പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് കാറ്ററിങ് ഓണറെ കുത്തികൊന്നു, പിന്നീട് ഒളിവിൽ, 3 വർഷത്തിന് ശേഷം പ്രതി അറസ്റ്റിൽ!

  • By Desk
Google Oneindia Malayalam News

പാലക്കാട്: കൊലപാതക ശ്രമ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പാലക്കാട് ടൗൺ സൗത്ത് പോലീസ് പിടികൂടി. 2015ൽ കാറ്ററിംഗ് ജോലിയുമായി ബന്ധപെട്ടു യാക്കരയിൽ വച്ച് കാറ്ററിംഗ് ഓണർ ആയ യാക്കര വിപിൻ എന്നയാളെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ മധുര സ്വദേശിയായ പെരിയസ്വാമി എന്നയാളെ 3 വർഷത്തിന് ശേഷം പാലക്കാട് ടൗൺ സൗത്ത് പോലീസ് കോയമ്പത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്തു.

ജോലി സംബന്ധമായി നടന്ന വാക്ക് തർക്കത്തെ തുടര്‍ന്ന് പ്രതി ഇടുപ്പിൽ കരുതിവച്ചിരുന്ന കറികത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഇയാള്‍ പാലക്കാട് നിന്നും ഒളിവിൽ പോകുകയിരുന്നു. പ്രതിയെ അന്വേഷിച്ചു പ്രതിയുടെ താമസ സ്ഥലമായ മധുരൈയിലും, തമിഴ്നാട്ടില്‍ പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

Periya Swamy

നിരന്തരമായി ഫോൺ നമ്പർ മാറ്റിയിരുന്ന പെരിയസ്വാമിയെ പാലക്കാട് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതി സ്ഥിരമായി കോയമ്പത്തൂരില്‍ ജോലിക്കുവരുന്നതായി മനസിലാക്കി തുടർന്ന് പ്രതി ജോലിക്കു വരുന്ന കോയമ്പത്തൂർ കാളപ്പെട്ടി ഭാഗത്തുള്ള കാറ്ററിംഗ് സ്ഥാപനത്തില്‍ വേഷം മാറി ചെന്ന് വിവാഹത്തിന് ബുക്ക് ചെയ്യാൻ വേണ്ടിയാണെന്ന് പറഞ്ഞ് അതിവിദഗ്ദ്ധമായ പ്ലാനിങ്ങോടുകൂടി പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

സൗത്ത് പോലീസ് ഇൻസ്‌പെക്ടർ മനോജ് കുമാര്‍.ആര്‍ അവർകളുടെ നിർദ്ദേശപ്രകാരം ടൗൺ സൗത്ത് എസ് ഐമുരളീധരൻ, സി പി ഒ മാരായ സജീഷ് ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാനോസ്, മുഹമ്മദ് തമീം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

English summary
Palakkad Local News, murderer arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X