വിഎസിന്‍റെ തട്ടകത്തില്‍ അട്ടിമറി വിജയത്തിന് ബിജെപി: ഒന്നും നടക്കില്ലെന്ന് സിപിഎം, കണക്ക് പറയുന്നത്
പാലക്കാട്: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലായി നടന്ന നാല് നിയമസഭ തിരഞ്ഞെടുപ്പുകളില്‍ വിഎസ് അച്യുതാനന്ദനെ വിജിയിപ്പിച്ച മണ്ഡലമാണ് മലമ്പുഴ. വിഎസ് വരുന്നതിന് മുമ്പും മലമ്പുഴ ഇടത് കോട്ടയായിരുന്ന. 1967 ല്‍ രൂപം കൊണ്ട മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി അല്ലാത്ത ഒരാള്‍ ഇന്നുവരെ വിജയിച്ചിട്ടില്ല. 1980, 1982 തിരഞ്ഞെടുപ്പുകളില്‍ ഇകെ നായനാരും മലമ്പുഴ മണ്ഡലത്തില്‍ നിന്നും വിജയിച്ച് നിയമസഭയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനം വീണ്ടും ഒരു നിയമസഭ തിരഞ്ഞെടുപ്പിലേക്ക് പോവുമ്പോള്‍ മലമ്പുഴ ഇടത് കോട്ടയായി തന്നെ തുടരുമോയെന്നാണ് രാഷ്ട്രീയ കേരളം ഒന്നാകെ ഉറ്റുനോക്കുന്നത്.
അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

വിഎസ് അച്യുതാനന്ദന്‍
2016 ലെ തിരഞ്ഞെടുപ്പില്‍ 27142 വോട്ടിനായിരുന്നു മലമ്പുഴയില്‍ നിന്നും വിഎസ് അച്യുതാനന്ദന്‍ വിജയിച്ചത്. കോണ്‍ഗ്രസിനെ പിന്തള്ളി ബിജെപി രണ്ടാമത് എത്തി എന്നതായിരുന്നു ആ തിരഞ്ഞെടുപ്പിലെ ശ്രദ്ധേയ വിഷം. ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ 46157 വോട്ടുകളുമായി രണ്ടാം സ്ഥാനം പിടിച്ചപ്പോള്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച വിഎസ് ജോയിക്ക് നേടാന്‍ കഴിഞ്ഞത് 35333 വോട്ടുകള്‍ മാത്രം

വിഎസിന്‍റെ അഭാവം
വിഎസ് അച്യുതാനന്ദന്‍റെ അഭാവവും ബിജെപിയുടെ പ്രകടനത്തെ കുറിച്ചുള്ള ആകാംക്ഷകളുമാണ് ഇത്തവണ മലമ്പുഴ മണ്ഡലത്തിലെ പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനം പിടിച്ച കൃഷ്ണകുമാറിനെ തന്നെയാണ് ബിജെപി വീണ്ടും കളത്തില്‍ ഇറക്കിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞതും അവരുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.

ബിജെപിയുടെ പ്രതീക്ഷ
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വളരെ നേരത്തെ തന്നെ മലമ്പുഴ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ആരംഭിച്ചിരുന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ സി കൃഷ്ണകുമാര്‍. 2011 ല്‍ കേവലം രണ്ട് ശതമാനം വോട്ട് നേടിയ മുന്നണിക്ക് 2016 ല്‍ അത് 28.90 ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് ഇത്തവണ വിജയമായി മാറുമെന്നാണ് ബിജെപി നേതാക്കളുടെ അവകാശവാദം.

തദ്ദേശ തിരഞ്ഞെടുപ്പില്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ അകത്തേത്തറ, മലമ്പുഴ, മുണ്ടൂർ ഗ്രാമപഞ്ചായത്തുകളിൽ കോണ്‍ഗ്രസിനെ പിന്തള്ളി രണ്ടാമത് എത്താനും ബിജെപിക്ക് സാധിച്ചിരുന്നു. അടിത്തട്ടില്‍ മികച്ച രീതിയിലുള്ള പ്രവര്‍ത്തനം നിയമസഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടുകള്‍ നേടുന്നത് സഹായകരമാവുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു.

