• search
 • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഇടതും വലതും മാറിമാറി ഭരിച്ച തൃത്താല; ഇക്കുറിയും കോൺഗ്രസിനൊപ്പമോ?ഇടതിനും പ്രതീക്ഷ-മണ്ഡല ചരിത്രം

പാലക്കാട്; സംസ്ഥാനത്ത് ശക്തമായ പോരാട്ടത്തിനൊരുങ്ങുന്ന മണ്ഡലങ്ങളിലൊന്നാണ് തൃത്താല. നിലവിൽ വന്നത് മുതൽ കോൺഗ്രസിനേയും സിപിഎമ്മിനേയും മാറി മാറി ജയിപ്പിച്ചിട്ടുള്ള മണ്ഡലത്തിൽ ഇത്തവണ അട്ടിമറികൾ ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. സിറ്റിംഗ് എംഎൽഎയായ വിടി ബൽറാമിനെ മൂന്നാം അങ്കത്തിനിറക്കി ഇക്കുറിയും മണ്ഡലം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. തദ്ദേശ തിരഞ്ഞെടുപ്പില വോട്ടുകണക്കുകളും കോൺഗ്രസിന്റെ പ്രതീക്ഷ ഉയർത്തുന്നുണ്ട്. അതേസമയം ഇത്തവണ എന്ത് വിലകൊടുത്തും മണ്ഡലം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തിലാണ് സിപിഎം പോരിനിറങ്ങുന്നത്.'

മുട്ടുമടക്കില്ലെന്ന് ഉദ്യോഗാർത്ഥികള്‍: സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന സമരത്തിന്റെ ചിത്രങ്ങള്‍

സംവരണ മണ്ഡലം

സംവരണ മണ്ഡലം

1965ല്‍ സംവരണ മണ്ഡലമായാണ് തൃത്താല രൂപീകരിക്കപ്പെട്ടത്. മണ്ഡലം നിലവിൽ വന്നത് മുതൽ കോൺഗ്രസിനേയും സിപിഎമ്മിനേയും മാറി മാറി ജയിപ്പിച്ചിട്ടുണ്ട് ഇവിടുത്തെ വോട്ടർമാർ. 1965ലും 1967ലും നടന്ന ആദ്യ രണ്ട് തിരഞ്ഞെടുപ്പിൽ സിപിഎം ആയിരുന്നു മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. 70 ൽ സ്വതന്ത്രനായി മത്സരിച്ച വെള്ള ഈച്ചരനായിരുന്നു മണ്ഡലത്തിൽ വിജയിച്ചത്.

 സിപിഎം ആധിപത്യം

സിപിഎം ആധിപത്യം

എന്നാൽ 77 ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇവിടെ നിന്ന് വിജയിച്ച് കയറി.തുടര്‍ന്ന് 1987 വരെ കോൺഗ്രസിനൊപ്പമായിരുന്നു മണ്ഡലം നിലയുറച്ചത്.80 ൽ എംപി താമിയായിരുന്നു കോൺഗ്രസിന് വേണ്ടി മണ്ഡലം പിടിച്ചത്. 82 ൽ കെകെ ബാലകൃഷ്ണനും 87 ൽ വീണ്ടും താമിയും തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 1991ന് ശേഷം തൃത്താലയിൽ സിപിഎം ആധിപത്യമായിരുന്നു.

2011 ൽ ജനറൽ സീറ്റ്

2011 ൽ ജനറൽ സീറ്റ്

1996 ൽ വികെ ചന്ദ്രനിലൂടെയായിരുന്നു സിപിഎമ്മിന്റെ വിജയം. 2001 ലും അദ്ദേഹം തന്നെ തിരഞ്ഞെടുക്കപ്പെട്ടു. 2006ലും ടിപി കു ഞ്ഞുണ്ണിയിലൂടെയും ഇടതു പക്ഷം മണ്ഡലംനിലനിർത്തി.2011 ൽ തൃത്താലയെ പൊന്നാനി ലോക്സഭ മണ്ഡലത്തിന്റെ ഭാഗമാക്കി. തൃത്താല ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിൽ ഒന്നിന്ന് നിന്ന് തിരുവേഗപ്പിറയെ പട്ടാമ്പി മണ്ഡലത്തോടൊപ്പം ചേർത്തു. പകരം പുരുതൂർ പഞ്ചായത്തിനെ തൃത്താലയിലേക്കും മാറ്റി.

വിടി ബൽറാമിലൂടെ

വിടി ബൽറാമിലൂടെ

രൂപം മാറി ജനറൽ സീറ്റായ മണ്ഡലത്തിൽ സിപിഎമ്മിനെ തറപറ്റിക്കുകയെന്ന ലക്ഷ്യത്തോടെ 2011 ൽ യുവ നേതാവായ വിടി ബൽറാമിനെ കോൺഗ്രസ് മണ്ഡലത്തിൽ പരീക്ഷിച്ചു.എൽഡിഎഫിന്റെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിച്ച് അട്ടിമറി വിജയം നേടാൻ ബൽറാമിന് സാധിച്ചു. സിപിഎമ്മിന്റെ പി മമ്മിക്കുട്ടിയെ 3438ന്റെ ഭൂരിപക്ഷത്തിലായിരുന്നു വിടി പരാജയപ്പെടുത്തിയത്. മമ്മിക്കുട്ടിക്ക് 54,424 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബല്‍റാമിന് 57,727 വോട്ടുകളാണ് ലഭിച്ചത്.

നിലനിർത്തി കോൺഗ്രസ്

നിലനിർത്തി കോൺഗ്രസ്

2016 ലും ബൽറാം വിജയം ആവർത്തിച്ചു. അതും 2011 ൽ നേടിയതിനേക്കാൾ ഏഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സുബൈദ ഇസ്ഹാക്കിനെയായിരുന്നു പരാജയപ്പെടുത്തിയത്.ഇത്തവണയും മണ്ഡലത്തിൽ വിടി ബൽറാമിലൂടെ തന്നെ മണ്ഡലം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.അതേസമയം ഇത്തവണ കോൺഗ്രസിൽ നിന്ന് മണ്ഡലം തിരിച്ച് പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് സിപിഎം.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്രമന്ത്രിസഭാ പുന:സംഘടന;കുമ്മനത്തിനും കൃഷ്ണദാസിനും വേണ്ടി ആർഎസ്എസ്

കാപ്പനെ എൽഡിഎഫ് വഞ്ചിച്ചു; പാലായിൽ കാപ്പന്റെ വ്യക്തി സ്വാധീനം നിർണായകമെന്നും ചെന്നിത്തല

കോൺഗ്രസിന് ചിരി;പവാർ എതിർത്തിട്ടും കാപ്പൻ യുഡിഎഫിൽ ചേർന്നതിന് കാരണം ഇതാണ്, യുഡിഎഫിന് 2 ലക്ഷ്യം

cmsvideo
  എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

  English summary
  kerala assembly election 2021; Thrithala constituency election history
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X