പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എച്ച്ആര്‍ഡിഎസ്സിന് സംഘപരിവാര്‍ ബന്ധമുണ്ടെന്ന് സെക്രട്ടറി, സ്വപ്നയെ സംരക്ഷിക്കുമെന്ന് മറുപടി

Google Oneindia Malayalam News

പാലക്കാട്: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ വിവാദം തുടരുന്നതിനിടെ പ്രതികരണവുമായി എച്ച്ആര്‍ഡിഎസ്സ്. തങ്ങള്‍ക്ക് സംഘപരിവാര്‍ ബന്ധമുണ്ടെന്ന് കമ്പനിയുടെ സെക്രട്ടറി അജി കൃഷ്ണന്‍ വ്യക്തമാക്കി. ഇരയെന്ന നിലയില്‍ സ്വപ്‌ന സുരേഷിനെ സംരക്ഷിക്കേണ്ട ചുമതലയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ആരോപണങ്ങള്‍ക്ക് രാഷ്ട്രീയ മാനം ശക്തമാവുമെന്ന് ഉറപ്പായി. എച്ച്ആര്‍ഡിഎസ്സിന്റെ പ്രവര്‍ത്തനം സുതാര്യമാണെന്നും, അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അജി കൃഷ്ണന്‍ വ്യക്തമാക്കി. ഷാജ് കിരണിനെതിരെയും നിര്‍ണായക വെളിപ്പെടുത്തല്‍ അദ്ദേഹം നടത്തി. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കോടികളുടെ വിനിയോഗത്തിനായി ഷാജ് കിരണ്‍ ഇവിടെ വന്നിരുന്നുവെന്നും അജി കൃഷ്ണന്‍ പറഞ്ഞു.

1

'സ്വപ്‌ന സുരേഷിനെ കാണുന്നതിന് മുമ്പ് ഷാജ് കിരണ്‍ 4 മണിക്കൂര്‍ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനൊപ്പം?''സ്വപ്‌ന സുരേഷിനെ കാണുന്നതിന് മുമ്പ് ഷാജ് കിരണ്‍ 4 മണിക്കൂര്‍ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനൊപ്പം?'

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കോടികളുടെ വിദേശഫണ്ട് വിനിയോഗം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഷാജ് കിരണ്‍ ഒന്നരമാസം മുമ്പ് പാലക്കാട് ഓഫീസില്‍ എത്തിയിരുന്നുവെന്ന് അജി കൃഷ്ണന്‍ പറയുന്നു. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ സംഘപരിപാവര്‍ ആണെന്ന ആരോപണമാണ് ഇടതുപക്ഷം ഉയര്‍ത്തിയത്. എച്ച്ആര്‍ഡിഎസ്സാണ് ആര്‍എസ്എസിന് വേണ്ടി ഈ ആരോപണങ്ങളുടെ ചുക്കാന്‍ പിടിക്കുന്നതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സ്വപ്‌ന രഹസ്യമൊഴി നല്‍കിയതിലും അഭിഭാഷകനെ നിയമിച്ചതിലും പങ്കില്ലെന്ന് എച്ച്ആര്‍ഡിഎസ്സ് ആവര്‍ത്തിച്ച് പറയുന്നു.അതേസമയം സ്ഥാപനത്തിലെ ഇരയെന്ന നിലയില്‍ സ്വപ്നയെ സംരക്ഷിക്കാന്‍ സൗകര്യങ്ങള്‍ നല്‍കാനാണ് തീരുമാനമെന്ന് അജി കൃഷ്ണന്‍ വ്യക്തമാക്കി. സംഘപരിവാര്‍ എന്ന് അധിക്ഷേപിക്കുന്നവര്‍ അങ്ങനെ തുടരട്ടെ. ആര്‍എസ്എസ് ബന്ധം മോശമായ കാര്യമാണോ? സ്ഥാപനത്തിനെതിരെ ഉയര്‍ന്ന പരാതിയില്‍ കഴമ്പില്ലെന്നും, പരാതി സ്വപ്നയെ സഹായിക്കുന്നത് കൊണ്ടുള്ളതാണ്. അതിനുള്ള പ്രതികാരമാണെന്ന് വരെ ആരോപണം ഉയര്‍ന്ന് കഴിഞ്ഞു. ആരോപണങ്ങള്‍ ശക്തമാകുമ്പോഴും സ്വപ്‌നയ്‌ക്കൊപ്പം തന്നെ ഉറച്ച് നില്‍ക്കാനാണ് എച്ച്ആര്‍ഡിഎസ്സ് തീരുമാനിച്ചിരിക്കുന്നത്. സ്വപ്‌നയുടെ സുരക്ഷയ്ക്കായി ദില്ലിയില്‍ നിന്ന് രണ്ട് സുരക്ഷാ ജീവനക്കാരെ നിയമിച്ചത് എച്ച്ആര്‍ഡിഎസ് ഇടപെട്ടത് കൊണ്ടാണെന്നും അജി കൃഷ്ണന്‍ പറഞ്ഞു.

സ്വപ്‌നയ്‌ക്കെതിരായ ഗൂഢാലോചന കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് തലസ്ഥാനത്ത് യോഗം ചേരും. കൂടുതല്‍ പേരെ പ്രതി പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തണോ എന്ന് കാര്യവും യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഗൂഢാലോചനയ്ക്ക് തെളിവായേക്കാവുന്ന വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. പിസി ജോര്‍ജും ക്രൈം നന്ദകുമാറും ചേര്‍ന്നുള്ള ഗൂഢാലോചനയാണ് സ്വപ്‌നയുടെ ആരോപണത്തിന് പിന്നിലെന്ന സരിതയുടെ മൊഴി അനൗദ്യോഗികമായി ശേഖരിച്ചത് ഇതിന്റെ ഉദാഹരണമാണ്. ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കിയേക്കും.

ആണും പെണ്ണും വ്യത്യാസം ലൈംഗികതയില്‍ മാത്രം; വൈറലായി ഷൈന്‍ ടോം ചാക്കോയുടെ മറുപടിആണും പെണ്ണും വ്യത്യാസം ലൈംഗികതയില്‍ മാത്രം; വൈറലായി ഷൈന്‍ ടോം ചാക്കോയുടെ മറുപടി

Recommended Video

cmsvideo
KT Jaleel | സരിതയുടെയോ സ്വപ്‌നയുടെയോ നറുക്കില്‍ ചേര്‍ന്നിട്ടില്ല *Kerala |

English summary
swapna suresh is a victim, will support says hrds secretary aji krishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X