിനെതിരെ ബിജെപിക്കാരും രംഗത്തെത്തിയത് വന്‍ ബഹളത്തിലേക്ക് നയിച്ചു. അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാറിയ വോട്ട് വരണാധികാരി അസാധുവായി പ്രഖ്യാപിച്ചു.
കോൺഗ്രസിൽ ഇതൊക്കെ നടക്കുമോ എന്റെ പിള്ളേച്ചാ ? | Oneindia Malayalam
Comments
English summary
BJP member votes for LDF in Palakkad municipality, Dispute while attempting to correct