സംഘടനകൾ തമ്മിൽ നടത്തുന്ന കിടമത്സരങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു: നിദ ഫാത്തിമയുടെ വീട് സന്ദർശിച്ച് മന്ത്രി
പാലക്കാട്: ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുക്കുന്നതിനിടെ നാഗ്പൂരില്‍ നിര്യാതയായ നിദ ഫാത്തിമയുടെ ആലപ്പുഴ അമ്പലപ്പുഴയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ള നിദയുടെ മാതാവിനെയും സന്ദര്‍ശിച്ചു. എച്ച് സലാം എം എൽ എ ഒപ്പമുണ്ടായിരുന്നു. ഏറെ വേദനിപ്പിക്കുന്ന സംഭവമാണ് 10 വയസ്സുകാരിയുടെ വിയോഗം. കളിക്കളത്തില്‍ ഏറെ മിടുക്കുകാട്ടിയ താരമായിരുന്നു നിദ. കായികകേരളത്തിനും കുടുംബത്തിനും വലിയൊരു നഷ്ടമാണുണ്ടായത്. നിദയുടെ വേര്‍പാടിനു ശേഷമുള്ള കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മൃതശരീരം ശനിയാഴ്ച രാവിലെ പത്തു മണിയോടെ നെടുമ്പാശ്ശേരിയില്‍ എത്തും. വെള്ളിയാഴ്ച ഉച്ചയോടെയാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്. എംബാം ചെയ്ത മൃതശരീരം വിമാനമാര്‍ഗ്ഗം വെള്ളിയാഴ്ച രാത്രി 10 മണിക്ക് നാഗ്പൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് എത്തിച്ച്, അവിടെ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുവരികയാണ്. വിമാനത്താവളത്തില്‍ നിന്ന് മൃതശരീരം ആലപ്പുഴ അമ്പലപ്പുഴയിലെ വീട്ടില്‍ എത്തിക്കാന്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാഗ്പൂരിലെ ആശുപത്രിയിലും മൃതശരീരം കൊണ്ടുവരുന്നതിനും വേണ്ടി വരുന്ന ചെലവുകള്‍ വഹിക്കാന്‍ 5 ലക്ഷം രൂപ സംസ്ഥാന സ്പോട്സ് കൗണ്‍സില്‍ അനുവദിച്ചിട്ടുണ്ട്.
നിദയുടെ പിതാവ് ഷിഹാബുദ്ദിന്‍ നാഗ്പൂരില്‍ എത്തിയിട്ടുണ്ട്. സൈക്കിള്‍ പോളോ അസോസിയേഷന് ഭാരവാഹികളും ഒപ്പമുണ്ട്. സ്പോട്സ് കൗണ്‍സില്‍ പ്രതിനിധികള്‍ നാഗ്പൂരിലെ അധികൃതരുമായും കുട്ടിയുടെ ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ്ങ് താക്കൂര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി, കായിക മന്ത്രി എന്നിവര്‍ക്ക് കത്തയച്ചിട്ടുണ്ട്. കുട്ടിയുടെ ആകസ്മിക മരണവുമായി ബന്ധപ്പെട്ട് നീതിയുക്തമായ നടപടികള്‍ ഉണ്ടാകണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടവും മറ്റു കാര്യങ്ങളും ഏകോപിപ്പിക്കാന്‍ ആലപ്പുഴ ജില്ലാ കലക്ടറെയാണ് ചുമതലപ്പെടുത്തിയത്. നാഗ്പൂരിലെ മലയാളി അസോസിയേഷനുകളുടെ പ്രതിനിധികള്‍ ആശുപത്രിയില്‍ വിവിധ സഹായങ്ങള്‍ക്കായി സജീവമായി രംഗത്തുണ്ടെന്നും മന്ത്രി പറഞ്ഞു.
ദേശീയ മത്സരങ്ങൾക്ക് പോകുമ്പോൾ സംഘടനകൾ തമ്മിൽ നടത്തുന്ന കിടമത്സരങ്ങൾ പ്രശ്നങ്ങൾ സൃ ഷ്ടി ക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. അസോസിയേഷനുകൾ തമ്മിലെ അനാരോഗ്യകരമായ മത്സരം അവസാ നിപ്പിക്കേണ്ടതുണ്ട്. ദേശീയ മത്സരങ്ങളിൽ ആവശ്യമായ സുരക്ഷ ഉറപ്പു വരുത്താന്‍ പല സംസ്ഥാനങ്ങള്‍ക്കും കഴിയാറില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications