പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാസില്ലാത്തവർ കൂട്ടത്തോടെ വാളയാർ എത്തി; സംഘർഷാവസ്ഥ!!ഒടുവിൽ ഇടപെട്ട് പോലീസ്

Google Oneindia Malayalam News

പാലക്കാട്; റെഡ് സോൺ ഉൾപ്പെടെയുള്ള മേഖലയിൽ നിന്ന് ഉൾപ്പെടെ പാസ് ഇല്ലാതെ എത്തിയവരെ തടഞ്ഞത് വളയാറിൽ സംഘർഷത്തിന് ഇടയാക്കി. 300 ഓളം പേരാണ് രാവിലെയോടെ വാളയാറിൽ എത്തിയത്. കൂടുതൽ ആളുകൾ എത്തിയതോടെ സ്വീകരണ കേന്ദ്രത്തിന് പുറത്തേക്ക് മാറ്റുകയായിരുന്നു. ഇതാണ് സംഘർഷത്തിന് വഴിവെച്ചത്. കടത്തി വിടാതായതോടെ പലരും ഉദ്യോഗസ്ഥരോട് തട്ടിക്കയറി. ഒടുവിൽ പോലീസ് എത്തി ഇവരെ ദേശീയ പാതയിലേക്ക് മാറ്റി നിർത്തുകയായിരുന്നു.

പാസിന് അപേക്ഷിച്ചിട്ടും കിട്ടാതായതോടെയാണ് പലരും കൂട്ടമായി എത്തിയതെന്നാണ് വിവരും. അതേസമയം ഇത്രയും പേർ പാസ് ഇല്ലാതെ എത്തിയത് അധികൃതരേയും കുഴക്കി. പിന്നീട് ഉച്ചയ്ക്ക് ശേഷം കളക്ടറുമായി നടത്തിയ യോഗത്തിന് ശേഷം ഇവരെ കൊണ്ട് പാസ് എടുപ്പിച്ച് പുതിയ കൗണ്ടറിലൂടെ കടത്തി വിടാൻ തിരുമാനമായി. റെഡ് സോണിൽ നിന്ന് വന്നാലും നിലവിൽ ആശുകളെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റുകയാണ്. 14 ദിവസം കഴിഞ്ഞ് രോഗലക്ഷണങ്ങൾ ഇല്ലേങ്കിൽ മാത്രമേ ഇവർക്ക് വീടുകളിലേക്ക് പോകാൻ കഴിയൂ.

pti08-04-2020-000290b-1589000190.jpg -Properties

ഇനി പാസില്ലാതെ സ്വീകരണ കേന്ദ്രത്തിലെത്തുന്നവർക്കെതിരെ പോലീസ് നിയമനടപടിയെടുക്കുമെന്ന് കളക്ടർ അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ അതിർത്തി വഴി യാത്ര ചെയ്യാൻ അംഗീകൃത യാത്രാ പാസ് നിർബന്ധമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വളരെ അത്യാവശ്യമായി നാട്ടിലെത്തേണ്ടവർക്കാണ് പാസ് നൽകുന്നത്. വരും ദിവസങ്ങളിൽ സ്പോട്ട് എൻട്രി ഏത് സാഹചര്യത്തിലായാലും തീരെ അനുവദിക്കുന്നതല്ല.പാസിന് അപേക്ഷിച്ചിട്ട് ലഭ്യമായില്ലെങ്കിൽ യാത്ര തുടങ്ങരുതെന്നും ജില്ലാ കലക്ടർ അറിയിച്ചു.

റെഡ് സോൺ മേഖലയിൽ നിന്ന് ഇന്ന് എത്തിയത് 326 പേർ

റെഡ് സോൺ മേഖലയിൽനിന്നും വാളയാർ ചെക്പോസ്റ്റ് വഴി ജില്ലയിൽ എത്തി ചെമ്പൈ സംഗീത കോളേജിലേക്ക് ഇന്ന് 326 പേർ എത്തിയതായി നോഡൽ ഓഫീസറായ ഡെപ്യൂട്ടി കളക്ടർ(ആർ ആർ) ആ. പി സുരേഷ് അറിയിച്ചു. രാവിലെ മുതൽ രാത്രി എട്ട് വരെയുള്ള കണക്കാണിത്. ഇതിൽ 296 പേരുടെ രജിസ്ട്രേഷൻ പൂർത്തിയായിട്ടുണ്ട്. രജിസ്ട്രേഷൻ പൂർത്തിയാക്കിയ 266 പേരെ കോവിഡ് കെയർ സെൻററുകളിലേക്ക് മാറ്റി. 30 പേരെ മാറ്റാനുള്ള നടപടികൾ എടുത്തു വരികയാണ്. കൂടാതെ 30 പേർകൂടി രജിസ്ട്രേഷൻ പൂർത്തിയാക്കാനും കോവിഡ് കെയർ സെൻററിലേക്ക് മാറ്റാനുമായി ഉണ്ട്.
നിർദ്ദേശിച്ചു.

English summary
people came to valayar border without pass; collector warns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X