• search
 • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൃത്താല കൈവിടരുത്, പട്ടാമ്പി പിടിക്കണം, രാഹുലിനെ ഇറക്കി കോണ്‍ഗ്രസ്, ഉമ്മന്‍ ചാണ്ടിയും എത്തി!!

പാലക്കാട്: കോണ്‍ഗ്രസ് ഇത്തവമ വന്‍ പ്രതീക്ഷയിലാണ് പാലക്കാട്ട് ഇറങ്ങുന്നത്. ഭരണത്തില്‍ തിരിച്ചെത്തണമെങ്കില്‍ 11 നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയില്‍ ഭൂരിഭാഗവും നേടണം. വര്‍ധിച്ച് വരുന്ന ബിജെപിയുടെ ആധിപത്യം ഇത്തവണ കോണ്‍ഗ്രസ് ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ അടുത്തിടെ വന്ന സര്‍വേകളില്‍ യുഡിഎഫ് ചെറിയ നേട്ടമുണ്ടാക്കുമെന്ന് കണ്ടതോടെ കോണ്‍ഗ്രസ് ക്യാമ്പ് ഒന്നടങ്കം ആവേശത്തിലാണ്. ഉമ്മന്‍ ചാണ്ടിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയെയും ഇറക്കി പാലക്കാട് പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

ആ രണ്ട് മണ്ഡലങ്ങള്‍

ആ രണ്ട് മണ്ഡലങ്ങള്‍

രണ്ട് മണ്ഡലങ്ങളില്‍ അത്ര നല്ല വിജയപ്രതീക്ഷയില്‍ അല്ല കോണ്‍ഗ്രസുള്ളത്. ഒന്ന് തൃത്താല മണ്ഡലമാണ്. ഇത് കൈവിടരുതെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശമുണ്ട്. വിടി ബല്‍റാമിനെതിരെ ഏതിര്‍പ്പുകള്‍ ഉള്ളത് കൊണ്ടല്ല പ്രശ്‌നം. എംബി രാജേഷ് ജനപ്രിയനായ നേതാവാണ്. രാജേഷ് വന്നതോടെ ഇടതുവോട്ടുകളുടെ വലിയ ഏകീകരണം സംഭവിക്കുന്നുണ്ട്. അതാണ് സര്‍വസന്നാങ്ങളും തൃത്താലയില്‍ ഇറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. പട്ടാമ്പിയാണ് മറ്റൊരു മണ്ഡലം. അതിനായിട്ടാണ് റിയാസ് മുക്കോളിയെ തന്നെ പട്ടാമ്പിയില്‍ ഇറക്കിയത്.

രാഹുല്‍ തൃത്താലയില്‍

രാഹുല്‍ തൃത്താലയില്‍

പാലക്കാട്ട് തരംഗം തീര്‍ക്കാന്‍ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ തന്നെയാണ് ഇറക്കിയിരിക്കുന്നത്. രാവിലെ പതിനൊന്നേ മുക്കാലോടെ സ്‌റ്റേഡിയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഹെലിപ്പാഡില്‍ രാഹുല്‍ ഹെലികോപ്ടര്‍ ഇറക്കി. അവിടെ നിന്നാണ് കോട്ട മൈതാനത്തേക്ക് എത്തിയത്. പാലക്കാട് മുതല്‍ തൃത്താല വരെ 70 കിലോ മീറ്റര്‍ ദൂരം റോഡ് ഷോയുമായി രാഹുല്‍ വലിയ തരംഗമുണ്ടാക്കി. യുഡിഎഫ് വന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുട്ടില്‍ ഇഴയേണ്ടി വരില്ലെന്ന വാഗ്ദാനം ആദ്യം. പിന്നാലെ ന്യായ് പദ്ധതിയും മാസം ആറായിരം രൂപയെന്ന പ്രകടന പത്രികയിലെ വാഗ്ദാനവും സജീവ പ്രചാരണമായി.

