പാലക്കാട് ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ പോലീസുകാരന് ഒമിക്രോൺ സ്ഥിരീകരിച്ചു
പാലക്കാട്: ശബരിമലയിലെ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ച് എത്തിയ പോലീസുകാരന് കൊവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ജോലിയുടെ ഭാഗമായി എത്തിയ കോഴിക്കോട് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന് ഒമിക്രോൺ സ്ഥിരീകരിച്ചതായി ഡി.എം.ഒ. കെ. രമാദേവി അറിയിച്ചു. ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തുകയും തുടർന്ന് ക്വാട്ടേഴ്സിൽ കോവിഡ് പോസിറ്റീവായി നിരീക്ഷണത്തിൽ കഴിയുകയുമായിരുന്നു. അതിനിടെയാണ് ഒമിക്രോൺ രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 64 പേരിലാണ് ഒമിക്രോൺ രോഗബാധ കണ്ടെത്തിയിട്ടുളളത്. ഇന്നലെ പുതിയതായി പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. പത്തനംതിട്ട 4, ആലപ്പുഴ 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
'ശവപറമ്പിലെങ്കിലും ഞങ്ങൾക്ക് ജയിച്ചേ പറ്റു...' പിണറായിക്ക് നടൻ ഹരീഷ് പേരടിയുടെ തുറന്ന കത്ത്
പാലക്കാട് ജില്ലയില്‍ 128 പേർക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 3 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 54 പേർ, ആരോഗ്യ പ്രവർത്തകരായ 3 പേർ എന്നിവർ ഉൾപ്പെടും. 128 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 2864 പരിശോധന നടത്തിയതിലാണ് 60 പേർക്ക് രോഗം സ്ഥിരീകരിച്ചത്.2.09 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ: പാലക്കാട് നഗരസഭ സ്വദേശികൾ 13 പേർ, ഒറ്റപ്പാലം സ്വദേശികൾ 5 പേർ, ഷൊർണ്ണൂർ, തൃത്താല സ്വദേശികൾ 4 പേർ വീതം, കപ്പൂർ, നെന്മാറ, വടക്കഞ്ചേരി സ്വദേശികൾ 3 പേർ വീതം, അകത്തേത്തറ, കണ്ണാടി, കൊടുമ്പ്, കൊടുവായൂർ, ലക്കിടി പേരൂർ, പറളി, ശ്രീകൃഷ്ണപുരം സ്വദേശികൾ 2 പേർ വീതം, അനങ്ങനടി, ചിറ്റൂർ തത്തമംഗലം, എലപ്പുള്ളി, എരിമയൂർ, കിഴക്കഞ്ചേരി, മലമ്പുഴ, മരുതറോഡ്, നാഗലശ്ശേരി, പിരായിരി, പുതുക്കോട്, വാണിയംകുളം സ്വദേശികൾ ഒരാൾ വീതം. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 642 ആയി.
ജില്ലയിൽ ഇന്നലെ ആകെ 22607 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ 108 ആരോഗ്യ പ്രവർത്തകരും 53 മുന്നണി പ്രവർത്തരും രണ്ടാം ഡോസും,18 മുതൽ 45 വയസ്സുവരെയുള്ളവരിൽ 1983 പേർ ഒന്നാം ഡോസും 14899 പേർ രണ്ടാം ഡോസുമടക്കം 16882 പേരും, 45 വയസ്സിനും 60നും ഇടയിലുള്ളവരിൽ 386 പേർ ഒന്നാം ഡോസും 3691 പേർ രണ്ടാം ഡോസുമടക്കം 4077 പേരും, 60 വയസിനു മുകളിലുള്ളവരിൽ 129 പേർ ഒന്നാം ഡോസും 1358 പേർ രണ്ടാം ഡോസുമടക്കം 1487 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.
'മോദിയോടും യോഗിയോടും അസൂയയും കൊതിക്കെറുവും', ശശി തരൂരിനോട് മുട്ടി ബി ഗോപാലകൃഷ്ണൻ
ഇന്ന് ആകെ 126 പേരാണ് കോവാക്സിൻ കുത്തിവെപ്പെടുത്തത്: ഇതിൽ ഒരു മുന്നണി പ്രവർത്തകനും18 മുതൽ 45 വയസ്സുവരെയുള്ളവരിൽ 67 പേരും, 45 മുതൽ 60 വയസ്സുവരെയുള്ളവരിൽ 41 പേരും അറുപതു വയസ്സിനു മുകളിലുള്ള 17 പേരും വീതം രണ്ടാം ഡോസും കുത്തിവെപ്പെടുത്തു. ഇതു കൂടാതെ 12 പേർ സ്പുട്നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ 18 മുതൽ 45 വയസ്സു വരെയുള്ളവരിൽ 2 പേർ ഒന്നാം ഡോസും 7 പേർ രണ്ടാം ഡോസും, 45 മുതൽ 60 വയസ്സുവരെയുള്ളവരിൽ 2 പേരും, 60 വയസ്സിനു മുകളിലുള്ള ഒരാളും വീതം ഒന്നാം ഡോസും കുത്തിവെപ്പെടുത്തിട്ടുണ്ട്. കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.