പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഹിളാമോർച്ച നേതാവിന്റെ മരണം; ബിജെപി പ്രവർത്തകൻ പിടിയിൽ

Google Oneindia Malayalam News

പാലക്കാട്; മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യ രമേഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി മുൻ മുൻ ബൂത്ത് പ്രസിഡന്റ് കാളിപ്പാറ സ്വദേശി പ്രജീവിനെയാണ് അറസ്റ്റ് ചെയ്തത്.പാലക്കാട് ടൗൺ നോർത്ത് പൊലീസിൽ രാവിലെ പത്ത് മണിയോടെ പ്രജീവ് കീഴടങ്ങുകയായിരുന്നു.

saranya

ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പ്രജീവിനെ അറസ്റ്റ് ചെയ്തത്. തന്റെ മരണത്തിന് ഉത്തരവാദി പ്രജീവാണെന്ന് ശരണ്യ ആത്മഹത്യ കുറിപ്പിൽ പറഞ്ഞിരുന്നു. ശരണ്യയുടെ ബന്ധുക്കളും പ്രജീവിനെതിരെ പോലീസിൽ പരാതിപ്പെട്ടിരുന്നു. പ്രജീവിന്റെ ഫോണിലെ കോൾ ലിസ്റ്റ് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നത്. പ്രജീവിനെ വീഡിയോ കോളിൽ വിളിച്ചാണ് ശരണ്യ ആത്മഹത്യ ചെയ്തതെന്നും പലരേയും മരണവിവരം അറിയിച്ചത് പ്രജീവാണെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

അഞ്ച് പേജുള്ള ആത്മഹത്യ കുറിപ്പിൽ ഗുരുതരമായ ആരോപണങ്ങളായിരുന്നു ശരണ്യ പ്രജീവിനെതിരെ ഉയർത്തിയത്. തന്നെ പ്രജീവ് കുറ്റക്കാരിയാക്കിയെന്നും പ്രജീവുമായി അടുപ്പത്തിലായിരുന്നുവെന്നും ശരണ്യ കുറിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ തനിക്ക് ശരണ്യയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നാണ് പ്രജീവ് പോലീസോട് പറഞ്ഞത്. ശരണ്യയുടെ ആത്മഹത്യയിൽ ബിജെപി നേതാക്കൾക്ക് ബന്ധമുണ്ടെന്നും ബിജെപി നേതാക്കൾ ശരണ്യയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും പ്രജീവ് പറഞ്ഞു.

'രാവിലെ കാപ്പിയുമായി ചെന്നപ്പോൾ മരിച്ച് കിടക്കുകയായിരുന്നു';പ്രതാപ് പോത്തന്റെ മരണത്തെ കുറിച്ച് ബന്ധു'രാവിലെ കാപ്പിയുമായി ചെന്നപ്പോൾ മരിച്ച് കിടക്കുകയായിരുന്നു';പ്രതാപ് പോത്തന്റെ മരണത്തെ കുറിച്ച് ബന്ധു

നേരത്തേ ബിജെപി നേതാക്കൾക്കെതിരായുള്ള പ്രജീവിന്റെ വീഡിയോ പുറത്തുവന്നിരുന്നു. പാർട്ടി പരിപാടിക്ക് ആളുകൾ കുറഞ്ഞതിൽ ശരണ്യയ്ക്ക് പഴികേൾക്കേണ്ടിവന്നുവെന്നാണ് വീഡിയോയിൽ ആരോപിച്ചത്. യറാഴ്ചയായിരുന്നു സിഎൻ പുരം നടുവക്കാട്ടുപാളയത്ത് രമേഷിന്റെ ഭാര്യ ശരണ്യയെ മാട്ടുമന്തയിലെ വാടക വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ടൗൺ നോർത്ത് പോലീസ് ആണ് കേസെടുത്തത്.

ബിരിയാണി വിളമ്പി ഭാവന..കൈയ്യടിച്ച് ഷറഫുദ്ദീൻ..വൈറലായി വിഡിയോയും ചിത്രങ്ങളും

Recommended Video

cmsvideo
കേരളത്തിൽ കുരങ്ങ് വസൂരിയെന്ന് സംശയം | *Health

English summary
Death of Mahila Morcha leader; BJP worker arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X