• search
 • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മംഗലം ഡാം ഡീസില്‍റ്റേഷന്‍: സര്‍ക്കാരിന് വരുമാനം 17 കോടിയെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

പാലക്കാട്; മംഗലം ഡാം റിസര്‍വോയറിലെ എക്കലും മണലും ഡീസില്‍റ്റേഷന്‍ നടത്തി വിതരണം ചെയ്യുന്നതിലൂടെ സര്‍ക്കാരിന് നികുതി ഉള്‍പ്പെടെ 17 കോടിയുടെ വരുമാനമാണ് ഉണ്ടാവുകയെന്നും ഇതിന് പുറമെ ഡാമിന്റെ സംഭരണശേഷി ഉയര്‍ത്തുന്നതിനും കൃഷിക്കും കുടിവെള്ളത്തിനും അധിക പ്രയോജനം ലഭിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. മംഗലം റിസര്‍വ്വോയറില്‍ രാജ്യത്തെ ആദ്യ ഡീസില്‍റ്റേഷന്‍ പ്രവര്‍ത്തിക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ചുള്ളിയാര്‍, മീങ്കര ഡാമുകളിലും ഡിസില്‍റ്റേഷന്‍ നടത്തും. പദ്ധതിക്കായി മലമ്പുഴയെയും തിരഞ്ഞെടുത്തിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ കുളങ്ങളും ഡിസില്‍റ്റേഷന്‍ നടത്താന്‍ പദ്ധതിയുണ്ട്. ഇത് ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തും. കര്‍ഷക സമിതികള്‍ക്കാണ് ഓരോ പ്രദേശത്തേക്കും വേണ്ട വെള്ളത്തിന്റെ അളവ് നിശ്ചയിക്കാനുള്ള ചുമതല. കൃഷിയിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കണം. ഇതിന് കൃഷി ശാസ്ത്രീയമാക്കിയേ മതിയാവൂ. സംസ്ഥാനത്തെ 12712 ഹെക്റ്റര്‍ സ്ഥലത്ത് വാട്ടര്‍മാനെജ്മെന്റ് നടപ്പാക്കി ജലസേചനം എത്തിച്ചു. കൃഷിക്കുള്ള ജലസേചനം ശാസ്ത്രീയമാക്കിയാല്‍ വിളവും വരുമാനവും വര്‍ദ്ധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

അട്ടപ്പാടിയിലെ ഡാമിനുള്ള തടസ്സങ്ങള്‍ മറികടക്കാനായി. മഴനിഴല്‍ പ്രദേശമായ അട്ടപ്പാടിയിലെ കൃഷിക്ക് വലിയ സാധ്യതയാണ്. ഏറെക്കാലം മുടങ്ങിക്കിടന്ന കുരിയാര്‍കുറ്റി പദ്ധതി വീണ്ടും തുടങ്ങാനായി. ടാറ്റയാണ് പദ്ധതി നിര്‍മ്മാണം ഏറ്റെടുത്ത് നടപ്പാക്കുന്നത്. ഇതോടെ ഭാരതപ്പുഴയിലെ ജലക്ഷാമത്തിന് പരിഹാരമാകും. മാര്‍ച്ച് അവസാനത്തോടെ 16 ലക്ഷം കുടുംബങ്ങളിലേക്ക് പൈപ്പ് ലൈന്‍ മുഖേന കുടിവെള്ളം എത്തിക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. പാലക്കാട് ജില്ലയ്ക്ക് മാത്രം ഇതിനായി 2000 കോടി രൂപയാണ് വിനിയോഗിക്കുകയെന്നും മന്ത്രി വിശദമാക്കി.

ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ

കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി. രമ്യാ ഹരിദാസ് എം. പി മുഖ്യാതിഥിയായി. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന് രജനി ബാബു, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ രമേഷ്, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ പി.എച്ച് സൈദലവി, അഡ്വ എസ് ഷാനവാസ്, പി.ജെ മോളി, സഫീന ബഷീര്‍, എഞ്ചിനീയര്‍മാരായ എം ശിവദാസന്‍, സി.എസ് സിനോഷ്, ഡി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

cmsvideo
  കേന്ദ്രത്തിന്റെ കള്ളക്കണക്കുകള്‍ക്ക് ചുട്ട മറുപടി നല്‍കി പിണറായി വിജയന്‍

  പാലായിൽ ഒരുങ്ങുന്നത് നെയ്യാറ്റിൻകര മോഡൽ?; എൽഡിഎഫ് ക്യാമ്പിൽ കടുത്ത ആശങ്ക,യുഡിഎഫ് കണക്ക് കൂട്ടൽ ഇങ്ങനെ

  ധൈര്യമുണ്ടെങ്കിൽ ദേവസ്വം ബോർഡ് പിരിച്ചുവിടുമെന്ന് പ്രഖ്യാപിക്കു;ചെന്നിത്തലയ്ക്കെതിരെ ശോഭ

  English summary
  Mangalam Dam distillation: Minister K Krishnankutty says revenue to the government is 17 crores
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X