പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുനരധിവാസം ദ്രുതഗതിയിൽ നടപ്പിലാക്കുമെന്ന് കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

  • By Lekhaka
Google Oneindia Malayalam News

പാലക്കാട്: മഴക്കെടുതിയും ഉരുൾപൊട്ടലും കാരണത്താൽ വീടുകളും മറ്റും നഷ്ടപ്പെട്ടവരുടെ പുനരധിവാസം ദ്രുതഗതിയിൽ നടപ്പിലാക്കുമെന്ന് കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സികെജയശ്രീ. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി മുപ്പതോളം കുടുംബങ്ങളെയാണ് പനയമ്പാടം യുപിസ്‌കൂളിൽ പാർപ്പിച്ചിരുന്നത്. ചിലർ വീടുകളിലേക്കു തന്നെ മടങ്ങി.ബാക്കിയുള്ള എട്ടു ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് മരുതുംകാട്
എൽപി സ്‌കൂളിന്റെ പഴയ കെട്ടിടം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പോലീസും നാട്ടുകാരും ചേർന്ന് ശുചീകരിക്കുന്ന മനോഹര കാഴ്ചയായി. ഇതിനിടെ സ‌്കൂൾമുറ്റത്ത‌് പൂവിട്ട‌് പാട്ടും കളികളുമായി അതിജീവനത്തിന്റെ ഓണക്കാലം ആഘോഷിക്കുകയാണ് കരിമ്പയിലെ ദുരിതാശ്വാസ ക്യാമ്പ്.

house-flood

സംസ്ഥാനത്ത് പ്രളയ ദുരിതങ്ങൾ അകന്നിട്ടില്ലെങ്കിലും ആഹ്ലാദത്തിന്റെയും ത്യാശയുടെയും ഓണോർമ്മകളിലാണിവർ. നൊമ്പരങ്ങൾ മാറ്റിവച്ച് ഓണം ആഘോഷിക്കുകയാണ് ക്യാമ്പ് അംഗങ്ങൾ.

ഓണസദ്യയും ഓണവസ്‌ത്രവും നൽകി സ്നേഹത്തിനും കരുണയ്ക്കുംവ്യത്യാസമില്ലാതെ ക്യാമ്പിലെ സേവകരും കൂടെയുണ്ട്. പ്രളയബാധിതരെ സഹായിക്കുന്നതിനായി പനയമ്പാടം സ്‌കൂളിൽ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററിൽ ഓണത്തിന്റെ ഒരുമ അനുഭവിച്ചറിയാം. മനസ്സര്‍പ്പിച്ചുള്ള സേവനവുമായി നിരവധി സഹായികൾ ഇവിടെയുണ്ട്.കളക്ഷന്‍ സെന്ററിൽ പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ ടീച്ചറുടെ നേതൃത്വത്തിൽ രാപകലില്ലാതെ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നവരിൽ വീട്ടമ്മമാർ വരെയുണ്ട്.

ക്യാമ്പിലുള്ളവരെ സഹായിക്കാനെത്തുന്നുവരിൽ വിവിധ സംഘടനാ പ്രവർത്തകരും പഞ്ചായത്ത് മെമ്പര്മാരുമുണ്ട്‌. കളക്ഷന്‍ സെന്ററുകളിലെത്തുന്ന സാധനങ്ങള്‍ വേര്‍തിരിക്കാനും വിതരണം ചെയ്യാനും ഇവർ സഹകരിക്കുന്നു. ഓരോരുത്തരും ഒരേ മനസ്സോടെ ക്യാമ്പിലുള്ളവർക്കായി തന്നാല്‍ കഴിയുന്ന സഹായം ഒരുക്കുന്നതിൽ മുഴുകിയവർ.

ക്യാമ്പ് ആരംഭിച്ചതുമുതൽ തുടങ്ങിയതാണ് സ്‌കൂളിന്റെ പി ടി എ പ്രസിഡന്റ് ജാഫറുടെയും കൂട്ടരുടെയും സേവനം. രാവിലെ മുതല്‍ രാത്രി വരെ എല്ലാം മറന്ന് സേവനം ചെയ്യാൻ സന്നദ്ധതകാണിക്കുന്ന സുമനസ്സുകൾ അനേകം.

പോത്തുകല്ലില്‍ കാലുമാറ്റ രാഷ്ട്രീയം, സിപിഎം പഞ്ചായത്തംഗം കാണ്‍ഗ്രസിലെത്തിയപ്പോള്‍, മുന്‍കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് സിപിഎമ്മിലെത്തിപോത്തുകല്ലില്‍ കാലുമാറ്റ രാഷ്ട്രീയം, സിപിഎം പഞ്ചായത്തംഗം കാണ്‍ഗ്രസിലെത്തിയപ്പോള്‍, മുന്‍കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് സിപിഎമ്മിലെത്തി

വാക്കോട് പ്രദേശത്ത് ഉരുൾ പൊട്ടൽ സാധ്യത കണക്കിലെടുത്താണ് മുപ്പതോളം കുടുംബങ്ങൾക്കായി കരിമ്പയിൽ ക്യാമ്പ് ആരംഭിച്ചത്.ഇപ്പോൾ 12 കുടുംബങ്ങൾ മാത്രമേ ക്യാമ്പിലുള്ളൂ.തഹസിൽദാർ നസീർഖാൻ, റവന്യു വകുപ്പ്, മെഡിക്കൽ ഓഫീസർ ഡോ.ബോബി മാണിയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പും കല്ലടിക്കോട് എസ് ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ക്യാമ്പ് പ്രദേശത്ത് സേവന നിരതരാണ്.ക്യാമ്പ് അംഗങ്ങളെ മരുതുംകാട് പ്രദേശത്ത് പുനരധിവസിപ്പിച്ച ശേഷമേ ക്യാമ്പ് സമാപിക്കുകയുള്ളൂ.

വാക്കോട് ഉരുൾപൊട്ടലുണ്ടായ ഇടം വാസ യോഗ്യമല്ലെന്ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർകണ്ടെത്തിയിരുന്നു. ഇവരുടെ പാർപ്പിടകാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. വീട് സജ്ജമാകുന്നതുവരെ താല്‍ക്കാലിക താമസസൗകര്യംമെങ്കിലും ഏര്‍പ്പെടുത്തേണ്ടിവരും.

English summary
Palakkad Local News:about karimba gramapanchayath president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X