പാലക്കാട്ട് ചോരയില്‍ കുളിച്ച നിലയില്‍ ദമ്പതികളുടെ മൃതദേഹം, മകനെ കാണാനില്ല, കൊലപാതകമെന്ന് കണ്ടെത്തല്‍
പാലക്കാട്: പുതുപ്പരിയാരത്ത് ചോരയില്‍ കുളിച്ച നിലയില്‍ ദമ്പതികളുടെ മൃതദേഹം. പാലക്കാട്ടെ ഓട്ടുകാടുള്ള മയൂരം വീട്ടില്‍ ചന്ദ്രനും ദേവിയുമാണ് മരിച്ചത്. ഇവരുടെ വീട്ടിനുള്ളിലായിരുന്നു മൃതദേഹം. അതേസമയം ഇത് കൊലപാതമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവരുടെമകനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ചോരയില്‍ കുളിച്ച നിലയിലായിരുന്നു ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മകന്‍ സനിലിനെയാണ് പോലീസ് തിരയുന്നത്. ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണി വരെ വീട്ടിലുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സനിലിനെ കാണാനില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

അതേസമയം ഇയാള്‍ ഒളിവിലാണെന്നാണ് നിഗമനം. അന്വേഷണം ഇയാളെ കേന്ദ്രീകരിച്ചാണെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ദമ്പതികള്‍ക്ക് മൂന്ന് മക്കളാണ് ഉള്ളത്. ഈ മൂന്ന് പേരും ബിടെക് ബിരുദധാരികളാണ്. ഇതില്‍ രണ്ട് പേര്‍ എറണാകുളത്താണ് ഉള്ളത്. ബിടെക് പൂര്‍ത്തിയാക്കിയ ശേഷം സനല്‍ മുംബൈയിലെ ഒരു ജ്വല്ലറിയില്‍ ജോലി നോക്കുകയായിരുന്നു. ഇയാള്‍ കൊവിഡിനെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ മാനസിക സമ്മര്‍ദത്തിലായിരുന്നു. കുടുംബത്തില്‍ മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മകള്‍ ബാങ്ക് ഉദ്യോഗസ്ഥയാണ്.
സനല്‍ രാത്രി വരെ വീട്ടിലുണ്ടായിരുന്നെങ്കില്‍ എന്താണ് സംഭവിച്ചതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. സനലിനെ കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷിക്കുന്നുണ്ട്. കൊല്ലപ്പെട്ട ചന്ദ്രന്റെ മൃതദേഹം ബെഡ്‌റൂമിലും ദേവിയുടെ മൃതദേഹം ഹാളിലുമാണ് കണ്ടെത്തിയത്. ഇവരുടെ ശരീരത്തില്‍ ധാരാളം മുറിവുകളും ഉണ്ടായിരുന്നു.












Click it and Unblock the Notifications