നവജാത ശിശുവും അമ്മയും മരിച്ച സംഭവം; 2 ഡോക്ടർമാരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി
പാലക്കാട്; പ്രസവത്തിനിടെ നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ പാലക്കാട് തങ്കം ആശുപത്രിയിൽ രണ്ട് ഡോക്ടർമാരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി കോടതിക്ക് റിപ്പോർട്ട് നൽകി. ഗൈനക്കോളജിസ്റ്റുകളായ ഡോ. പ്രിയദർശിനി, ഡോ. അജിത്ത് എന്നിവരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.

സംഭവത്തിൽ ബന്ധുക്കളുടേയും ആശുപത്രി അധികൃതരുടേയും മൊഴിയെടുത്ത് തുടങ്ങി. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ജില്ലാ ആശുപത്രിയിലെയും അമ്മയുടെ പോസ്റ്റ്മോർട്ടം നടത്തിയ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെയും ഡോക്ടർമാരുടെ മൊഴികളും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റുമാർട്ടം റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും നടപടി.
പാലക്കാട്ട് തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ യുവജന കമ്മിഷൻ പ്രാഥമിക അന്വേഷണം നടത്തി. യുവജന കമ്മിഷൻ അംഗം അഡ്വ. ടീ മഹേഷ്, സ്റ്റേറ്റ് കോ ഓർഡിനേറ്റർ അഡ്വ.എം രൺദീഷ്, ജില്ലാ കോ ഓർഡിനേറ്റർ അഖിൽ എന്നിവർ ചെമ്പകശ്ശേരിയിലെ ഐശ്വര്യയുടെ ഭർതൃഗൃഹത്തിൽ എത്തി ഭർത്താവ് രഞ്ജിത്തിൻ്റെയം ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി.
സംഭവത്തിൽ പരിശോധനയ്ക്കായി വിദഗ്ദ സമിതിയെ രൂപീകരിക്കാൻ തീരുമാനമായിരുന്നു. നിയമ വിദഗ്ധരടങ്ങിയ സമിതി രൂപീകരിക്കാൻ പോലീസ് ജില്ലാ മെഡിക്കൽ ഓഫിസർക്കു കത്തു നൽകും . കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.
'ദാവണി.. മുല്ലപ്പൂ..കുപ്പിവള';ഇന്നത്തെ വൈറൽ ലുക്ക് അനുശ്രീ അങ്ങ് തൂക്കി...ഒടുക്കത്തെ വൈറൽ
തത്തമംഗലം സ്വദേശി ഐശ്വര്യയാണ് ജൂലൈ 4 ന് മരണപ്പെട്ടത്. ഐശ്വര്യ ജന്മം നൽകിയ നവജാത ശിശു ജൂലൈ 02 ന് മരണപ്പെട്ടിരുന്നു. ആറു ദിവസം മുൻപാണ് പ്രസവ വേദനയെ തുടർന്ന് 23 വയസുകാരി ഐശ്വര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 9 മാസവും പരിശോധിച്ച ഡോക്ടറുടെ സേവനം അടിയന്തിര സാഹചര്യത്തിൽ ലഭ്യമായില്ലെന്നും ഡ്യൂട്ടി ഡോക്ടർമാരുടെ സേവനവും കാര്യക്ഷമമായി ലഭിച്ചില്ലെന്നും യുട്രസ് നീക്കം ചെയ്യുന്നതും ബ്ലീഡിംഗ് രൂക്ഷമായതുൾപ്പടെ ഉള്ള വിവരങ്ങൾ ബന്ധുക്കളെ യഥാസമയം അറിയിക്കുന്നതിൽ ആശുപത്രി അധികൃതർക്ക് വീഴ്ച വന്നുവെന്നാണ് പ്രാഥമിക നിഗമനം.
വിഷയത്തിൽ തങ്കം ആശുപത്രിയിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഡി ജി പി യോടും ആരോഗ്യവകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ യുവജന കമ്മിഷൻ ഉറപ്പാക്കും
അതേസമയം തങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. ഏത് അന്വേഷണത്തിനും തയ്യാറാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications