പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലമ്പുഴ ബ്രാഞ്ച് കനാലുകൾ ശുചീകരിക്കും; ഏഴു ദിവസത്തിനകം ജലവിതരണം ഉറപ്പാക്കും

Google Oneindia Malayalam News

പാലക്കാട്: മലമ്പുഴ ഡിവിഷന് കീഴിലുള്ള പദ്ധതികളുടെ ബ്രാഞ്ച് കനാലുകള്‍ ഏഴുദിവസത്തിനകം നവീകരിച്ച് ജലവിതരണം ഉറപ്പാക്കാന്‍ മലമ്പുഴ പദ്ധതി ഉപദേശക സമിതി യോഗത്തില്‍ തീരുമാനം. . ജില്ലാ പഞ്ചായത്തില്‍ നിന്ന് ഒരു കോടി രൂപ ഡിപ്പോസിറ്റായി നല്‍കുകയോ ഫണ്ട് നല്‍കാമെന്ന കത്തിന്റെ ഉറപ്പിന്റെയോ അടിസ്ഥാനത്തില്‍ പരമാവധി ഏഴ് ദിവസത്തിനുള്ളില്‍ ജലസേചന വകുപ്പ് ബ്രാഞ്ച് കനാലുകള്‍ വൃത്തിയാക്കും. അധികം വരുന്ന തുക സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച എ. പ്രഭാകരന്‍ എം.എല്‍.എ പറഞ്ഞു.

palakkad-1608138694-1661252740.jpg

സബ് കനാലുകള്‍ വൃത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ പഞ്ചായത്തുകള്‍ തനത് ഫണ്ട് ഉപയോഗിച്ച് നേരിട്ട് കരാറുകാരെ ഏല്‍പിച്ച് പൂര്‍ത്തിയാക്കണം. കാഡാ കനാലുകള്‍ കര്‍ഷകസംഘങ്ങള്‍ ഏറ്റെടുത്ത് വൃത്തിയാക്കണം. കനാലുകള്‍ വൃത്തിയാവുന്നതോടെ നിലവിലുള്ളതിനേക്കാള്‍ സുഗമമായി ജലവിതരണം നടത്താനാവുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ചിറ്റൂര്‍ ഇറിഗേഷന്‍ ഡിവിഷന് കീഴിലെ കനാലുകളില്‍ നവീകരണം ആരംഭിച്ചു

ചിറ്റൂര്‍ ഇറിഗേഷന്‍ ഡിവിഷന് കീഴിലെ വാളയാര്‍, ഗായത്രി, ചിറ്റൂര്‍ പുഴ പദ്ധതിയില്‍ ഉള്‍പ്പെട്ട കനാലുകളുടെ നവീകരണവും അറ്റകുറ്റപ്പണികളും ആരംഭിച്ചു. ചിറ്റൂര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ചേര്‍ന്ന ഉപദേശക സമിതി യോഗത്തിലെ തീരുമാനപ്രകാരമാണ് പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്. ഒരാഴ്ചക്കകം പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി രണ്ടാംവിളക്ക് ആവശ്യമായ ജലവിതരണം ആരംഭിക്കും.

യോഗത്തില്‍ വാളയാര്‍, ചുള്ളിയാര്‍, മീങ്കര ഡാമുകളിലെ ജലത്തിന്റെ അളവും രണ്ടാംവിളക്കുള്ള ജലവിതരണം സംബന്ധിച്ചും എന്‍ജിനീയര്‍ വിശദീകരിച്ചു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഇറിഗേഷന്‍ വകുപ്പ് നേരിട്ടാണ് ഡിവിഷന് കീഴിലുള്ള കനാലുകളിലെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ഗുജറാത്തിൽ ആദ്യ ഘട്ടത്തിൽ വിധിയെഴുതുക 89 മണ്ഡലങ്ങൾ; 2019 ആവർത്തിക്കുമോ? പ്രതീക്ഷയോടെ ബിജെപിഗുജറാത്തിൽ ആദ്യ ഘട്ടത്തിൽ വിധിയെഴുതുക 89 മണ്ഡലങ്ങൾ; 2019 ആവർത്തിക്കുമോ? പ്രതീക്ഷയോടെ ബിജെപി

'ബിജെപി അനുകൂലിയെങ്കിലും ഞാന്‍ ദേശീയവാദി, രാജ്യത്തിനെതിരെ സംസാരിക്കില്ല'; ഉണ്ണി മുകുന്ദൻ'ബിജെപി അനുകൂലിയെങ്കിലും ഞാന്‍ ദേശീയവാദി, രാജ്യത്തിനെതിരെ സംസാരിക്കില്ല'; ഉണ്ണി മുകുന്ദൻ

'ഇതാണ് കേരള വികസന മാതൃകയും ഗുജറാത്ത് മാതൃകയും തമ്മിലുള്ള വ്യത്യാസം'; കുറിപ്പുമായി ഐസക്'ഇതാണ് കേരള വികസന മാതൃകയും ഗുജറാത്ത് മാതൃകയും തമ്മിലുള്ള വ്യത്യാസം'; കുറിപ്പുമായി ഐസക്

English summary
Malampuzha branch canals will be cleaned; Water supply can be ensured within seven days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X