പാലക്കാട് നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പ് നാളെ; ഇതുവരേയും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ബിജെപി
പാലക്കാട്: നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഇതുവരേയും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ബി ജെ പി. നാളെയാണ് തിരഞ്ഞെടുപ്പ്. പാർട്ടിക്കുള്ളിലെ തർക്കങ്ങളാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ പാർട്ടിയിൽ തർക്കങ്ങൾ ഇല്ലാതെ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്.
പരിചയ സമ്പന്നനായ നേതാവ് വേണോ അതോ പുതുമുഖത്തെ അവതരിപ്പിക്കണോയെന്നൊക്കുള്ള ചർച്ച പാർട്ടിയിൽ നടക്കുന്നുണ്ടെന്നും സംസ്ഥാന നേതൃത്വം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും നേതാക്കൾ പറയുന്നു. ഇരുപത്തി എട്ടുപേരും ഒരേ മനസോടെ ചിന്തിച്ചാൽ ബി ജെ പിക്ക് പുതിയ അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രതിസന്ധിയാവില്ലെന്നും നേതാക്കൾ ആത്മവിശ്വാസത്തോടെ പ്രതികരിച്ചു.

അധ്യക്ഷ പ്രിയ അജയന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് നഗരസഭയിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു അവർ വ്യക്തമാക്കിയത്. എന്നാൽ പാർട്ടിയിലെ ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് അഭ്യൂഹങ്ങൾ. അതേസമയം അംഗബലം അൽപം കുറവെങ്കിലും ബി ജെ പിയിലെ ഭിന്നത മുതലെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. മിനി ബാബുവാണ് പാർട്ടി സ്ഥാനാർത്ഥി. അഴിമതിയും വികസനമുരടിപ്പും നിരന്തരം ഉന്നയിച്ചതിനാലാണ് ചെയര്‍പേഴ്‌സണ് രാജിവെക്കേണ്ടി വന്നതെന്ന് ഡിസിസി അധ്യക്ഷന്‍ പ്രതികരിച്ചു. സി പി എമ്മിന് വേണ്ടി ഉഷ രാമചന്ദ്രനാണ് മത്സരിക്കുന്നത്.
ബിജെപി തുടര്‍ച്ചയായി ഭരിക്കുന്ന കേരളത്തിലെ ഏക നഗരസഭയാണ് പാലക്കാട്. 52 അം ഭരണസമിതിയില്‍ ബി ജെ പി 28, യു ഡി എഫ് 16, സി പി എം ഏഴ്, വെല്‍ഫെയര്‍ പാര്‍ട്ടി ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.












Click it and Unblock the Notifications