പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അശോകന്റെ മൃതദേഹം താങ്ങിക്കൊണ്ടുപോയി, മോഹന്‍ ദാസിന്റെ ഇരുമ്പ് കൈ വണ്ടിയിലും; സുരേഷിന്റെ വീട്ടില്‍ തെളിവെടുപ്പ്

Google Oneindia Malayalam News

പാലക്കാട്: മുട്ടിക്കുളങ്ങര കെ.എ.പി. രണ്ടാം ബറ്റാലിയനിലെ രണ്ട് പോലീസുകാര്‍ ഷോക്കേറ്റുമരിച്ച സംഭവത്തില്‍ അറസ്റ്റിലായ തോട്ടക്കര വീട്ടില്‍ സുരേഷിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു. സുരേഷ് വീട്ടുപറമ്പില്‍ കാട്ടുപന്നിയെ പിടികൂടാനായി ഒരുക്കിയ വൈദ്യുത കെണിയില്‍, മീന്‍ പിടിക്കാന്‍ പോയ പോലീസുകാര്‍ കുടുങ്ങിയതാണെന്നാണ് പോലീസ് കണ്ടെത്തിയത്.

മുട്ടിക്കുളങ്ങര കെ.എ.പി. ക്യാമ്പിന്റെ മതിലിനോടുചേര്‍ന്നാണ് അറസ്റ്റിലായ സുരേഷിന്റെ വീട്. മഴ പെയ്തതിനാല്‍ മീനോ, തവളയോ പിടിക്കാനാണ് പോലീസുകാരായ അശോക് കുമാറും മോഹന്‍ദാസും രാത്രി പോയതെന്നാണ് പോലീസ് പറയുന്നത്. ക്യാമ്പിന്റെ മതില്‍ ചാടിക്കടന്ന് സുരേഷിന്റെ പറമ്പിലൂടെ വയലിന്റെ ഭാഗത്തേക്ക് പോകുന്നതിനിടെ ഇവര്‍ അബദ്ധത്തില്‍ കെണിയിലേക്ക് വീണതായാണ് നിഗമനം. ഇരുവരുടെയും കൈകളുടെ തോളിന്റെ ഭാഗത്താണ് ഷോക്കേറ്റിട്ടുള്ളത്.

POLICE

1

പോലീസുകാരുടെ മൃതദേഹം സുരേഷ് അരക്കിലോ മീറ്ററോളം ദുരത്തുള്ള വയലില്‍ കൊണ്ടിടുകയായിരുന്നു. അശോകന്റെ മൃതദേഹം താങ്ങിക്കൊണ്ടുപോയി പാടത്ത് ഇട്ടശേഷം ഇരുമ്പിന്റെ ഒറ്റച്ചക്രമുള്ള ഉന്തുവണ്ടിയിലാണ് മോഹന്‍ദാസിന്റെ മൃതദേഹം പാടവരമ്പിലൂടെ കൊണ്ടുപോയിട്ടത്. വൈദ്യുതി ഓഫ് ചെയ്ത ശേഷം മരിച്ച സുരേഷിനെ എടുത്തുകൊണ്ടുപോയി വാഴത്തോട്ടത്തിനോട് ചേര്‍ന്നുള്ള മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള വയലിലില്‍ ഇട്ടതായി സുരേഷ് സമ്മതിച്ചിട്ടുണ്ടെന്ന പോലീസ് പറഞ്ഞു. ഭാരക്കൂടുതല്‍ ഉണ്ടായതുകൊണ്ട് മോഹന്‍ദാസിനെ ഒറ്റചക്രമുള്ള ഇരുമ്പ് കൈവണ്ടിയില്‍ കയറ്റി വയലില്‍ മറ്റൊരു ഭാഗത്ത് കൊണ്ടിടുകയായിരുന്നു.

2


ബുധനാഴ്ച വൈകീട്ട് സുരേഷ് പന്നിയെ പിടികൂടാനായി വീടിന് സമീപമുള്ള വാഴത്തോട്ടത്തില്‍ വൈദ്യുത കെണി സ്ഥാപിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്.രാത്രിയില്‍ ഇടയ്ക്ക് ഉറക്കമുണര്‍ന്ന സുരേഷ്, കാട്ടുപന്നിക്കുള്ള കെണി നോക്കാന്‍ ചെന്നു. മീറ്ററിലെ ബള്‍ബുകള്‍ കൂടുതല്‍ തെളിച്ചത്തില്‍ മിന്നിക്കെടുന്നത് കണ്ട സുരേഷ് കെണി നോക്കാന്‍ പോയി. അടുത്തെത്തിയപ്പോഴാണ് രണ്ടുപേരെ കെണിയില്‍ മരിച്ചനിലയില്‍ കണ്ടത്. സുരേഷ് ഉടനടി വീട്ടില്‍നിന്ന് വലിച്ച വൈദ്യുതലൈന്‍ ഓഫ് ചെയ്ത് മൃതദേഹങ്ങള്‍ വയലിലേക്ക് മാറ്റുകയായിരുന്നു.

3

വീട്ടില്‍നിന്നുതന്നെയാണ് സുരേഷ് വൈദ്യുത കെണിയിലേക്ക് കണക്ഷന്‍ നല്‍കിയിരുന്നത്. രണ്ടുപേര്‍ കെണിയില്‍ കുടുങ്ങിയിട്ടും എന്തുകൊണ്ടാണ് വീടിന്റെ ഫ്യൂസ് പോകാതിരുന്നത് എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഇക്കാര്യം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെടുമെന്ന് പോലീസ് പറഞ്ഞു. നിലവില്‍ വൈദ്യുതിമോഷണം നടത്തിയല്ല കെണിയൊരുക്കിയതെന്നാണ് കരുതുന്നത്.
പോലീസുകാര്‍ കൊണ്ടുപോയിരുന്ന ടോര്‍ച്ചും കിറ്റും കുടയും മൃതദേഹങ്ങള്‍ക്ക് സമീപത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തും എന്ന് പോലീസ് പറഞ്ഞു.

4


സുരേഷിനെതിരേ ഇന്ത്യന്‍ ശിക്ഷാനിയമം 304 വകുപ്പുപ്രകാരമാണ് കേസെടുത്തത്. നരഹത്യ, തെളിവുനശിപ്പില്‍, വൈദ്യുതി ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തി. വ്യാഴാഴ്ചരാവിലെ ഒമ്പതുമണിയോടെ ക്യാമ്പിന് പിറകുവശത്തുള്ള വയലില്‍ കെ.എ.പി. ക്യാമ്പിലെ ഹവില്‍ദാര്‍മാരായ അശോക് കുമാര്‍റിനേയും മോഹന്‍ദാസിനേയും ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണകാരണം ഷോക്കേറ്റതാണെന്ന് വ്യക്തമായിരുന്നു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Palakkad police officer's death more details out, suresh said how he committed crime
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X