പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഞങ്ങള്‍ സിപിഎമ്മുകാര്‍ തന്നെ; പാര്‍ട്ടിയെ വെട്ടിലാക്കി പാലക്കാട്ടെ പ്രതികള്‍, 4 പേര്‍ കൂടി അറസ്റ്റില്‍

Google Oneindia Malayalam News

പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ സിപിഎമ്മുകാര്‍ തന്നെ. പ്രതികള്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന വേളയില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രണ്ടാം പ്രതി അനീഷ്. എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പ്രതി പറഞ്ഞു.

പ്രതികള്‍ ആര്‍എസ്എസുകാരാണ് എന്ന് സിപിഎം ആരോപിച്ചിരുന്നു. സിപിഎമ്മിലെ ഗ്രൂപ്പ് പോരാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ആര്‍എസ്എസും കുറ്റപ്പെടുത്തിയിരുന്നു. പ്രതികള്‍ ഏത് പാര്‍ട്ടിക്കാരാണ് എന്ന ചര്‍ച്ച തുടരവെയാണ് പ്രതി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സിപിഎമ്മിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന വെളിപ്പെടുത്തലാണ് വന്നിരിക്കുന്നത്. അതിനിടെ, കേസില്‍ നാലു പേര്‍ കൂടി അറസ്റ്റിലായി.

p

വിഷ്ണു, സുനീഷ്, ശിവരാജന്‍, സതീഷ് എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. കൊട്ടേക്കാട് സ്വദേശികളായ ഇവര്‍ കൊലപാതകം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതുവരെ കേസില്‍ എട്ട് പേര്‍ അറസ്റ്റിലായി. വ്യക്തി വിരോധമാണ് കൊലപാതക കാരണം എന്നാണ് പോലീസ് പറയുന്നത്. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം വ്യക്തമാക്കുന്നുമില്ല.

ബില്‍ക്കീസ് ബാനു ആദ്യമായി പ്രതികരിക്കുന്നു; തീരുമാനം പിന്‍വലിക്കൂ, സമാധാനത്തോടെ ജീവിക്കണംബില്‍ക്കീസ് ബാനു ആദ്യമായി പ്രതികരിക്കുന്നു; തീരുമാനം പിന്‍വലിക്കൂ, സമാധാനത്തോടെ ജീവിക്കണം

വ്യക്തി വിരോധമെന്ന പോലീസ് കണ്ടെത്തലില്‍ കടുത്ത അതൃപ്തിയിലാണ് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം. രക്ഷാബന്ധന്‍, രാഖി തുടങ്ങിയ കാര്യങ്ങളാണ് പ്രതികളുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതെന്നും ഇതെല്ലാം ആര്‍എസ്എസ് ബന്ധത്തിനുള്ള തെളിവല്ലേ എന്നും സിപിഎം ജില്ലാ സെക്രട്ടരി സുരേഷ് ബാബു ചോദിക്കുന്നു.

അറസ്റ്റിലായ നാല് പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കേസില്‍ ഗൂഢാലോചന അന്വേഷിക്കേണ്ടതുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. പോലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കും. പുറത്തുനിന്നുള്ള സഹായം പ്രതികള്‍ക്ക് ലഭിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.

പ്രതികള്‍ രാഖി കെട്ടിയതുമായി ബന്ധപ്പെട്ടും ഗണേശോല്‍സവ ബോര്‍ഡ് വച്ചതുമായി ബന്ധപ്പെട്ടും തര്‍ക്കമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. കൊലപാതകം നടന്ന ദിവസം പകല്‍ പ്രതി നവീനുമായി തര്‍ക്കമുണ്ടായി. അന്ന് രാത്രിയാണ് കൊലപാതകം നടക്കുന്നതെന്നും ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു. നവീനെ പൊള്ളാച്ചിയില്‍ നിന്നാണ് പിടികൂടിയത്. മറ്റു പ്രതികളെ കസ്റ്റഡിയിലെടുത്തത് മലമ്പുഴ വനമേഖലയിലെ കോഴിമലയില്‍ നിന്നാണ്. കൊലയ്ക്ക് ഉപയോഗിച്ച വാളുകള്‍ കോരയാര്‍പ്പുഴക്കടുത്ത് നിന്ന് കണ്ടെത്തി.

Recommended Video

cmsvideo
'നാട്ടിൻപുറത്ത് ആണുങ്ങൾ തോർത്തുടുത്ത് പണിക്ക് പോകും, സ്ത്രീകൾ അവരെ ബലാത്സംഗം ചെയ്യുമോ?'

English summary
Palakkad Shajahan Case; Accused Says to Media They Are CPM Workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X