'തൃശൂർ പൂരം പോലെ രഥോത്സവവും മാറ്റാനാണ് ബിജെപി ശ്രമമെങ്കിൽ ചുട്ടമറുപടി കിട്ടും'; വികെ ശ്രീകണ്ഠൻ
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റിവെച്ചതിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വികെ ശ്രീകണ്ഠൻ എംപി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്ന് തന്നെ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കമ്മീഷനെ സമീപിച്ചിരുന്നെങ്കിലും യാതൊരു അനുകൂല നടപടിയും ഉണ്ടായില്ലെന്നും തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പെടുന്നനെ തീയതി മാറ്റിയത് സംശയകരമാണെന്നും അദ്ദേഹം പറഞ്ഞത്. എത്രയൊക്കെ അട്ടിമറിക്ക് ശ്രമിച്ചാലും പാലക്കാട് യുഡിഎഫിനൊപ്പം അടിയുറച്ച് നിൽക്കുമെന്നും അദ്ദേഹം വൺ ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് വൈകിപ്പിച്ചതിൽ പൊതുസമൂഹത്തിന് തന്നെ സംശയം ഉണ്ട്. കൽപാത്തി രഥോത്സവത്തിന്റെ പ്രാധാന്യം എന്താണെന്ന് അറിയാത്തവരല്ല തിരഞ്ഞെടുപ്പ് കമ്മീഷൻ. 13 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ തീയതി മാറ്റണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് അപേക്ഷയും നൽകിയിരുന്നു. എന്നാൽ ഇതുവരെ മിണ്ടിയില്ല, മറുപടി പോലും തന്നില്ല. അതിൽ എന്തോ ദുരൂഹതയുണ്ട്. തൃശൂർ പൂരം പോലെ കൽപ്പാത്തി രഥോത്സവവും മാറ്റാൻ ഒരുങ്ങിയാൽ പാലക്കാട് നിന്നും ചുട്ടമറുപടി ഇതിന് കിട്ടും.

തിരഞ്ഞെടുപ്പ് നിഷ്പക്ഷമല്ല എന്ന് തോന്നുന്നവിധത്തിൽ തിരഞ്ഞെടുപ്പ് ഒരാഴ്ച നീട്ടിവെക്കാൻ ഉണ്ടായ സാഹചര്യം അറിയില്ല. ഇനി എന്ത് തന്നെ ആയാലും ഇവർ എന്തൊക്കെ ശ്രമിച്ചാലും പാലക്കാട് യുഡിഎഫിനൊപ്പം തന്നെ നിൽക്കും. എന്ത് അട്ടിമറിക്ക് ശ്രമിച്ചാലും ഏത് രീതിയിൽ പ്രവർത്തിച്ചാലും പാലക്കാട്ടെ ജനങ്ങൾ മതേതര നിലപാടുള്ളവരാണ്. കഴിഞ്ഞ കുറച്ചുനാളുകളായി യുഡിഎഫിനൊപ്പം നിലയുറപ്പിചവരാണ്. അവർ ഇനിയും യുഡിഎഫിനൊപ്പം തന്നെ നിൽക്കും', വികെ ശ്രീകണ്ഠൻ പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പ് തീയതി പെട്ടെന്ന് മാറ്റിയതിൽ എൽഡിഎഫ് സ്ഥാനാർത്ഥിയും കമ്മീഷനെതിരെ രംഗത്തെത്തി. ബിജെപിക്ക് അനുകൂലമായ ജനവികാരം ഉണ്ടാക്കിയെടുക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമായാണ് 20 ദിവസങ്ങൾക്ക് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് തീയതി മാറ്റിവെച്ചത്. ഇതൊക്കെ ജനത്തിന് മനസിലാകും. അതിനാൽ കാര്യമായി ചിന്തിച്ച് തീരുമാനം എടുക്കാനുള്ള ഒരു സമയം കൂടിയാണ് ഇപ്പോൾ ജനത്തിന് ലഭിച്ചിരിക്കുന്നതെന്നും സരിൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുമ്പോൾ സ്വാഭാവികമായും കണക്കിലെടുക്കേണ്ട പ്രാദേശിക ഉത്സവങ്ങൾ ഉൾപ്പെടെയുള്ളവ എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്ന് കണക്കിലെടുക്കാതിരുന്നതെന്ന് മനസ്സിലാവുന്നില്ലെന്ന് കോൺഗ്രസ് സംഘടന സെക്രട്ടറി കെസി വേണുഗോപാലും പ്രതികരിച്ചു. സംസ്ഥാന ഗവൺമെന്റ് ഇത് സംബന്ധിച്ച് റിപ്പോർട്ട് കൊടുക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് പരിശോധിക്കുകയും ചെയ്യേണ്ടിയിരുന്നു. ഇത് കൃത്യമായി നടന്നില്ലെന്ന് വേണം അനുമാനിക്കാൻ. തീയതിയിലുള്ള ഈ മാറ്റം തെരഞ്ഞെടുപ്പിനെ ബാധിക്കണമെന്ന് കണക്കാക്കിക്കൊണ്ടാണ് തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഇത്തരം വ്യക്തതയില്ലാത്ത തീരുമാനങ്ങൾ വരുന്നത്. എങ്കിലും ഇതൊന്നും തെരഞ്ഞെടുപ്പിനെ യാതൊരു തരത്തിലും ബാധിക്കാൻ പോകുന്നില്ല. ജനങ്ങൾ കൃത്യമായി തന്നെ വിധിയെഴുതും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യതയെയും വിശ്വാസ്യതയെയും ഇത്തരം പ്രവർത്തനങ്ങൾ സംശയത്തിന്റെ നിഴലിൽ നിർത്തുമെന്നത് ഉറപ്പ്. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഇത്തരം മാറ്റങ്ങൾ തീയതിയിൽ വരുത്തുന്നത് ക്രമീകരണങ്ങളെ എല്ലാം ബാധിക്കുമെങ്കിലും കൽപ്പാത്തി രഥോത്സവം എത്രയും മികവോടെ നടക്കണമെന്നാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും താൽപര്യമെന്നും അദ്ദേഹം പറഞ്ഞു.
-
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു












Click it and Unblock the Notifications