അട്ടപ്പാടി മധു വധക്കേസ്; വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി; അട്ടപാടി മധു വധക്കേസിൽ വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി. മധുവിന്റെ അമ്മ മല്ലിയുടെ ഹർജിയിലാണ് ഹൈക്കോടതി നടപടി. സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ മാറ്റുന്നതിൽ നടപടി ഉണ്ടാകുന്നത് വരെ വിചാരണ നടപടി നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. കേസിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. 10 ദിവസത്തിന് ശേഷം വീണ്ടും ഹർജി പരിഗണിക്കും.

സ്പെഷൽ പ്രോസിക്യൂട്ടർ സി.രാജേന്ദ്രനെ ഒഴിവാക്കി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം. മേനോനു ചുമതല നൽകണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. നേരത്തേ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം വിചാരണ കോടതിയെ സമീപിച്ചിരുന്നു. വിചാരണക്കിടെ സാക്ഷികൾ കൂറുമാറിയ സാഹചര്യത്തിലായിരുന്നു ആവശ്യം ഉന്നയിച്ചത്. സാക്ഷികളായ ഉണ്ണികൃഷ്ണൻ, ചന്ദ്രൻ എന്നിവരായിരുന്നു കൂറുമാറിയത്. മധുവിനെ മർദ്ദിക്കുന്നത് കണ്ടുവെന്ന് മജിസ്ട്രേറ്റിന് മുൻപിൽ മൊഴി നൽകിയ സാക്ഷിയാണ് ഉണ്ണികൃഷ്ണൻ. കേസിലെ 10ാം സാക്ഷിയാണ് ഇയാൾ, ചന്ദ്രൻ കേസിലെ 11ാം സാക്ഷിയാണ്.
സാക്ഷികൾ കൂറുമാറ്റുന്നതിൽ പ്രതിഭാഗം വിജയിച്ചെന്നും ഇതേ നിലയിൽ വാദം തുടർന്നാൽ കേസിൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നായിരുന്നു മധുവിന്റെ കുടുംബം ആരോപിച്ചത്. എന്നാൽ ഹർജി വിചാരണ കോടതി തള്ളി. ആഗസ്റ്റ് 31 നകം വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുള്ളതിനാൽ സർക്കാർ ഉത്തരവില്ലാതെ വിചാരണ മാറ്റാനാവില്ലെന്നും വിചാരണ കോടതി വ്യക്തമാക്കിയിരുന്നു.തുടർന്നാണ് മധുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. 2018 ഫെബ്രുവരി 22നാണ് ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദനത്തെത്തുടർന്നു കൊല്ലപ്പെട്ടത്.
എന്ത് ധരിച്ചാലും മൊഞ്ചത്തി ആകാൻ പറ്റുവോ? കീർത്തിക്ക് പറ്റും..ദാ ഫോട്ടോകൾ..വൈറൽ












Click it and Unblock the Notifications