പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉത്സവം: നിബന്ധനകളോടെ ആനയെ എഴുന്നള്ളിക്കാന്‍ അനുമതി

Google Oneindia Malayalam News

പാലക്കാട്; ജില്ലയില്‍ ഉത്സവകാലം ആരംഭിച്ചതിനാല്‍ ക്ഷേത്രങ്ങളിലെ ചടങ്ങുകള്‍ക്ക് നിബന്ധനകളോടെ ആനയെ എഴുന്നള്ളിക്കാന്‍ ജില്ല കലക്ടര്‍ അനുമതി നല്‍കി. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഉത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട കമ്മിറ്റികള്‍ ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും യോഗം നിർദ്ദേശിച്ചു.

ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റ് പ്രധാന നിര്‍ദേശങ്ങള്‍

pooram

- ഉത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട കമ്മിറ്റികള്‍ ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കണം.
- ഉത്സവാഘോഷങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്ന ആന ഉടമസ്ഥരും തൊഴിലാളികളും നാട്ടാന പരിപാലന ചട്ടം പ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണം.
- ഒരു എഴുന്നള്ളിപ്പില്‍ പരമാവധി 30 പേര്‍ മാത്രമേ പങ്കെടുക്കാവൂ.
- ആചാരപരമായ ചടങ്ങുകള്‍ നടത്തുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ സമയം മാത്രമേ എഴുന്നള്ളിപ്പുകള്‍ക്ക് എടുക്കാവൂ. ഇത് പരമാവധി രണ്ടു മണിക്കൂറിനുള്ളില്‍ ആയിരിക്കണം.
- ഒന്നില്‍കൂടുതല്‍ എഴുന്നള്ളിപ്പുകളുള്ള ഉത്സവങ്ങളില്‍ (ദേശപൂരങ്ങള്‍) എഴുന്നള്ളിപ്പുകളുടെ ഒത്തുചേരല്‍ (കൂടിയെഴുന്നള്ളിപ്പ്) നടത്തരുത്. ഓരോ എഴുന്നള്ളിപ്പുകള്‍ക്കും പ്രത്യേകം സമയപരിധി പാലിക്കണം. ഓരോ ദേശത്തിനും തിടമ്പ് എഴുന്നള്ളിക്കുന്ന ഒരു ആനയെ മാത്രമെ എഴുന്നള്ളിക്കാവൂ.
- ഉത്സവങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്ത ആനകളുടെ എണ്ണം പരിഗണിച്ച് പരമാവധി മൂന്ന് ആനകളെ വരെ എഴുന്നള്ളിക്കാനാണ് അനുമതി നല്‍കുന്നത്. ഇതിനായി ഉത്സവകമ്മിറ്റികള്‍ വനംവകുപ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് സത്യവാങ്മൂലം നല്‍കണം. സത്യവാങ്മൂലം നല്‍കാത്ത ഉത്സവങ്ങള്‍ക്ക് ഒരു ആനയ്ക്കുള്ള അനുമതി മാത്രമേ നല്‍കുകയുള്ളൂ. വരവ് പൂരങ്ങള്‍ക്ക് ഒരു ആനയ്ക്ക് മാത്രമേ അനുമതിയുള്ളൂ.
- ദൂരപരിധി, എഴുന്നള്ളിപ്പിന്റെ സമയക്രമം എന്നിവ ഉത്സവത്തിന് മുമ്പുതന്നെ ഉത്സവ/ ക്ഷേത്ര കമ്മിറ്റി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. ദൂരപരിധി സമയക്രമവും കൃത്യമായി പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തണം.
- ക്ഷേത്രഭാരവാഹികള്‍ പങ്കെടുക്കുന്നവര്‍ തമ്മില്‍ ഒന്നര മീറ്റര്‍ അകലം ഉറപ്പാക്കണം.
- ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും മാസ്‌ക് ഉപയോഗിക്കേണ്ടതും വ്യക്തികള്‍ തമ്മില്‍ മിനിമം ആറടി അകലം പാലിക്കേണ്ടതുമാണ്. കൃത്യമായ ഇടവേളകളില്‍ കൈ കഴുകുന്നതും സാനിറ്റൈസര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കണം. കോവിഡ് 19 രോഗ നിയന്ത്രണത്തിന്റെ ഭാഗമായുള്ള ബ്രേക്ക് ദി ചെയിന്‍ പ്രോട്ടോകോള്‍ കര്‍ശനമായി നടപ്പാക്കുന്നതിനുള്ള സജ്ജീകരണം ബന്ധപ്പെട്ട ഉത്സവ കമ്മിറ്റിക്കാര്‍ ഏര്‍പ്പാടാക്കണം.
- കോവിഡ് രോഗ ലക്ഷണം ഉള്ളവരെ യാതൊരു കാരണവശാലും ചടങ്ങില്‍ പങ്കെടുപ്പിക്കരുത്. കൂടാതെ 10 വയസ്സിനു താഴെയുള്ള കുട്ടികളെയും 60 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാരെയും ഗര്‍ഭിണികളെയും ആഘോഷങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ ഒഴിവാക്കണം.

- ചടങ്ങില്‍ പങ്കെടുപ്പിക്കുന്ന ആനയെ സംബന്ധിച്ച വിശദ വിവരങ്ങള്‍ മുന്‍കൂറായി പോലീസ്, വനംവകുപ്പ്, മൃഗസംരക്ഷണവകുപ്പ് എന്നിവരെ ഉത്സവ ഭാരവാഹികള്‍ അറിയിക്കണം.
- എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന ആനയ്ക്ക് നാട്ടാന പരിപാലന നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള സംരക്ഷണവും പരിപാലനവും ലഭിക്കുന്നുണ്ടെന്ന് കമ്മിറ്റി ഉറപ്പുവരുത്തണം.
- കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്ന ക്ഷേത്രങ്ങളില്‍ യാതൊരുവിധത്തിലുള്ള ആഘോഷങ്ങളും ആചാരാനുഷ്ഠാനങ്ങളും നടത്തരുത്.

- ആനയെ ഉപയോഗിച്ച് ക്ഷേത്ര ആചാര അനുഷ്ഠാനങ്ങള്‍ നടത്താന്‍ അനുവാദം ലഭിച്ചതിനു ശേഷം ക്ഷേത്രം ഉള്‍പ്പെടുന്ന പ്രദേശം കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടാല്‍ നല്‍കിയ അനുവാദം റദ്ദ് ചെയ്യും. പിന്നീട് യാതൊരു തരത്തിലുമുള്ള ആചാരാനുഷ്ഠാനങ്ങള്‍ നടത്താന്‍ പാടില്ല.
- ലഹരി വസ്തുക്കള്‍ ഉപയോഗിച്ച പാപ്പാന്മാരെ ആനയെ നിയന്ത്രിക്കുന്നതിന് അനുവദിക്കരുത്.
- ആനപ്പുറത്ത് കുട്ടികളെ കയറ്റരുത്.
- പകല്‍ 11 മുതല്‍ വൈകീട്ട് 3.30 വരെ ആനകളെ എഴുന്നള്ളിക്കരുത്.

English summary
Festival: these are the guidelines for elephant procession
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X