പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മണ്ണാർക്കാട് ഇരട്ടക്കൊലക്കേസ്; 25 പ്രതികൾക്കും ജീവപര്യന്തം തടവും 50,000 രൂപ പിഴയും

Google Oneindia Malayalam News

പാലക്കാട്; മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴി ഇരട്ടക്കൊല കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. പാലക്കാട് അഡീഷ്ണൽ ജില്ലാ കോടതിയുടേതാണ് വിധി. തുക കൊല്ലപ്പെട്ട രണ്ടു പേരുടേയും കുടുംബങ്ങൾക്ക് നൽകണം. കല്ലാംകുഴി പള്ളത്ത് ഹംസ, സഹോദരന്‍ നുറുദ്ദീന്‍ എന്നിവരായിരുന്നു കൊല്ലപ്പെട്ടത്.

2013 നവംബര്‍ 21 നായിരുന്നു നാടിനെ ഞെട്ടിച്ച ഇരട്ടക്കൊല നടന്നത്. ഹംസയും സഹോദരൻ നൂറുദ്ദീനും സഞ്ചരിച്ച കാറിൽ നിന്നും വലിച്ചിറക്കി പ്രതികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ മറ്റൊരു സഹോദരന്‍ കുഞ്ഞുമുഹമ്മദിനും പരിക്കേറ്റിരുന്നു. കേസിൽ 25 പ്രതികളും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.

ourt-1591111390-1602323213-160568

സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് 1998 ൽ മുഹമ്മദ് എന്നയാൾ വധിക്കപ്പെട്ട കേസിലെ പ്രതികളായിരുന്നു കൊല്ലപ്പെട്ട ഹംസയും നൂറുദ്ദീനും. ഇവരെ 2007 ൽ കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം ഒരു സംഘടനയ്ക്ക് വേണ്ടി പണപ്പിരിവ് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട തർക്കമായിരുന്നു കൊലയിൽ കലാശിച്ചത്.
കല്ലാംകുഴി സുന്നി ജുമുഅ മസ്ജിദില്‍ തണല്‍ എന്ന സംഘടന അനധികൃത പിരിവ് നടത്തുന്നതിനെതിരെ വഖ്ഫ് ബോര്‍ഡില്‍ നിന്ന് കുഞ്ഞുഹംസ വിധി സമ്പാദിച്ചിരുന്നു. ഇതിലുള്ള വിരോധമായിരുന്നു കൊലപാതകത്തിന് പിന്നിൽ എന്നാണ് പോലീസ് പറയുന്നത്.

'മിഴികളിൽ'....നോക്കി നിന്ന് പോകും അഹാനയെ.. ഇങ്ങനെയൊക്കെയാണ് മദ്രാസിലെ വൈകുന്നേരങ്ങൾ എന്ന് താരം

മുസ്‌ലിം ലീഗ് നേതാവും കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ ചേലോട്ടിൽ സിഎം സിദ്ധിഖാണ് കേസിലെ ഒന്നാം പ്രതി. 27 പ്രതികളായിരുന്നു കേസിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ വിചാരണ തീരും മുൻപേ മരിച്ചു. പ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്ത ആളായിരുന്നു. ഇയാളുടെ വിചാരണ ജുവൈനൽ കോടതിയിൽ തുടരുകയാണ്.കേസിൽ ആകെ 90 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.

രാഷ്ട്രീയ, വ്യക്തിവിരോധവും ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കവുമാണ് കൊലയ്ക്ക് കാരണം എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത 26 പേരും മുസ്ലിം ലീഗുമായി ബന്ധമുള്ളവരോ സജീവ പ്രവര്‍ത്തകരോ ആയിരുന്നു. കേസിൽ നേരത്തേ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതികൾ സാക്ഷികളെ ഭീഷണിപ്പെടുത്താനും കേസ് അട്ടിമറിക്കാനും ശ്രമം നടത്തിയതായി ആരോപണം ഉയർന്നിരുന്നു.ഇതിനിടെ വിചാരണ അന്തമായി നീളുന്നതിനെതിരെ കുടുംബം മേൽക്കോടതിയെ സമീപിച്ചിരുന്നു.അതേസമയം വിധിയിൽ പൂർണ തൃപ്തിയുണ്ടെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം പ്രതികരിച്ചു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Palakkad Mannarkkad murder case; Life time Imprisonment for All 25 accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X