പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശിവരാമനെ കൊലപ്പെടുത്തിയത് ടസ്കർ-7 എന്ന് നാട്ടുകാർ; അല്ലെന്ന് വനംവകുപ്പ്

Google Oneindia Malayalam News

പാലക്കാട്; ധോണി പയറ്റാംകുന്നിൽ ശിവരാമനെ ചവിട്ടി കൊലപ്പെടുത്തിയത് മേഖലയിലെ സ്ഥിരം പ്രശ്നക്കാരനായ ടസ്കർ-7 എന്ന ആനയാണെന്ന് നാട്ടുകാർ. എന്നാൽ അപകടം നടന്നപ്പോൾ ടസ്കർ-7 തങ്ങളുടെ നിരീക്ഷണത്തിൽ ആയിരുന്നുവെന്നും ശിവരാമനെ കൊലപ്പെടുത്തിയത് പുതിയ ആനയാണെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാദം.

elephant-1561873879-1

കാട്ടാനയുടെ ആക്രമണം;കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർകാട്ടാനയുടെ ആക്രമണം;കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ

‌മലമ്പുഴയിലെ ഹോട്ടികൾച്ചർ ഫാമിന് മുകളിൽ അടുത്ത കാലത്ത് ഒരു കൂട്ടം ആനകൾ വന്നിരുന്നു. ഇവ വലിയ നാശമാണ് പ്രദേശത്ത് ഉണ്ടാക്കിയിരുന്നത്.നാട്ടുകാർക്കിടയിൽ ഭീതി പടർത്തിയ ഈ ആനകളുടെ സ്വഭാവം നിരീക്ഷിച്ച് പാലക്കാട് ടസ്കർ എന്ന പേരിൽ ആനകൾക്ക് വനംവകുപ്പ് പ്രത്യേക നമ്പർ നൽകി നിരീക്ഷിച്ച് പോന്നിരുന്നു.ടസ്കർ എന്ന പേരിൽ ഇത്തരത്തിൽ 15 ആനകളെയാണ് നിരീക്ഷിച്ചിരുന്നത്. ഇതിൽ പാലക്കാട് ടസ്കർ- 5,7,14 എന്നീ ആനകളാണ് സ്ഥിരം പ്രശ്നക്കാരായി കണക്കാക്കുന്നത്.

ടസ്കർ-7 ധോണിയിലെ സ്ഥിരം പ്രശ്നക്കാരനാണ്. ചക്ക, മാങ്ങ സീസണുകളിലാണ് ഈ ആന പ്രധാനമായും നാട്ടിലിറങ്ങാറുള്ളത്. പലപ്പോഴും കൃഷി നശിപ്പിച്ച ശേഷമായിരിക്കും മടക്കും. ശല്യം സഹിക്കവയ്യാതെ കുങ്കി ആനയെ ഉപയോഗിച്ച് ടസ്കർ -7 നെ പിടികൂടാൻ ശ്രമിച്ചിരുന്നുവെങ്കിലും കുങ്കി ആനയേയും ഇവൻ ചങ്ങാത്തിലാക്കുകയായിരുന്നു.

അതേസമയം ശിവരാമനെ ആക്രമിച്ചത് ഈ ആനയല്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അപകടം നടക്കുമ്പോൾ ടസ്കർ 7 അടക്കം പ്രശ്നക്കാരായ മൂന്ന് ആനകളും തങ്ങളുടെ നിരീക്ഷണത്തിൽ ആയിരുന്നുവെന്നും ഇവർ പറയുന്നു.

ആരംഭിക്കലാമാ..പിസ തിന്ന് ആഘോഷിച്ച് ശ്രിന്ദയും മീര നന്ദനും...ചിത്രങ്ങൾ വൈറൽ

ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. പ്രഭാത സവാരിക്കിറങ്ങിയ ശിവരാമൻ ഉൾപ്പെടെ 9 പേർക്കെതിരെയായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്. സംഘത്തിന്റെ മുന്നിൽ ഉണ്ടായിരുന്ന രണ്ട് പേരെ വിരട്ടിയോടിച്ച ആന ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നു.

ശിവരാമന്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് ലക്ഷം രൂപയിൽ അഞ്ച് ലക്ഷം രൂപ ഉടൻ കൈമാറുമെന്നും ആനയെ മയക്ക് വെടിവെയ്ക്കുമെന്നും മലപ്പുഴ എൺഎൽഎ പ്രഭാകരൻ വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Palakkad; Sivaraman was attacked by tuskar 7 alleges locals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X