'മോദി സർക്കാരിനെ മാറ്റുകയാണ് ലക്ഷ്യം, പാലക്കാട് സിപിഎം ആത്മവിശ്വാസത്തിൽ';എ വിജയരാഘവൻ
പാലക്കാട്: പാലക്കാട് ലോക്സഭ മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് എൽ ഡി എഫ് സ്ഥാനാർത്ഥി എ വിജയരാഘവൻ. സി പി എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ, മന്ത്രി എം ബി രാജേഷ് തുടങ്ങിയ നേതാക്കൾക്കൊപ്പം പ്രകടനമായെത്തിയാണ് നാമനിർദേശപത്രിക സമർപ്പിച്ചത്. പാലക്കാട് മണ്ഡലം വരണാധികാരിയും ജില്ലാ കളക്ടറുമായ ഡോക്ടർ എസ് ചിത്ര മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. മുന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്.
ഇന്നത്തെ പൊതുസ്ഥിതിയിൽ കേരളത്തിൽ നിന്ന് പരമാവധി സീറ്റുകൾ ഇടതുപക്ഷത്തിന് ലഭിക്കുക എന്നത് കാലത്തിന്റെ ആവശ്യകതയാണെന്ന് പത്രിക സമർപ്പിച്ചശേഷം അദ്ദേഹം പ്രതികരിച്ചു. നരേന്ദ്രമോദി സർക്കാരിനെ അധികാരത്തിൽ നിന്ന് മാറ്റുക എന്ന സുപ്രധാനമായ രാഷ്ട്രീയ ലക്ഷ്യമാണ് എൽഡിഎഫിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഒരു മതനിരപേക്ഷ സർക്കാർ വരേണ്ടത് അത്യന്തം പ്രധാനമാണ്. നരേന്ദ്ര മോദി വർഗീയ വാദിയായ വലതുപക്ഷ പ്രധാനമന്ത്രിയാണ്.അദ്ദേഹത്തിന്റെ അജണ്ടകളിൽ നിഗൂഢതകളുണ്ട്. ഭാഷകളുണ്ട്. കേരളത്തിലെ ഒരു കൊച്ചുഗ്രാമത്തിലെ ഒരു മുനിസിപ്പാലിറ്റിയിലെ മൂന്നിലൊന്ന് ഭാഗം വരുന്ന ഒരു പ്രദേശത്തുണ്ടായ കരുവന്നൂർ വിഷയത്തെ വലിയൊരു വിഷയമായി അദ്ദേഹം ഉന്നയിക്കുകയാണ്. അതിലെ ന്യായാന്യായങ്ങൾക്ക് അനുസരിച്ച് കൃത്യമായ നടപടികൾ ഇടതുപക്ഷ സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. നിക്ഷേപകർക്ക് നഷ്ടം വരാതിരിക്കാനുള്ള ഇടപെടലുകൾ സർക്കാർ നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ചെറുതാവുന്ന വിഷയങ്ങൾ ഉണ്ടാകും. അതൊക്കെ അവരുടെ മുൻഗണനകളിലെ പ്രശ്നമാണ്. അതൊന്നും ഇവിടുത്തെ ജനവിധിയെ ബാധിക്കില്ല'. വിജയരാഘവൻ പറഞ്ഞു.
പാലക്കാടിനെ സംബന്ധിച്ച് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് സ്വാധീനം കൂടുതലുള്ള ഇടമാണ്. അത്യപൂർവ്വം സന്ദർഭത്തിൽ മാത്രമാണ് വളരെ കുറഞ്ഞ വോട്ടുകൾക്ക് ഇടതുപക്ഷത്തിന് മണ്ഡലം നഷ്ടമായത്. കഴിഞ്ഞ തവണത്തേത് ഒരു സവിശേഷ അന്തരീക്ഷമായിരുന്നുവെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ആ സന്ദർഭത്തിൽ പോലും നേരിയ വ്യത്യാസത്തിലായിരുന്നു പരാജയം. പഞ്ചായത്ത് , നിയമസഭ തിരഞ്ഞെടുപ്പിലെല്ലാം എൽ ഡി എഫിനായിരുന്നു മുൻതൂക്കം. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയാണ് പാലക്കാട് എന്നത് എന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്.
കോൺഗ്രസിനെ പിന്തുണയ്ക്കാനുള്ള എസ് ഡി പി ഐയുടെ തീരുമാനത്തോടും അദ്ദേഹം പ്രതികരിച്ചു. 'തിരഞ്ഞെടുപ്പ് സന്ദർഭത്തിൽ ചില സംഘടനകൾ അവരുടെ നിലപാട് പ്രഖ്യാപിക്കും. എസ് ഡി പി ഐ നിർവ്വഹിക്കുന്ന രാഷ്ട്രീയ ധർമ്മം പ്രതിലോമപരമാണ്.അവരുടെ കാഴ്ചപ്പാടിൽ യു ഡി എഫിന് പിന്തുണ കൊടുത്തു. എസ് ഡി പി ഐ പിന്തുണ പാലക്കാടിനെ സംബന്ധിച്ചെടുത്തോളം ജയപരാജയങ്ങളെ നിർണയിക്കുന്ന ഘടകമല്ല. അതിനെ ആ നിലയിലെ കാണുന്നള്ളൂ', അദ്ദേഹം പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications