പാലക്കാട് 12 ൽ 11 ഇടത്തും സ്ഥാനാർത്ഥികളായി; പാലക്കാട് മണ്ഡലം മാത്രം ഒഴിച്ചിട്ട് സിപിഎം.. കരുനീക്കം ഇങ്ങനെ
തിരുവനന്തപുരം; 2016 ൽ പാലക്കാട് ജില്ലയിൽ ആകെയുള്ള 12 മണ്ഡലങ്ങളിൽ 9 ഇടത്തും വിജയിച്ചത് ഇടതുമുന്നണിയാണ്. ഷാഫി പറമ്പിലിന്റെ പാലക്കാട്, വിടി ബൽറാമിന്റെ തൃത്താല, ഷംസുദ്ദീന്റെ മണ്ണാർക്കാട് എന്നീ സീറ്റുകളായിരുന്നു നഷ്ടമായത്. എന്നാൽ ഇത്തവണ ജില്ലയിൽ കൂടുതൽ സീറ്റുകൾ പിടിക്കുമെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്. ശക്തരായ സ്ഥാനാർത്ഥികളെ തന്നെ മത്സരത്തിന് ഇറക്കാനുള്ള നീക്കത്തിലാണ് ഇടതുപക്ഷം.
അതേസമയം ആകെയുള്ള 12 ൽ 11 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഏകദേശ ധാരണ ആയെങ്കിലും ഷാഫി പറമ്പിലിന്റെ പാലക്കാട് സീറ്റിൽ മാത്രം സിപിഎം സ്ഥാനാർത്ഥിയെ നിശ്ചയിച്ചിട്ടില്ല. മറ്റൊരു സാധ്യതയാണ് ഇവിടെ ഇടതുമുന്നണി തേടുന്നത്.
പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

സിപിഎമ്മിൽ നിന്ന്
2011 ലായിരുന്നു സിപിഎമ്മിൽ നിന്ന് സീറ്റ് പിടിക്കുകയെന്ന ലക്ഷ്യത്തോടെ യുവ നേതാവ്
ഷാഫി പറമ്പിലെ കോൺഗ്രസ് മത്സരത്തിനിറക്കുന്നത്. കെകെ ദിവാകരനായിരുന്നു മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി. മണ്ഡലം കൈവിടില്ലെന്ന് ഉറച്ച് വിശ്വസിച്ച സിപിഎമ്മിനെ ഞെട്ടിച്ച് 47641 വോട്ട് നേടി 7403 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷാഫി മണ്ഡലം പിടിച്ചു.
Recommended Video


ലഭിച്ച ഭൂരിപക്ഷം
2016 ൽ ഷാഫിയെ എന്തുവിലകൊടുത്തും കെട്ടികെട്ടിക്കാൻ ഉറച്ച് പാർട്ടിയുടെ ശക്തനായ നേതാവും മുൻ എംപിയുമായ എഎൻ കൃഷ്ണദാസിനെ സിപിഎം ഇറക്കി. എന്നൽ ഇടതുകേന്ദ്രങ്ങളെ ഞെട്ടിട്ട് 57559 വോട്ടുകൾ നേടി ഷാഫി പറമ്പിൽ മണ്ഡലം നിലനിർത്തി. 38,675 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ലഭിച്ചത്.

വിമത നീക്കം
എന്നാൽ ഇത്തവണ ഷാഫിയിൽ നിന്നും മണ്ഡലം തിരിച്ച് പിടിക്കാനുള്ള ഉറച്ച തിരുമാനത്തിലാണ് എൽഡിഎഫ്.ശക്തനായ നേതാവിനെ തന്നെ ഇറക്കാനായിരുന്നു എൽഡിഎഫ് ലക്ഷ്യം. ഇതിനിടയാണ് മുൻ ഡിസിസി അധ്യക്ഷനായ എവി ഗോപിനാഥ് കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമതനാകുമെന്ന വെടിപൊട്ടിച്ചത്.

ഷാഫിക്കതിരെ മത്സരിക്കാൻ
പാർട്ടിയിൽ നിന്നുള്ള അവഗണനയ്ക്കെതിരെയായിരുന്നു ഗോപിനാഥ് രംഗത്തെത്തിയത്. അർഹമായ പരിഗണന ലഭിച്ചില്ലേങ്കിൽ ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന് ഗോപിനാഥ് വ്യക്തമാക്കുകയും ചെയ്തു. ഇതോടെ ഗോപിനാഥിനെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള നീക്കങ്ങൾ ഇടതുപക്ഷം ആരംഭിച്ചിരുന്നു.

അനുകൂലമാണെന്ന്
നിലവിലെ സാഹചര്യത്തിൽ ഗോപിനാഥ് ഇടതുസ്ഥാനാർത്ഥിയായാൽ മണ്ഡലത്തിൽ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്ന വിലയിരുത്തലിലായിരുന്ന എൽഡിഎഫ്. മാത്രമല്ല ഷാഫി പറമ്പിലിനെതിരെ ജില്ലാ ഘടകത്തിൽ ഉൾപ്പെടെ എതിർപ്പുകൾ ശക്തമാണെന്നതും അനുകൂലമാകുമെന്നും എൽഡിഎഫ് കണക്ക് കൂട്ടുന്നു.

ഉറ്റുനോക്കുന്നത്
ഇതോടെ ഗോപിനാഥിൻറെ മുന്നോട്ടുള്ള നീക്കങ്ങളാണ് ഇടതുനേതൃത്വം ഉറ്റുനോക്കുന്നത്. ഗോപിനാഥിന്റെ നീക്കത്തിന് അനുസരിച്ചാകും ഇടതുപക്ഷം മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചേക്കുക.അതേസമയം എൽഡിഎഫ് വലയെറിഞ്ഞെന്ന് വ്യക്തമായോടെ കോൺഗ്രസ് നേതൃത്വം ഗോപിനാഥുമായി സമവായ നീക്കത്തിന് ശ്രമം ശക്തമാക്കിയിട്ടുണ്ട്.

പാലക്കാട് മത്സരിപ്പിക്കാൻ
നേരത്തേ ഗോപിനാഥനുമായി കെ സുധാകരൻ ചർച്ച നടത്തിയിരുന്നു. ഇപ്പോൾ വിമത ഭീഷണിക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെ ഗോപിനാഥനെ പാലക്കാട് മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് കോൺഗ്രസ് നീക്കം. പകരം സിറ്റിംഗ് എംഎൽഎയായ ഷാഫി പറമ്പിലിനെ പട്ടാമ്പിയിൽ മത്സരിപ്പിക്കാനും.

സ്ഥാനാർത്ഥിയാകാൻ ഇല്ല
എന്നാൽ സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് ഗോപിനാഥൻ. നിയമസഭാ സീറ്റ് വേണ്ട. തന്നെ സ്ഥാനാർത്ഥി ആക്കുന്നതിലൂടെ പരിഹരിക്കാവുന്നതല്ല വിഷയമെന്നും ഗുണകരമായ നേതൃത്വമാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർണയിച്ചപ്പോൾ പോലും തന്നോട് ആലോചിച്ചില്ലെന്നും ഗോപിനാഥ് കുറ്റപ്പെടുത്തി.

ലക്ഷ്യം വെയ്ക്കുന്നത്
നിലവിൽ ഡിസിസി അധ്യക്ഷ സ്ഥാനമാണ് ഗോപിനാഥ് ലക്ഷ്യം വെയ്ക്കുന്നത്. ഇത് അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറാകുമോയെന്നാണ് ഉറ്റുനോക്കുന്നത്. മുൻ എംഎൽഎയായ ഗോപിനാഥിനെ പോലെ ജനകീയനായ നേതാവിനെ പിണക്കിയാല് അത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നുണ്ട്.

അംഗീകരിച്ചേക്കും
അതുകൊണ്ട് തന്നെ ഗോപിനാഥന്റെ ആവശ്യം നേതൃത്വം അംഗീകരിക്കാനാണ് സാധ്യത. അതേസമയം ഭീഷണിക്ക് വഴങ്ങി പദവി നൽകുന്നത് പുതിയ വെല്ലുവിളിയാകുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. ആവശ്യത്തിന് വഴങ്ങാൻ കോൺഗ്രസ് തയ്യാറായില്ലേങ്കിൽ ഗോപിനാഥൻ കോൺഗ്രസ് വിട്ട് എൽഡിഎഫിൽ എത്താനുള്ള സാധ്യതയും തള്ളാനാകില്ല.
വെട്ടിത്തിളങ്ങി അഞ്ജന രംഗന്‍; പുതിയ ചിത്രങ്ങള്‍ കാണാം
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications