പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാടിന് ഇന്ന് ആശ്വാസം; രോഗം സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം

  • By Aami Madhu
Google Oneindia Malayalam News

പാലക്കാട്; ജില്ലയിൽ ഇന്ന് ഒരാൾക്ക് കോവിഡ് . മെയ് 29ന് ചെന്നൈയിൽ നിന്നും വന്ന കോങ്ങാട് പാറശ്ശേരി സ്വദേശിക്കാണ്(57 പുരുഷൻ) രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ചെന്നൈയിൽ ചായക്കട നടത്തുന്ന ആളാണ്.

കൂടാതെ ജില്ലയിൽ ഇന്ന് രണ്ടുപേർ രോഗ മുക്തരായിട്ടുണ്ട്. ചികിത്സയിൽ ഉണ്ടായിരുന്ന വെള്ളിനേഴി സ്വദേശി (11, പെൺകുട്ടി,) പുതുനഗരം സ്വദേശി (47, പുരുഷൻ) എന്നിവരുടെ പരിശോധനാ ഫലമാണ് തുടർച്ചയായി രണ്ട് തവണ നെഗറ്റീവ് ആയത്.

ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിൽ ഉള്ളവർ 158 പേരായി.ഇതിനു പുറമെ ജൂൺ ആറിന് രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്.

1591635343

അതിനിടെ ഇന്ന് 26 പ്രവാസികൾ പാലക്കാട് മടങ്ങിയെത്തി. ദോഹ, കസാക്കിസ്ഥാന്‍, ഹോച്ചിമിന്‍, റിയാദ്, മസ്‌ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മടങ്ങിയത്.ദോഹയില്‍ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 10 പാലക്കാട് സ്വദേശികളില്‍ രണ്ടുപേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. എട്ടുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

കസാക്കിസ്ഥാനില്‍ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 2 പാലക്കാട് സ്വദേശികളും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.മസ്‌ക്കറ്റില്‍ നിന്നും എത്തിയ എട്ട് പേര്‍, റിയാദില്‍ നിന്നും വന്ന 5 പേര്‍ ഹോചിമിനില്‍ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പാലക്കാട് സ്വദേശിയായ ഒരാള്‍ എന്നിവര്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ് കെയര്‍ സെന്ററുകളിലുമായി നിലവില്‍ 1271 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 562 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്. 709 പ്രവാസികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍ സെന്ററായ ചെമ്പൈ സംഗീത കോളേജില്‍ എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററിലുമായി 1271 പ്രവാസികള്‍ നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 562 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്. 709 പ്രവാസികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

Recommended Video

cmsvideo
10-06-2020, സിറ്റി റൗണ്ടപ്പ്; പാലക്കാട് ജില്ലയിൽ 14 പേർക്ക് കൂടി കോവിഡ്; കൂടുതൽ വാർത്തകൾ.....

ബിജെപിക്ക് തിരിച്ചടി; കോൺഗ്രസുമായി കൈകോർത്ത് ജെഡിഎസ്!! ദേവഗൗഡ സ്ഥാനാർത്ഥി,2 സീറ്റിൽ വിജയിക്കാം

'ജനം മോദിക്കെതിരെ തിരിയുമ്പോൾ ദാവൂദ് ഇബ്രാഹിം മരിക്കും';ഇതെന്ത് പ്രതിഭാസം? മോദിക്കെതിരെ കോൺഗ്രസ്'ജനം മോദിക്കെതിരെ തിരിയുമ്പോൾ ദാവൂദ് ഇബ്രാഹിം മരിക്കും';ഇതെന്ത് പ്രതിഭാസം? മോദിക്കെതിരെ കോൺഗ്രസ്

ലോക്ക് ഡൗൺ ലംഘിച്ച് റോഡ് ഷോയും സ്വീകരണവും; ജെഡിഎസ് നേതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്ലോക്ക് ഡൗൺ ലംഘിച്ച് റോഡ് ഷോയും സ്വീകരണവും; ജെഡിഎസ് നേതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

English summary
one more covid confirmed in palakkad today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X