പാലക്കാടിനെ ദുരിതത്തിലാഴ്ത്തി പ്രളയം: കൂടുതൽ പേര്‍ ദുരിതാശ്വാസ ക്യംപുകളിലേക്ക്, സഹായം അനിവാര്യം!
പാലക്കാട്: ജില്ല സമീപ വർഷങ്ങളിൽ കാണാത്തത്ര ഒരു ദുരിതത്തിലാണ് ഉള്ളത്. ഇതിനിടയിൽ സഹായങ്ങളുമായി സംഘടനകൾ. വെള്ളപ്പൊക്കം മൂലം വീടും വീട്ടു സാധനങ്ങളും നഷ്ടപ്പെട്ട് നിരവധി ആളുകൾ ദുരിതാശ്വാസ ക്യാമ്പിൽ അഭയം പ്രാച്ചിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പിൽ ഉള്ളവർക്ക് വളരെ അത്യാവശ്യമായി വേണ്ട സാധനങ്ങൾ നൽകുവാൻ കഴിയുന്നവർ ദയവ് ചെയ്ത് അവരാൽ കഴിയുന്ന സാധനങ്ങൻ പാലക്കാട് ഡിടിപിസി/ ടൂറിസം വകുപ്പ് ഓഫീസിൽ ശേഖരിക്കുന്നു.
കിടക്കാനുള്ള ഉപകരണങ്ങൾ, സോപ്പ്, ടൂത്ത് ബ്രഷ്, ടൂത്ത് പെയ്സ്റ്റ്, തോർത്ത്, വസ്ത്രങ്ങൾ, മരുന്നുകൾ, ഫസ്റ്റ് എയ്ഡ്, കുടിവെള്ളം, പായ്ക്കറ്റ് ഫുഡ്, ഡെറ്റോൾ, സാനിറ്ററി പാഡ്, മെഴുകുതിരി, തീപ്പെട്ടി / ലൈറ്റർ എന്നിവയാണ് പ്രധാനമായും ശേഖരിക്കുന്നത്. സന്നദ്ധ, ടനകൾ ഇതിനായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ സഹായങ്ങൾ സ്വീകരിക്കുന്നതാണ്. ഫോൺ: 994769765.

പാലക്കാട് വീണ്ടും കലി തുള്ളുകയാണ് കാലവർഷം. ആറു മണിക്കൂറിന്റെ ഇടവേളയ്ക്ക് ശേഷം മഴ കനത്തു. ചെറിയ ഇടവേളയ‌്ക്കുശേഷം ജില്ലയിൽ മഴ ശക്തി പ്രാപിച്ചതോടെ നാടും നഗരവും വെള്ളത്തിലായി. ഇതിനാൽ ഡാമുകളും പുഴകളും നിറയാൻ തുടങ്ങി. ആലത്തൂർ തരൂരിൽ ഒരാളെ ഒഴുക്കിൽപ്പെട്ട‌് കാണാതായി. ചൊവ്വാഴ്‌ച ഭാരതപ്പുഴയിൽ കാണാതായ പട്ടാമ്പി പാണ്ടിക്കാട് സ്വദേശി മൊയ്തീന്റെ മകൻ അബ്ദുൾ സലാമിനായി(34) തെരച്ചിൽ തുടരുന്നു.












Click it and Unblock the Notifications