ബാങ്ക് വിളിച്ചപ്പോള്‍ നിശബ്ദത

ബാങ്ക് വിളിച്ചപ്പോള്‍ നിശബ്ദത

പ്രചാരണത്തിനിടെ ബാങ്ക് വിളിയുണ്ടായപ്പോള്‍ രാഹുല്‍ പ്രസംഗം നിര്‍ത്തുന്നതിനും തൃത്താല സാക്ഷിയായി. വിടി ബല്‍റാമിന്റെ പ്രചാരണത്തിനായിട്ടാണ് അദ്ദേഹം ഇറങ്ങിയത്. ബാങ്ക് വിളിച്ച സമയത്ത് പ്രസംഗത്തിന്റെ പരിഭാഷകനായ ബല്‍റാം തന്നെയാണ് രാഹുലിനെ തൊട്ടുവിളിച്ച് അറിയിച്ചത്. ഉടന്‍ തന്നെ പ്രസംഗം നിര്‍ത്തി. ചെറിയൊരു ഇടവേളയ്ക്ക് പിന്നാലെ എല്‍ഡിഎഫിനും ബിജെപിക്കുമെതിരെ കടുത്ത പ്രയോഗങ്ങള്‍. സമ്പദ് വ്യവസ്ഥ ബിജെപിയും സിപിഎമ്മും ചേര്‍ന്ന് തകര്‍ത്തു. ഇന്ധമില്ലെങ്കില്‍ മുഖ്യമന്ത്രിയും കാറും ഓടില്ലെന്ന് രാഹുല്‍ പറഞ്ഞു.

കാള്‍ മാക്‌സിന്റെ പുസ്തകം മതിയാവില്ല

കാള്‍ മാക്‌സിന്റെ പുസ്തകം മതിയാവില്ല

സിപിഎമ്മിന് ഇവിടെ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ കാള്‍ മാക്‌സിന്റെ പുസ്തകം നോക്കിയിട്ടും കാര്യമില്ല. കാരണം ആ പുസ്തകങ്ങളില്‍ ഉത്തരമില്ല. പക്ഷേ യുഡിഎഫിന് എല്ലാത്തിനും ഉത്തരമുണ്ട്. സമ്പദ് വ്യവസ്ഥ എങ്ങനെ ചലിപ്പിക്കണമെന്ന് അറിയാം. അതിന്റെ ഉത്തരമാണ് ന്യായ് പദ്ധതി. ആറായിരം രൂപ ദരിദ്രരുടെ ബാങ്ക് അക്കൗണ്ടിലെത്തുന്ന പദ്ധതിയാണിത്. ക്ഷേമ പെന്‍ഷനുകള്‍ മൂവായിരമാക്കി ഉയര്‍ത്തും. കാര്‍ഷിക വിളകളുടെ താങ്ങുവിലയും ഉയര്‍ത്തും. കേരളത്തില്‍ ആറുമാസത്തിനുള്ളില്‍ തൊഴില്‍ ഉണ്ടാക്കും. ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുകയും, അവര്‍ക്ക് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുകയും ചെയ്യുന്നത് കോണ്‍ഗ്രസിന്റെ യുവത്വത്തെ അടയാളപ്പെടുത്തുന്നുവെന്നും രാഹുല്‍ പറഞ്ഞു.

