Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓപ്പറേഷൻ ഫോസ്കോസ്; പാലക്കാട് 100 സ്ഥാപനങ്ങൾ അടച്ചു പൂട്ടി

പാലക്കാട്: ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപ്പറേഷൻ ഫോസ് കോഴ്സിന്‍റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 100 സ്ഥാപനങ്ങൾ അടച്ചു പൂട്ടി. ആകെ 651 സ്ഥാപനങ്ങൾ പരിശോധിച്ചതിൽ 23 സ്ഥാപനങ്ങൾ നിയമാനുസൃത രജിസ്ട്രേഷനോ ലൈസൻസോ ഇല്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഈ സ്ഥാപനങ്ങൾക്ക് ലൈസൻസ് / രജിസ്ട്രേഷൻ എടുക്കുന്നതിന് നോട്ടീസ് നൽകി.

77 സ്ഥാപനങ്ങൾക്ക് എഫ്.എസ്.എസ്.ഐ രജിസ്ട്രേഷൻ മാറ്റി ലൈസൻസ് എടുക്കുന്നതിന് നോട്ടീസ് നൽകി. രണ്ടാം ദിനത്തിൽ(ഓഗസ്റ്റ് 02) നടത്തിയ പരിശോധനയിൽ 342 സ്ഥാപനങ്ങൾ പരിശോധിച്ചതിൽ ഒൻപത് സ്ഥാപനങ്ങൾ നിയമാനുസൃത രജിസ്ട്രേഷനോ ലൈസൻസോ ഇല്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഈ സ്ഥാപനങ്ങൾക്ക് ലൈസൻസ് / രജിസ്ട്രേഷൻ എടുക്കുന്നതിന് നോട്ടീസ് നൽകി. 55 സ്ഥാപനങ്ങൾക്ക് എഫ്.എസ്.എസ്.ഐ രജിസ്ട്രേഷൻ മാറ്റി ലൈസൻസ് എടുക്കുന്നതിന് നോട്ടീസ് നൽകി. 64 സ്ഥാപനങ്ങൾ അടച്ചുപൂട്ടി.

Operation FOSCOS in Palakkad

എട്ട് സ്ക്വാർഡുകളായി നടത്തിയ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ അസിസ്റ്റൻറ് കമ്മീഷണർ വി. ഷണ്മുഖൻ, മോഡൽ ഓഫീസർ സി.എസ് രാജേഷ്, ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ഒ.പി നന്ദകുമാർ, ടി.എച്ച് ഹിഷാം അബ്ദുള്ള, ടി.സി ശ്രീമ, എ.എം ഹാസില, എസ്. നയന ലക്ഷ്മി, ആർ. ഹേമ, ജോബിൻ എ. തമ്പി, സി.പി അനീഷ എന്നിവർ നേതൃത്വം നൽകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+