'മധുവിന്റെത് കസ്റ്റഡി മരണമല്ല'; മജിസ്റ്റീരിയൽ റിപ്പോർട്ട് കോടതിയിൽ
പാലക്കാട്: അട്ടപ്പാടിയിൽ മധു മരിച്ചത് കസ്റ്റഡി മർദ്ദനത്തെ തുടർന്ന് അല്ലെന്ന് മജിസ്റ്റീരിയൽ റിപ്പോർട്ട്.പോലീസ് ജീപ്പില്‍ കയറ്റുമ്പോള്‍ മധു അവശനിലയിലായിരുന്നുവെന്നും കോടതിയിൽ സമർപ്പിച്ച മജിസ്റ്റീരിയൽ റിപ്പോർട്ടിൽ പറയുന്നു.
പോലീസിന്റെ കസ്റ്റഡിയിൽ ഇരിക്കെയാണ് മധു മരിച്ചത്. എന്നാൽ അത് പോലീസ് മർദ്ദനെത്ത തുടർന്നല്ല. മധുവിന് മര്‍ദ്ദനമേറ്റതായി തെളിവില്ലെന്നും മജിസ്റ്റീരിയൽ റിപ്പോർട്ടിൽ ഉണ്ട്.. മധുവിനെ അഗളിയിലെ ആശുപത്രിയിലെത്തിച്ചത് മൂന്നു പോലീസുകാരാണെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉണ്ട്.

അന്നത്തെ മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആയിരുന്ന എം രമേശ്, ഒറ്റപ്പാലം സബ് കളക്ടറായിരുന്ന ജെറോമിക് ജോര്‍ജ് എന്നിവരാണ് രണ്ടു റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. ഈ . മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടുകൾ നേരത്തേ കേസ് ഫയലിൽ ഉണ്ടായിരുന്നില്ല.അന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിഗണിക്കാതിരുന്നതിനാൽ ഇവ രണ്ടും ഇതുവരെ കേസ് ഫയലിൽ വന്നിരുന്നില്ല.
ഈ റിപ്പോർട്ടുകൾ ഹാജരാക്കണമെന്ന ആവശ്യം നേരത്തേ പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിക്കുകയായിരുന്നു. എന്നാൽ ഇത് പ്രതിഭാഗം എതിർത്തിരുന്നു. രണ്ട് റിപ്പോർട്ടുകളിലെയും കണ്ടെത്തലുകൾ കേസിൽ തെളിവായി അംഗീകരിക്കാൻ കഴിയില്ലെന്നിരിക്കെ റിപ്പോർട്ട് ഹാജരാക്കുന്നത് കോടതിയുടെ സമയം കളയാനും വിചാരണ നീളാനും കാരണമാകുമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ കോടതി ഇക്കാര്യം തള്ളുകയായിരുന്നു.
അതേസമയം മജിസ്ട്രേറ്റിനേയും കളക്ടറേയും വിസ്തരിക്കാൻ അനുവദിക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവരേയും ഉടൻ തന്നെ വിസ്തരിക്കും. ഇൻക്വസ്റ്റ് സാക്ഷിയായ ജെറോമിക് ജോർജിനെ നേരത്തെ തന്നെ കേസിൽ വിസ്തരിച്ചിരുന്നു.












Click it and Unblock the Notifications