പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹൈവേ കൊള്ളസംഘത്തലവൻ പട്ടാളം വിപിൻ അറസ്റ്റിൽ; ഇതുവരെ ചെയ്തത് കേട്ടാൽ ഞെട്ടും...

  • By Desk
Google Oneindia Malayalam News

പാലക്കാട്: ബാംഗ്ലൂർ - കൊച്ചിൻ ദേശീയ പാത , ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് വരുന്ന തീവണ്ടികൾ എന്നിവ കേന്ദ്രീകരിച്ച് സ്വർണ്ണ വ്യാപാരികൾ, കുഴൽപ്പണം കടത്തുകാർ എന്നിവരെ പോലീസാണെന്ന് ചമഞ്ഞ് ബസ്സിൽ നിന്നും, ട്രൈയിനിൽ നിന്നും ഇറക്കി സ്വകാര്യ വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോയി മുതലുകൾ കൊള്ളയടിക്കുന്ന വൻ സംഘത്തിന്റെ തലവനും സൂത്രധാരനുമായ തൃശൂർ, അരിമ്പൂർ, വെളുത്തൂർ, കാഞ്ഞിരത്തിങ്കൽ വീട്ടിൽ വിപിൻ എന്ന പട്ടാളം വിപിൻ വ : 23, നെയാണ് ഇന്നലെ വാളയാർ SI. S. അൻഷാദിന്റെ നേതൃത്വത്തിൽ തൃശൂർ, വെളുത്തൂരിൽ നിന്നും കസ്റ്റഡിയിലെടുത്തത്.

<strong>ഇനി കൈവശ ഭൂമി കൊല്ലം സാംനഗര്‍ നിവാസികള്‍ക്ക് സ്വന്തം; ജനുവരിയോടെ ഒരു ലക്ഷത്തിലധികം പേര്‍ക്ക് പട്ടയം ലഭ്യമാകും!</strong>ഇനി കൈവശ ഭൂമി കൊല്ലം സാംനഗര്‍ നിവാസികള്‍ക്ക് സ്വന്തം; ജനുവരിയോടെ ഒരു ലക്ഷത്തിലധികം പേര്‍ക്ക് പട്ടയം ലഭ്യമാകും!

കൊള്ള സംഘത്തിലെ നാലുപേരെ കഴിഞ്ഞയാഴ്ച വാളയാർ പോലീസും, ജില്ലാ ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയിരിന്നു. കൂട്ടാളികൾ പിടിയിലായതറിഞ്ഞ് ഒളിവിൽ പോയ വിപിൻ പല സ്ഥലങ്ങളിലായി മാറി മാറി താമസിച്ചു വരികയായിരുന്നു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതി ഇന്നലെ വലയിലായത്.സുജീഷ് , സുലൈമാൻ, ബിജു, സുരേന്ദ്രൻ എന്നിവരെയാണ് നേരത്തെ അറസ്റ്റു ചെയ്തത്. ഇവർ ഇപ്പോൾ ജയിലിൽ കഴിയുകയാണ്. ഇതോടെ ഈ കേസ്സിൽ അറസ്റ്റു ചെയ്തവരുടെ എണ്ണം അഞ്ചായി.

Vipin

കഴിഞ്ഞ ആഗസ്റ്റ് മാസം 29 ന് വാളയാർ അതിർത്തിയിൽ രാത്രി 12 മണിക്ക് ചെന്നെയിലേക്ക് പോകുന്ന കല്ലട ബസ്സിനെ രണ്ട് കാറുകളിലെത്തിയ 7 അംഗ സംഘം തടഞ്ഞു നിർത്തുകയും പോലീസിസാണെന്ന് പറഞ്ഞ് തൃശൂർ സ്വദേശിയായ ജോൺസൺ എന്നയാളെ ബസ്സിൽ നിന്നും പിടിച്ചിറക്കി കാറിൽ കയറ്റിക്കൊണ്ടുപോവുകയും ടിയാന്റെ പക്കലുണ്ടായിരുന്ന ഒന്നേ കാൽ കിലോ സ്വർണ്ണാഭരണങ്ങൾ കൊള്ളയടിച്ച ശേഷം ദേശീയ പാതയിൽ ഇറക്കി വിടുകയുമായിരുന്നു. തൃശൂർ, കുട്ടനെല്ലൂർ സ്വദേശിയായ സ്വർണ്ണാഭരണ വ്യാപാരിയുടെ സ്വർണ്ണമാണ് കൊള്ളയടിച്ചത്. ഓർഡറനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലെ ജ്വല്ലറികൾക്ക് ആഭരണങ്ങൾ നിർമ്മിച്ചു നൽകുയാണ് ചെയ്യുന്നത്. ചെന്നൈ , കാഞ്ചി പുരത്തിലുള്ള ജ്വല്ലറിയിലേക്കുള്ള സ്വർണ്ണാഭരണങ്ങളാണ് കവർന്നത്.