മണ്ഡലത്തിലെ വികസനം
ഇകെ നായനാര്‍ മുതല്‍ വിഎസ് അച്യുതാനന്ദന്‍ വരേയുള്ള പ്രമുഖര്‍ മത്സരിച്ച് വിജയിച്ച മണ്ഡലമാണെങ്കിലും വികസന കാര്യങ്ങളില്‍ മലമ്പുഴ ബഹുദൂരം പിന്നിലാണെന്ന ആരോപണവും ബിജെപി ഉന്നയിക്കുന്നു. പാലക്കാട് ജില്ലയില്‍ പാലക്കാടിനൊപ്പം തങ്ങളുടെ എ ക്ലാസ് മണ്ഡലങ്ങലുടെ പട്ടികയിലാണ് മലമ്പുഴയെ ബിജെപി ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സിപിഎം പ്രതീക്ഷ
എന്നാല്‍ ബിജെപിയുടെ അവകാശ വാദങ്ങള്‍ യാഥാര്‍ത്ഥ്യമാവാന്‍ പോവുന്നില്ലെന്നും മണ്ഡലം ഇത്തവണയും ഇടത് കോട്ടയായി തുടരുമെന്നുമാണ് എല്‍ഡിഎഫ് നേതൃത്വത്തിന്‍റെ അവകാശ വാദം. തുടക്കത്തില്‍ എ വിജയരാഘവന്‍, എംബി രാജേഷ് തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ന്ന് കേട്ടിരുന്നുവെങ്കിലും മണ്ഡലത്തില്‍ ശക്തമായ സാന്നിധ്യമായ എ പ്രഭാകരനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കുവായിരുന്നു.

തുടരുന്ന വിജയം
തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനമാണ് മണ്ഡലത്തില്‍ സിപിഎമ്മിനും ആശ്വാസം നല്‍കുന്നത്. ഇരുപതിനായിരത്തിലേറെ വോട്ടിന്‍റെ ലീഡാണ് മണ്ഡലത്തില്‍ എല്‍ഡിഎഫിന് ലഭിച്ചത്. പല പഞ്ചായത്തിലും ശക്തമായ മത്സരം നേരിട്ടെങ്കിലും വിജയം തുടരാന്‍ സാധിച്ചതും ഇടതുമുന്നണിക്ക് അനുകൂല ഘടകമാണ്. എലപ്പുള്ളിയൊഴികെയുള്ള പഞ്ചായത്തുകളിലെല്ലാം ഇടതുമുന്നണിയാണ് അധികാരത്തിൽ.

ബ്ലോക്ക് പഞ്ചായത്തിൽ
ബ്ലോക്ക് പഞ്ചായത്തിൽ ആകെയുള്ള 13 സീറ്റിൽ 12 എണ്ണവും ഇടതിനൊപ്പം നിലകൊണ്ടു. ജില്ലാ പഞ്ചായത്തിലെ മൂന്ന് ഡിവഷനും ഇടതുമുന്നണിക്ക് നല്‍കിയത് മികച്ച ഭൂരിപക്ഷം. മണ്ഡലത്തിലെ കൊടുമ്പ് ഒഴികെയുള്ള ഗ്രാമപഞ്ചായത്തുകളിലെല്ലാം തങ്ങളുടെ സാന്നിധ്യം പ്രകടമാക്കുന്ന മത്സരം കാഴ്ചവെക്കാന്‍ ബിജെപിക്കും സാധിച്ചിരുന്നു.

യുഡിഎഫില്‍
സീറ്റ് ഭാരതീയ ജനതാദളിന് കൊടുത്തതിലെ പ്രശ്നങ്ങല്‍ മൂലം ഇത്തവണ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫിന് പാളിച്ച സംഭവിക്കുന്നതാണ് കണ്ടത്. ഒടുവില്‍ പ്രാദേശിക വികാരം കണക്കിലെടുത്ത് ഡിസിസി ജനറൽ സെക്രട്ടറി എസ്.കെ. അനന്തകൃഷ്ണനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകകായിരുന്നു.












Click it and Unblock the Notifications