പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട്: 20 ബസുകള്‍ കാരുണ്യം തേടി നിരത്തിലിറങ്ങി,ഫായിസിന് വേണ്ടി റോഡ് കീഴടക്കി സ്വകാര്യ ബസുകള്‍!

  • By Desk
Google Oneindia Malayalam News

പാലക്കാട്: യുവാവിന്റെ ചികിത്സയ്ക്ക് സഹായംതേടി നിരത്തിലോടിയത് 20 സ്വകാര്യ ബസുകള്‍. നെല്ലായ പഞ്ചായത്തിലെ മാരായമംഗലം വല്ലത്തില്‍ ഹംസയുടെ മകന്‍ ഫായിസിന്റെ ചികിത്സ ചിലവിനു വേണ്ട പണം കണ്ടെത്താനാണ് പട്ടാമ്പിയിലെയും ചെര്‍പ്പുളശ്ശേരിയിലെയും 20 സ്വകാര്യബസുകള്‍ സര്‍വീസ് നടത്തിയത്. ഇരു വൃക്കകളും തകരാറിലായ ഫായിസിന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനായിരുന്നു ഈ കാരുണ്യ സര്‍വീസ്.

സ്വകാര്യ ബസ് തൊഴിലാളിയായിരുന്ന ഫായിസ് എട്ടുവര്‍ഷമായി വിദേശത്താണ് ജോലി ചെയ്തിരുന്നത്. പത്ത് മാസം മുന്‍പ് കണ്ണിന് കാഴ്ച കുറയുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചികിത്സയിലാണ് ഇരു വൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടിലെത്തിയ ഫായിസ് കോയമ്പത്തൂര്‍ കോവൈ മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുകയാണ്. ഫായിസിന്റെ കാര്യത്തില്‍ വൃക്ക മാറ്റിവെക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി.

palakkadmap-

വൃക്ക മാറ്റിവെക്കാനും ചികിത്സക്കുമായി 30 ലക്ഷം രൂപയിലധികം ചിലവുവരും. കുടുംബിനിയായ ഭാര്യയും രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകനും ഉള്ള ഫായിസിന്റെ കുടുംബത്തിന് ഈ തുക സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ഈ സാഹചര്യത്തിലാണ് പ്രദേശവാസികളും ഫായിസിന്റെ സുഹൃത്തുക്കളും ചേര്‍ന്നു ചികിത്സാ ചിലവ് കണ്ടെത്താന്‍ മുന്നിട്ടിറങ്ങിയത്.

ഗള്‍ഫില്‍ ഉള്ള കാലത്ത് നാട്ടിലെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ധനരായ പെണ്കുട്ടികളുടെ വിവാഹങ്ങള്‍ക്കും മറ്റുമായി ഒരുപാട് സഹായങ്ങള്‍ ചെയ്യുന്ന വ്യക്തിയായിരുന്നു ഫായിസ്. അതുകൊണ്ടു തന്നെ ഫായിസിന്റെ ഈ സ്ഥിതി അറിഞ്ഞ് പട്ടാമ്പി-ചെര്‍പ്പുളശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസുകളും സഹായത്തിനായി കൂടി. ബസ് ഉടമകള്‍ ഒരുദിവസത്തെ മുഴുവന്‍ കളക്ഷനും, തൊഴിലാളികള്‍ അവരുടെ കൂലിയും ഫായിസിന്റെ ചികിത്സാ ചിലവിലേക്കു നല്‍കും.

ബസിലെ യാത്രക്കാര്‍ക്കു പുറമെ സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ മറ്റു യാത്രക്കാരില്‍ നിന്നും സഹായം അഭ്യര്‍ഥിക്കുന്നുണ്ട്. ബസ് തൊഴിലാളികള്‍ക്കൊപ്പം ഫായിസിന്റെ സുഹൃത്തുക്കളും സഹായ നിധി കമ്മിറ്റി ഭാരവാഹികളും പണം സ്വരൂപിക്കാന്‍ കൂടെയുണ്ട്. ചെര്‍പ്പുളശ്ശേരി, പട്ടാമ്പി, ഒറ്റപ്പാലം, കുന്ദംകുളം, പെരിന്തല്‍മണ്ണ ടൗണുകള്‍ കേന്ദ്രീകരിച്ചും വ്യാപാര സ്ഥാപനങ്ങളില്‍ കയറിയും റോഡിലൂടെ നടന്നും ചികിത്സ ചെലവിനുള്ള പണം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് സുഹൃത്തുക്കള്‍. പ്രദേശത്തെ നൂറോളം ആളുകള്‍ ഇത്തരത്തില്‍ ചികിത്സ ചിലവ് സ്വരൂപിക്കാന്‍ നടക്കുന്നുണ്ട്. ഫായിസിനെ സഹായിക്കുവാനായി ജനപ്രതിനിധികളുടെയും നാട്ടുകാരുടെ നേതൃത്വത്തില്‍ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്.

English summary
palakkad local news 20 buses for charity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X