പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലമ്പുഴയിൽ വിഎസിന് പകരം വിജയരാഘവൻ? പാർട്ടിയിൽ ചർച്ചകൾ ഊർജ്ജിതം, ആരെല്ലാം പുറത്തേക്ക്?

Google Oneindia Malayalam News

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച തയ്യാറെടുപ്പുകൾക്കിടെ മലമ്പുഴയിൽ ആരെ മത്സരിപ്പിക്കുമെന്നാണ് പാർട്ടിക്കുള്ളിലെ ചർച്ചകൾ. തുടർച്ചയായി മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ മത്സരിച്ച മലമ്പുഴ മണ്ഡലത്തിൽ എ വിജയരാഘവൻ മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആരോഗ്യപ്രശ്നങ്ങൾ മൂലം ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വിഎസ് അച്യുതാനന്ദൻ തന്നെ വ്യക്തമാക്കിയിരുന്നു.

'ഇയാളെ കാണാൻ എന്നെ പോലെയുണ്ടെന്ന് പറഞ്ഞിരുന്നു; ആ അഭിമാനവും പോയി'; സച്ചിനെതിരെ ഹരീഷ് പേരടി'ഇയാളെ കാണാൻ എന്നെ പോലെയുണ്ടെന്ന് പറഞ്ഞിരുന്നു; ആ അഭിമാനവും പോയി'; സച്ചിനെതിരെ ഹരീഷ് പേരടി

 മലമ്പുഴയിൽ ആരെത്തും?

മലമ്പുഴയിൽ ആരെത്തും?

മലമ്പുഴയിൽ വിഎസ് അച്യുതാനന്ദന് പകരമായി എ വിജയരാഘവനെ മത്സരിപ്പിക്കാനാണ് നീക്കമെന്നാണ് സൂചനകൾ. ആരോഗ്യ പ്രശ്നങ്ങളും പ്രായാധിക്യവും മൂലം ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വിഎസ് അച്യുതാനന്ദൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഈ മണ്ഡലത്തിലേക്ക് ആരെ സ്ഥാനാർത്ഥിയാക്കുമെന്ന ചർച്ചകളാണ് പുരോഗമിക്കുന്നത്. എ വിജയരാഘവന് പുറമേ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളുടെ പേരുകളും ഇതിനായി ഉയർന്നുവരുന്നുണ്ട്.

കൂടുതൽ പേർ പരിഗണനയിൽ

കൂടുതൽ പേർ പരിഗണനയിൽ

തുടർച്ചയായി രണ്ട് ടേം പൂർത്തിയാക്കിയവരെ മത്സരരംഗത്ത് നിന്ന് മാറ്റിനിർത്തുന്നത് സംബന്ധിച്ച് സിപിഎമ്മിനുള്ളിൽ അന്തിമ ചർച്ചക നടന്നുവരികയാണ്. ഈ സാഹചര്യത്തി. ൽ രണ്ട് തവണയും മത്സരിച്ച് വിജയിച്ച പി ജയരാജൻ വീണ്ടും മത്സരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അങ്ങനെയൊരു സാഹചര്യം ഉടലെടുത്താൽ പി ജയരാജനെയായിരിക്കും സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. ഇങ്ങനെ സംഭവിച്ചാൽ വിജരാഘവനെ വിജയം ഉറപ്പുള്ള മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കാനാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ നീക്കം.

കന്നിയങ്കത്തിന്?

കന്നിയങ്കത്തിന്?

ഒരു ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച വിജയരാഘവൻ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1989ൽ പാലക്കാട് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച വിജയരാഘവൻ വിഎസ് അച്യുതാനന്ദനോട് തോൽക്കുകയായിരുന്നു. നിയമസഭയിൽ ചീഫ് വിപ്പായിരുന്നിട്ടുള്ള അദ്ദേഹം ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ കന്നിയങ്കത്തിനായിരിക്കും പാർട്ടി സാക്ഷ്യം വഹിക്കുക.

സാധ്യത തെളിയുമോ?

സാധ്യത തെളിയുമോ?


പാർലമെന്റിലേക്ക് മത്സരിച്ച നേതാക്കളിൽ പി ജയരാജൻ, കൊല്ലം മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കെഎണ ബാലഗോപാൽ, എംബി രാജേഷ്, എന്നിവർക്ക് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ ഇളവ് നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അനിവാര്യമായവരെ മത്സരിപ്പിച്ച് മറ്റുള്ളവരെ മാറ്റിനിർത്താനാണ് നീക്കം. ഇതിനകം തുടർച്ചയായി രണ്ട് ടേം പൂർത്തിയാക്കിയ സ്പീക്കർ ശ്രീരാമകൃഷ്ണന് ഇളവ് നൽകുമോ എന്നത് വ്യക്തമായിട്ടില്ല.

English summary
Report says A Vijayaraghavan may contests from Malambuzha in assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X