കഞ്ചിക്കോട് ദേശീയപാതയില്‍ വന്‍ കവര്‍ച്ച; ടിപ്പര്‍ ലോറി കുറുകെയിട്ട് കാര്‍ തടഞ്ഞ് നാലരക്കോടി കവര്‍ന്നു
പാലക്കാട്: കഞ്ചിക്കോട് ദേശീയപാതയില്‍ കാര്‍ തടഞ്ഞ് നിര്‍ത്തി വന്‍ കവര്‍ച്ച. നാലരക്കോടി രൂപയാണ് കാര്‍ യാത്രക്കാരില്‍ നിന്ന് അക്രമി സംഘം കവര്‍ന്നത്. മേലാറ്റൂര്‍ സ്വദേശികളായ ഇവ്‌നു വഹ, മുഹമ്മദ് ഷാഫി, മുഹമ്മദ് ആസിഫ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരക്കായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ച കാറിന് കുറുകെ ടിപ്പര്‍ ലോറി നിര്‍ത്തിയിട്ടായിരുന്നു കവര്‍ച്ച.
ഇതിന് പിന്നാലെ രണ്ട് കാറിലായി എത്തിയ 15 അംഗ സംഘമാണ് പണം കവര്‍ന്നത്. മോഷണത്തെ കുറിച്ച് കാറിലുള്ളവര്‍ ശനിയാഴ്ച വൈകീട്ട് പാലക്കാട് കസബ പൊലീസില്‍ പരാതി നല്‍കി. കവര്‍ച്ചയ്ക്ക് പിന്നില്‍ ദേശീയ പാത കേന്ദ്രീകരിച്ചുള്ള സംഘമാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂവരുടേയും പരാതിയില്‍ കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വ്യാപാരികളായ പരാതിക്കാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നതെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. മൂന്ന് ടീമുകളായാണ് അന്വേഷണം നടക്കുന്നത്.
ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്നു മേലാറ്റൂര്‍ സ്വദേശികളായ മൂന്ന് പേര്‍. ദേശീയ പാതയില്‍ നരഗംപള്ളി പാലത്തില്‍ കയറിയ സമയത്ത് ഒരു ടിപ്പര്‍ ലോറി വ്യാപാരികളെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ഇവിടെ വെച്ച് ഈ കാറിനെ ടിപ്പര്‍ ലോറി മറികടന്ന് കുറുകെയിട്ടു. ഇതിന് പിന്നാലെയാണ് രണ്ട് കാറിലായി 15 അംഗ സംഘം മാരകായുധങ്ങളുമായി എത്തിയത്.
ഇവര്‍ കാറിലുണ്ടായിരുന്ന വ്യാപാരികളെ പിടിച്ചിറക്കി മറ്റൊരു കാറിലേക്ക് മാറ്റുകയായിരുന്നു. അതിന് ശേഷം വാഹനങ്ങള്‍ മുന്നോട്ട് നീങ്ങി. തൃശൂര്‍ മാപ്രാണത്ത് ഇരിങ്ങാലക്കുടക്ക് സമീപം ഇവരെ ഇറക്കി വിടുകയായിരുന്നു. പലയിടങ്ങളിലായാണ് ഇവരെ മൂന്ന് പേരേയും പുറത്തേക്ക് തള്ളിയത്. ഇവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരുടെ മൊബൈല്‍ ഫോണും അക്രമി സംഘം പിടിച്ചെടുത്തിട്ടുണ്ട്.












Click it and Unblock the Notifications