ശേഷം വാളയാർ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്യുകയും, പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ IPS ന്റെ നിർദ്ദേശത്തെത്തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ്സ് അന്വേഷിച്ചുവരവെയാണ് കാറിലെത്തിയ നാൽവർ സംഘം വലയിലായത്. പ്രതികൾ സഞ്ചരിച്ച കാറിൽ നിന്ന് വ്യാജ നമ്പർ പ്ലേറ്റുകൾ പോലീസ് കണ്ടെത്തി. പ്രതികളെ പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിൽ ആഗസ്റ്റിൽ നടന്നടക്കം നിരവധി കവർച്ചാ കേസ്സുകൾക്ക് തുമ്പായി.

2015 ൽ വാളയാർ പോലീസ് സ്റ്റേഷൻ പരിധിയിൽ അട്ടപ്പള്ളം എന്ന സ്ഥലത്തുവെച്ച് തമിഴ്നാട് സർക്കാർ ബസ്സ് തടഞ്ഞു നിർത്തി തിരുപ്പൂർ സ്വദേശിയായ ഉള്ളി വ്യാപാരി തങ്കവേലു എന്നയാളെ ബസ്സിൽ നിന്നും പിടിച്ചിറക്കി കാറിൽ കയറ്റിക്കൊണ്ടുപോയി 3 ലക്ഷം രൂപ കൊള്ളയടിച്ച ശേഷം പാലക്കാട് മലബാർ ആശുപത്രിക്ക് സമീപം ദേശീയ പാതയിൽ ഇറക്കിവിട്ട കേസ്സിനും തുമ്പായി.

കൂടാതെ 2015 ബാംഗ്ലൂരിൽ നിന്നും മലപ്പുറത്തേക്ക് ഹവാല പണവുമായി വന്ന കാർ ഹൊസൂർ ദേശീയ പാതയിൽ വെച്ച് രണ്ട് കാറുകളിലായി എത്തിയ സംഘം തടഞ്ഞു നിർത്തി 3 കോടി രൂപ കൊള്ളയടിച്ചതും, 2015 ൽ സേലം ബസ് സ്റ്റാൻഡിൽ പോലീസ് ചമഞ്ഞ് 30 ലക്ഷം രൂപ കൊള്ളയടിച്ചതും, 2016 ൽ സേലം - കോയമ്പത്തൂർ L & T റോഡിൽ തമിഴ്നാട് സർക്കാർ ബസ്സ് തടഞ്ഞു നിർത്തി യുവാവിൽ നിന്നും 40 ലക്ഷം രൂപ കൊള്ളയടിച്ചതും, 2017 ൽ സേലേത്തു നിന്നും തൃശൂരിലേക്ക് വരികയായിരുന്ന യുവാവിനെ പോലീസ് ചമഞ്ഞ് ട്രെയിൻ ബാത്ത് റൂമിൽ കയറ്റി 35 ലക്ഷം രൂപ കൊള്ളയടിച്ചതും , 2016 ൽ മലപ്പുറം വള്ളുവമ്പ്രം എന്ന സ്ഥലത്ത് പോലീസ് വാഹനത്തിലെത്തിയ സംഘം വീട് റെയ്ഡ് ചെയ്ത് 62 ലക്ഷം രൂപ കൊള്ളയടിച്ചതും, 2017 ൽ കോയമ്പത്തൂരിൽ നിന്നും പാലക്കാടേക്ക് വന്ന തമിഴ് നാട് ബസ്സ് ചാവടി എന്ന സ്ഥലത്ത് തടഞ്ഞു നിർത്തി 35 ലക്ഷം കൊള്ളയടിച്ചതും, 2016 ൽ ഗോപാലപുരം ചെക്പോസ്റ്റിനടുത്തു വെച്ച് പോലീസ് ചമഞ്ഞ് രണ്ട് ലോറികൾ തടഞ്ഞ് 13 ലക്ഷം കൊള്ളയടിച്ചതും, ഇതേ കൊള്ളസംഘമാണെന്ന് തെളിഞ്ഞു.

