പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ധമ്മചക്രപ്രവർത്തന ആചരണം 28 ന് പാലക്കാട്ട് ധമ്മബോധി ഹാളിൽ

  • By Desk
Google Oneindia Malayalam News

പാലക്കാട്: ഭഗവാൻ ബുദ്ധൻ ബോധോദയം നേടിയ ശേഷം ദു:ഖ നിവാരണത്തിനായി താൻ കണ്ടെത്തിയ മഹത്തായ അറിവുകൾ ആദ്യമായി അഞ്ചു ശിഷ്യൻമ്മാർക്ക് നൽകിയതിന്റെ ഓർമ്മ പുതുക്കുന്ന 'ധമ്മചക്ര പ്രവത്തന' ആചരണം ഈ മാസം ജൂലൈ 28 ന് കാലത്ത് 10 മണിക്ക് കേരള മഹാബോധി മിഷന്റെ ആഭിമുഖ്യത്തിൽ നടക്കും.

പാലക്കാട് ധമ്മബോധി ഹാളിലാണ് ചടങ്ങുകൾ. ഭിക്ഷു മൗര്യ ബുദ്ധരുടെ നേതൃത്ത്വത്തിൽ
ധമ്മ പ്രഭാഷണം, ധമ്മദീപം തെളിയിക്കൽ, ധമ്മധ്യാനം എന്നിവ ഉണ്ടായിരിക്കും. മഹാരാഷ്ട്രയിൽ നിന്നുള്ള ധമ്മ പ്രൊമോട്ടറായ ഹൻസിനി ഉചിത് മുഖ്യ അഥിതിയായി പങ്കെടുക്കും.
തുടർന്നുള്ള എല്ലാ ഞായറാഴ്ചകളിലും കാലത്ത് 10 മുതൽ വൈകിട്ട് മൂന്ന് വരെ പാലക്കാട് ധമ്മ ബോധി ഹാളിൽ ഏകദിന ധ്യാന ക്ലാസ്സും, ധമ്മപദ പാരായണം ഉണ്ടായിരിക്കും.

palakkad

28ന് ഉച്ചക്ക് മൂന്ന് മണിക്ക് പാലക്കാട് ജില്ലയിലെ എരുത്തേമ്പതിയിലെ സാബ്രിയിൽ ബാബാ സാഹബ് ബി.ആർ.അംബേദ്കർ മെമ്മോറിയൽ നാളന്ദ ലൈബ്രറിയുടെ ഉദ്ഘാടനം ഭിക്ഷു മൗര്യ ബുദ്ധ നിർവ്വഹിക്കും.
ഏവരും ചടങ്ങുകളിൽ കൃത്യസമയത്തു തന്നെ പങ്കെടുക്കണമെന്ന് കേരള മഹാബോധി മിഷൻ പ്രോഗ്രാം കോ-ഓർഡിനേറ്റർ ആവശ്യപ്പട്ടു.
English summary
palakkad local news about dhammachakracharanam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X