Get Updates
Get notified of breaking news, exclusive insights, and must-see stories!

മലമ്പുഴ കോൺഗ്രസിന് തന്നെ: പാർട്ടി പ്രവർത്തകരുടെ ഭീഷണിക്ക് വഴങ്ങി പാർട്ടി, അനന്ദകൃഷ്ണൻ സ്ഥാനാർത്ഥി

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിന് പിന്നാലെ പൊട്ടിത്തെറിയുണ്ടായ മലമ്പുഴയിൽ പൂഴിക്കടകനുമായി കോൺഗ്രസ്. നാഷണല്‍ ഭാരതീയ ജനതാദളിന് മലമ്പുഴ സീറ്റ് നല്‍കിയതില്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെ തുടര്‍ന്ന് കോണ്‍ഗ്രസ് നിലപാട് മാറ്റിയത്.

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

മലമ്പുഴ മണ്ഡലത്തിലെ പുതുശ്ശേരി, കല്ലേപ്പുള്ളി, മരുത റോഡ്, പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. മലമ്പുഴ ഭാരതീയ നാഷണല്‍ ജനതാദളിന് വിറ്റുവെന്നാണ് പാർട്ടി പ്രവർത്തകർ ഉന്നയിച്ചിരുന്ന ആക്ഷേപം.

അനന്തകൃഷ്ണൻ മലമ്പുഴയിൽ

അനന്തകൃഷ്ണൻ മലമ്പുഴയിൽ


ജനതാദളിൽ നിന്ന് മലമ്പുഴ സീറ്റ് ഏറ്റെടുത്ത കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ യുവനേതാവിനെ പരിഗണിക്കുകയും ചെയ്തിരുന്നു. അതില്‍ മലമ്പുഴ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അനന്തകൃഷ്ണനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഡിസിസി ജനറല്‍ സെക്രട്ടറി എസ് കെ അനന്തകൃഷ്ണനെ മലമ്പുഴയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് സീറ്റ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട കോൺഗ്രസ് പ്രവര്‍ത്തകര്‍ ഉന്നയിച്ച ആവശ്യം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ മൂന്നാമതെത്തിയത് ബിജെപിയായിരുന്നു.

എന്തുകൊണ്ട് അനന്ത കൃഷ്ണൻ?

എന്തുകൊണ്ട് അനന്ത കൃഷ്ണൻ?

കഴിഞ്ഞ 25 വര്‍ഷമായി ഗ്രാമപഞ്ചായത്തംഗമെന്ന നിലയില്‍ പ്രവർത്തിച്ചിരുന്നതും അനന്തകൃഷ്ണന്റെ സ്ഥാനാർത്ഥിത്വത്തിന് അനുകൂല ഘടകമായിത്തീർന്നിരുന്നു. കഴിഞ്ഞ തവണ നിലമ്പൂരില്‍ നിന്നുള്ള കെഎസ്‌യു നേതാവിനെയാണ് കോൺഗ്രസ് മലമ്പുഴയിൽ മത്സരിപ്പിച്ചത്. എന്നാൽ ഇത്തവണ പൊതുജനസമ്മതിയുള്ള നാട്ടുകാരന്‍ തന്നെ വേണമെന്ന പ്രവര്‍ത്തകർ ഉന്നയിച്ച ആവശ്യവും അനന്തകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് കാരണമായിത്തീർന്നിരുന്നു.

മണ്ഡലം എൽഡിഎഫിനൊപ്പം

മണ്ഡലം എൽഡിഎഫിനൊപ്പം


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വിഎസ് അച്യുതാനന്ദൻ 20,795 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചത്. യുഡിഎഫിനെ മറികടന്ന് രണ്ടാമതെത്തിയത് ബിജെപിയായിരുന്നു. വിഎസ് അച്യുതാനന്ദന്‍ 27142 വോട്ടിനായിരുന്നു അദ്ദേഹം വിജയിച്ചത്. അതേ സമയം രണ്ടാമതെത്തിയ ബിജെപിയും കോണ്‍ഗ്രസും തമ്മിൽ 11000 വോട്ടുകളുടെ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്.

 കോൺഗ്രസ് രണ്ടാമത്

കോൺഗ്രസ് രണ്ടാമത്

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആകെ നേടിയ വോട്ടുകളുടെ കണക്കില്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി. 20,795 വോട്ടുകളുടെ ഭൂരിപക്ഷമാണ് എല്‍ഡിഎഫിന്റെ നേട്ടം. അതേ സമയം കോണ്‍ഗ്രസും മൂന്നാം സ്ഥാനത്തുള്ള ബിജെപിയുടേയും വോട്ട് വ്യത്യാസം 10000 വോട്ടുകളുടേത് മാത്രമായിരുന്നു.

 യുഡിഎഫിന്റെ കുതിപ്പ്

യുഡിഎഫിന്റെ കുതിപ്പ്


കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യുഡിഎഫ് മലമ്പുഴ മണ്ഡലത്തിൽ വലിയ കുതിപ്പ് തന്നെയാണ് നടത്തിയിട്ടുള്ളത്. സാഹചര്യം ഇതായിരുന്നിട്ടും മലമ്പുഴയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാതെമണ്ഡലത്തില്‍ വേരുകളില്ലാത്ത നാഷണല്‍ ജനതാദളിന് മുന്നണി നല്‍കുന്നതെന്തിനാണെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്കിടയിൽ ഉയർന്നുവരുന്ന ചോദ്യം.

നടി ത്രിധ ചൗധരിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+