കൊള്ളയടിച്ച സ്വർണ്ണത്തിൽ ഒരു കിലോ എറണാകുളം ജില്ലയിലെ ഒരു ജ്വല്ലറിയിൽ പ്രതികൾ വിൽപന നടത്തിയത് പോലീസ് കണ്ടെടുത്തിരുന്നു. ബാക്കി സ്വർണ്ണം തൃശൂരിലെ ഒരു ജ്വല്ലറിയിൽ വിറ്റതായി വിപിൻ പറഞ്ഞു. കൊള്ള നടത്തുന്നതിനായി സംഘം ഉപയോഗിച്ചു വന്നിരുന്ന രണ്ട് കാറുകൾ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊള്ള മുതലുകൾ പങ്കുവെച്ചെടുത്ത് പ്രതികൾ ആർഭാട ജീവിതമാണ് നടത്തി വരുന്നത്. ഹവാല പണമായതിനാൽ കൂടുതൽ സംഭവങ്ങളിലും പരാതിക്കാർ കേസ് നൽകാൻ മുതിരാറില്ല ഇതാണ് കൊള്ളസംഘത്തിന് പ്രചോദനമായത്. കേരള- തമിഴ്നാട് സംസ്ഥാന അതിർത്തി കേന്ദ്രീകരിച്ച് നടത്തുന്ന കവർച്ചക്കേസുകൾ രജിസ്റ്റർ ചെയ്യുവാൻ തമിഴ്നാട് പോലീസ് താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹറ IPS ന്റെ പ്രത്യേക താൽപര്യപ്രകാരമാണ് ഇത്തരം കേസ്സുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്.

വിപിന് നേരത്തെ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ വ്യാജ നമ്പർ ഉപയോഗിച്ച് വാഹനമോടിച്ചതിന് കേസ്സുണ്ട്.ബാക്കി പ്രതികളെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്, നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതായിരിക്കും.

പാലക്കാട് DySP. G.D. വിജയകുമാർ, നർകോട്ടിക് സെൽ DySP. ഷംസുദ്ദീൻ എന്നിവരുടെ മേൽ നോട്ടത്തിൽ വാളയാർ SI. S. അൻഷാദ്, സ്പെഷ്യൽ ബ്രാഞ്ച് ASl .P. മധുസൂദനൻ , ജില്ലാ ക്രൈം സ്ക്വാഡ് അംഗങ്ങളായ S.I. S.ജലീൽ, V. ജയകുമാർ, C.S. സാജിദ്, R. കിഷോർ, K. അഹമ്മദ് കബീർ, R. വിനീഷ്, S. N. ഷനോസ്, R. രാജീദ്, S.ഷമീർ, വാളയാർ പോലീസ് സ്റ്റേഷനിലെ SCPO S. ഷാജഹാൻ, സുരേഷ് ബാബു, CPO മാരായ വിനോദ്, അഫ്സൽ , ശ്രീജിത്ത്, രമേശ്, സൈബർസെൽ ഉദ്യോഗസ്ഥൻ ഗോവിന്ദനുണ്ണി എന്നിവരടങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തി പ്രതികളെ അറസ്റ്റു ചെയ്തത്

English summary
Gang leader Pattalam Vipin arrested by police in Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X