തൃത്താല ഇളകിമറിഞ്ഞു

തൃത്താല ഇളകിമറിഞ്ഞു

രാഹുല്‍ കാണാന്‍ കാത്തിരുന്നവര്‍ക്കിടയിലേക്കാണ് റോഡ് ഷോയുമായി അദ്ദേഹമെത്തിയത്. ഇളക്കി മറിച്ച പ്രകടനമായിരുന്നു. ഒറ്റപ്പാലത്ത് എത്തി ഇതിനിടെ നാടകീയമായി ഉച്ച ഭക്ഷണവും കഴിച്ചു. കൂറ്റനാട് നടന്ന സമാപന സമ്മേളത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്ത് വന്നു. പലയിടത്തും വാഹനം അപ്രതീക്ഷിതമായി നിര്‍ത്തി പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നു രാഹുല്‍. അതേസമയം പട്ടാമ്പിയില്‍ തിരുവേഗപ്പുറത്തും കുലുക്കല്ലൂരിലുമാണ് റിയാസ് മുക്കോളിയും ഗംഭീര പ്രചാരണമാണ് നടത്തിയത്. തദ്ദേശത്തിലെ ഫലം മാറുമെന്നാണ് ഇവിടെ നിന്നുള്ള സൂചന.

ഉമ്മന്‍ ചാണ്ടിയും പ്രചാരണത്തില്‍

ഉമ്മന്‍ ചാണ്ടിയും പ്രചാരണത്തില്‍

ഉമ്മന്‍ ചാണ്ടിയും പാലക്കാട്ട് സജീവമായി ഉണ്ട്. ന്യായ് പദ്ധതിയായിരുന്നു പ്രധാനം. യുപിഎ സര്‍ക്കാരിന്റെ തൊഴിലുറപ്പിലാണ് അദ്ദേഹം തുടങ്ങിയത്. രാഹുല്‍ സാമ്പത്തിക വിദഗ്ധരുമായി ചേര്‍ന്ന് നടപ്പാക്കിയ പദ്ധതിയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. പട്ടാമ്പിയും തൃത്താലയും കൂടാതെ നെന്മായിലെ പുതുനഗരം, പാലക്കാടെ പിരായിരി, കോങ്ങാട്ടെ തച്ചമ്പാറ, മണ്ണാര്‍ക്കാട്ടെ കല്‍ക്കണ്ടി, ഒറ്റപാലത്തെ ശ്രീകൃഷ്ണപുരം എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രചാരണം. ന്യായില്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് എല്ലായിടത്തും കോണ്‍ഗ്രസ് നടത്തുന്നത്.

cmsvideo
  P K Krishnadas Exclusive Interview | Oneindia Malayalam
  കോണ്‍ഗ്രസ് വ്യക്തിയല്ല

  കോണ്‍ഗ്രസ് വ്യക്തിയല്ല

  കോണ്‍ഗ്രസ് ഒരിക്കലും വ്യക്തിയെ ചൂണ്ടിക്കാണിച്ച് തിരഞ്ഞെടുപ്പിനെ നേരിടില്ലെന്ന് ശശി തരൂര്‍. പിണറായി വിജയനെ ചൂണ്ടിക്കാണിച്ചാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ യുഡിഎഫ് ജനങ്ങളെ കേന്ദ്രീകരിച്ചാണ് തിരഞ്ഞെടുപ്പ് നേരിടുന്നത്. ജനങ്ങളുടെ ആവശ്യം മനസ്സിലാക്കി അവര്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. ഭരണം ആര്‍ക്ക് വേണ്ടിയാണ്, പിണറായിക്ക് വേണ്ടിയാണോ അതോ ജനങ്ങള്‍ക്ക് വേണ്ടിയാണോ? എ ഗ്രേഡ് റിസള്‍ട്ട് തരുന്ന സര്‍ക്കാരാണ് ജനങ്ങള്‍ക്ക് വേണ്ടത്. അല്ലാതെ അക്രമ രാഷ്ട്രീയവും, അഹങ്കാരവും, അഴിമതിയും കൈമുതലായിട്ടുള്ള സര്‍ക്കാരല്ലെന്നും തരൂര്‍ പറഞ്ഞു.

  രാഹുൽ ഗാന്ധി
  Know all about
  രാഹുൽ ഗാന്ധി

  English summary
  congress hopes to improve their tally in palakkad, rahul gandhi a key factor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X