പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പതിനഞ്ച് കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി കോങ്ങാട് പോലീസിന്റെ പിടിയിൽ

  • By Desk
Google Oneindia Malayalam News

പാലക്കാട്: തമിഴ്നാട്ടിൽ നിന്നും മലബാർ ജില്ലകൾ കേന്ദ്രീകരിച്ച് മൊത്തമായി കഞ്ചാവ് എത്തിച്ചു നൽകുന്ന തമിഴ്നാട് സ്വദ്ദേശിയെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും,കോങ്ങാട് പോലീസും ചേർന്ന് വലയിലാക്കി. തമിഴ്നാട്, മധുര ജില്ല , ഉസുലം പട്ടി, തിമ്മനത്തം സ്വദേശി പെരിയസാമി (33) യെയാണ് ഇന്ന് ഉച്ചക്ക് പാലക്കാട് കോഴിക്കോട് ഹൈവേയിൽ മുണ്ടൂർ, കയറം കോടം എന്ന സ്ഥലത്തു വെച്ച് പിടികൂടിയത്.

ടിയാന്റെ കൈവശമുണ്ടായിരുന്ന ബാഗിലും, ബിഗ് ഷോപ്പറിലുമായി സൂക്ഷിച്ചിരുന്ന പതിനഞ്ച് കിലോ 200 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. രണ്ട് കിലോയോളം തൂക്കം വരുന്ന എട്ട് പാർസലുകളിലായിട്ടാണ് കഞ്ചാവ് കടത്തിയത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ പത്തുലക്ഷം രൂപയോളം വില വരും. തിരുപ്പൂരിൽ നിന്നും മലപ്പുറം, കോഴിക്കോട് ജില്ലകൾക്കായി വിതരണത്തിനായി കൊണ്ടുവന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത്. പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ IPS ന് ലഭിച്ച രഹസ്യ വിവരത്തെ ത്തെത്തുടർന്ന്, നർകോട്ടിക് സെൽ DySP ഷംസുദ്ദീന്റെ മേൽനോട്ടത്തിലാണ് പ്രത്യേക സംഘം കഞ്ചാവ് കടത്ത് പിടികൂടിയത്.

arrest-01-600-151

ആന്ധ്രപ്രദേശ്, ഒറീസ്സ എന്നിവിടങ്ങളിൽ നിന്നും ലോഡുകണക്കിന് കഞ്ചാവാണ് തമിഴ്നാട്ടിലെ വിവിധ ജില്ലകളിലെത്തിച്ച് സ്റ്റോക്കു ചെയ്തു വച്ചിരിക്കുന്നത്. മുഖ്യമായും കമ്പം, തേനി, ഒട്ടൻ ഛത്രം, പഴനി, ദിണ്ഡുഗൽ, നാമക്കൽ, സേലം, ഈറോഡ്, തിരുപ്പൂർ, ഉടുമൽപേട്ട്, പൊള്ളാച്ചി , കോയമ്പത്തൂർ, ആനമല എന്നിവിടങ്ങളിൽ നിന്നുമാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തുന്നത്. ട്രൈയിൻ, ബസ്സു മാർഗ്ഗമാണ് കഞ്ചാവു കടത്തിന് ഉപയോഗിച്ചു വരുന്നത്. മൊത്ത വിപണിയിൽ ഒരു കിലോ 5000 രൂപക്ക് ലഭിക്കുന്ന കഞ്ചാവ് 50,000 രൂപക്കാണ് ചില്ലറ വിപണിയിൽ വിറ്റഴിക്കുന്നത്. കൂടുതലും സ്കൂൾ, കോളേജ് വിദ്യാർത്ഥികളും അന്യസംസ്ഥാന തൊഴിലാളികളുമാണ് കഞ്ചാവ് ഉപഭോക്താക്കൾ. ചെറിയ പായ്ക്കറ്റ് കഞ്ചാവിന് 500 രൂപയാണ് ഈടാക്കുന്നത്.

കഞ്ചാവിന്റെ ഉറവിടത്തെപ്പറ്റി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തമിഴ്നാട് പോലീസുമായി സഹകരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് തേനി സ്വദേശി മൊക്കരാജിനെ എട്ട് കിലോ കഞ്ചാവുമായി പാലക്കാട് ടൗൺ നോർത്ത് പോലീസ് പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജില്ലാ ലഹരി വിരുദ്ധ സേനയിലെ അംഗങ്ങളായ കോങ്ങാട് SI അനീഷ്, ടൗൺ നോർത്ത് SI . R. രഞ്ജിത്ത്, GSI. S. ജലീൽ, B.നസീറലി, R. കിഷോർ, K. അഹമ്മദ് കബീർ, R. രാജീദ്, S. ഷമീർ , കോങ്ങാട് പോലീസ് സ്റ്റേഷനിലെ ASI മാരായ V.ഉദയകുമാർ,M.H. സുൽഫിക്കർ, CPO മാരായ അനീഷ്, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.

English summary
tamilnadu natives arrested with ganja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X