പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലമ്പുഴയില്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ വന്‍ തീപ്പിടിത്തം

Google Oneindia Malayalam News

പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ വന്‍ തീപ്പിടിത്തം. തീപ്പിടിത്തത്തില്‍ പ്ലാന്റിലെ ഒരു സ്റ്റോര്‍ പൂര്‍ണമായി കത്തിനശിച്ചു. മലമ്പുഴ അണക്കെട്ടിന് എതിര്‍ വശത്തായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇമേജ് എന്ന പ്ലാന്റിലാണ് തീപിടുത്തമുണ്ടായത്.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്ന പ്ലാന്റിനാണിത്. സമീപത്തെ കാട്ടില്‍ നിന്നാണ് പ്ലാന്റിലേയ്ക്ക് തീപിടര്‍ന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകട സമയത്ത് സ്റ്റോറില്‍ ജീവനക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.

fire

സംഭവമറിഞ്ഞയുടന്‍ ജീവനക്കാര്‍ വിവരമറിയിച്ച് ആദ്യം കൊല്ലങ്കോട്ട് നിന്നും പിന്നീട് പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ എഞ്ചിനുകള്‍ എത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പ്രദേശത്തെ ജലക്ഷാമം തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നാണ് വിവരം.

തീപിടിത്തത്തിനു കാരണം മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ വീഴ്ചയാണെന്ന് സ്ഥലം സന്ദര്‍ശിച്ച എം എല്‍ എമാരായ ഷാഫി പറമ്പില്‍, എ പ്രഭാകരന്‍ എന്നിവര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായത്.

അഖിലേഷിന് ബിജെപിയുടെ ഷോക്ക് ട്രീറ്റ്‌മെന്റ്; മുലായത്തിന്റെ മരുമകള്‍ ബിജെപിയിലേക്ക്അഖിലേഷിന് ബിജെപിയുടെ ഷോക്ക് ട്രീറ്റ്‌മെന്റ്; മുലായത്തിന്റെ മരുമകള്‍ ബിജെപിയിലേക്ക്

പാലക്കാട് ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നത്. മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയായിരുന്നുവെന്നും ഇവ സംസ്‌കരിക്കുന്നതില്‍ പ്ലാന്റിനു വീഴ്ചയുണ്ടായെന്നും മലമ്പുഴ എം എല്‍ എ എ പ്രഭാകരന്‍ പറഞ്ഞു. കേരളത്തിലെ ആശുപത്രി മാലിന്യങ്ങള്‍ തള്ളുന്ന കുപ്പത്തൊട്ടിയായി മലമ്പുഴ മണ്ഡലത്തെ മാറ്റാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ആർഎസ്എസിന്റെ പക്ഷം പിടിച്ച് ജീവിക്കുന്ന ഉണ്ണി മുകുന്ദൻ', സിനിമ കാണരുതെന്ന് കമന്റ്; ചുട്ടമറുപടിയുമായി നാദിർഷ'ആർഎസ്എസിന്റെ പക്ഷം പിടിച്ച് ജീവിക്കുന്ന ഉണ്ണി മുകുന്ദൻ', സിനിമ കാണരുതെന്ന് കമന്റ്; ചുട്ടമറുപടിയുമായി നാദിർഷ

അതേസമയം തീകെടുത്തുന്നതിനാണ് പ്രാഥമിക പരിഗണനയെന്ന് കഞ്ചിക്കോട്ട് ഫയര്‍ഫോഴ്‌സിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തങ്ങള്‍ക്ക് 11 മണിയോടെയാണ് വിവരം ലഭിച്ചതെന്നും രണ്ട് വാഹനങ്ങളിലായാണ് ഇവിടെയെത്തിയതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വെള്ളം കിട്ടാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പറയുന്നത്. കൂടുതല്‍ യൂണിറ്റ് ഫയര്‍ഫോഴ്‌സ് എഞ്ചിനുകള്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനാണ് ശ്രമം.

മലമ്പുഴ ഡാമില്‍ നിന്ന് വെള്ളം ശേഖരിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രണ്ട് സ്റ്റോറുകളാണ് ഇമേജിലുള്ളത്. അതേസമയം കാട്ടുതീയാണ് അപകടത്തിന് കാരണമെന്നതില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. രണ്ട് സ്റ്റോറാണ് ഈ പ്ലാന്റിലുള്ളതെന്ന് ഇതിലെ വലിയ സ്‌റ്റോറാണ് കത്തിനശിച്ചത്. സ്റ്റോറിന്റെ പിറക് വശം പൂര്‍ണമായി കത്തിയ നിലയിലാണ്. അതേസമയം കാട്ടുതീയാണ് അപകടത്തിന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നുണ്ടെങ്കിലും ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

ഇനിയും കാത്തിരിക്കാനാവില്ലെന്ന് ഡബ്ല്യുസിസി; വനിതാ കമ്മീഷനുമായി കൂടിക്കാഴ്ചഇനിയും കാത്തിരിക്കാനാവില്ലെന്ന് ഡബ്ല്യുസിസി; വനിതാ കമ്മീഷനുമായി കൂടിക്കാഴ്ച

Recommended Video

cmsvideo
കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ അടച്ചു | Oneindia Malayalam

English summary
A huge fire broke out at the waste treatment center at Malampuzha, Palakkad. A store at the plant was completely gutted in the fire.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X