പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയക്കെടുതി: പട്ടാമ്പി പാലം പൂർണ തോതിൽ ഗതാഗത യോഗ്യമാക്കി, അറ്റകുറ്റപ്പണികള്‍ 14 ദിവസത്തിനുള്ളില്‍!

  • By Desk
Google Oneindia Malayalam News

പാലക്കാട്: കേരളത്തിലുണ്ടായ അതിരൂക്ഷമായ പ്രളയത്തെ തുടർന്ന് തകർന്നു പോയ പട്ടാമ്പി പാലം പൂർണതോതിൽ ഗതാഗതയോഗ്യമാക്കി ജനങ്ങൾക്ക് തുറന്നു കൊടുത്തു. രൂക്ഷമായി വെള്ളപ്പൊക്കത്തെ തുടർന്ന് ഭാരതപ്പുഴ കരകവിഞ്ഞ് ഒഴുകുകയും പട്ടാമ്പി പാലത്തിന് വലിയ കേടുപാടുകൾ സംഭവിക്കുകയും ചെയ്യ്തിരുന്നു.

നാല് ദിവസത്തോളം പാലത്തിന്‍റെ മുകളിലുടെയാണ് പുഴ ഒഴുകിയിരുന്നത്. വെള്ളം താഴ്ന്നത്തോടെ പൊതുമരാമത്ത് ചീഫ് എഞ്ചീനീയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം പാലത്തിന്‍റെ ബലക്ഷയം പരിശോധിച്ച് പുനർ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. തകർന്ന കൈവരികളുടെയും കരിങ്കൽ പാർശ്വഭിത്തികളുടെയും പുനർനിർമ്മാണം മുതലായ പ്രവൃത്തികള്‍ 14 ദിവസം കൊണ്ട് പൂർത്തികരിച്ച് ഗതാഗതയോഗ്യമാക്കി.

pattambibridgeafterflood-1

പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിന്‍റെ കാര്യക്ഷമമായ ഇടപെടൽ അഭിനന്ദനാർഹമാണ്. പട്ടാമ്പി പാലത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ പട്ടാമ്പി പോലീസിന്റെ നേതൃത്വത്തിൽ വൃത്തിയാക്കി. അങ്ങനെ കൂട്ടായ പരിശ്രമങ്ങളിലൂടെ നമ്മുടെ അതിജീവനം നവകേരളത്തിനായി മുന്നേറിക്കെണ്ടിരിക്കുകയാണ്. ഇനിയും നാം മുന്നേറും.

English summary
palakkad local news about pattambi bridge coompletely ready for transportation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X