പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാബു അക്രമാസക്തനായത് എന്തിന്, പ്രചരിക്കുന്ന വീഡിയോയുടെ സത്യമെന്ത്? ഉമ്മ പറയുന്നു

Google Oneindia Malayalam News

പാലക്കാട്: ചെറാട് കൂമ്പാച്ചി മലയും ബാബുവും മലയാളികള്‍ക്ക് മറക്കാനാവില്ല. രണ്ട് ദിവസത്തോളം കേരളക്കര മുള്‍മുനയിലായ സംഭവം നടന്നിട്ട് രണ്ട് മാസമായി. ഇപ്പോഴിതാ ബാബുവിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അലറി വിളിക്കുകയും അസഭ്യം പറയുകയും നിലത്തു കിടന്ന് ഉരുളുകയും ചെയ്യുന്ന ബാബുവിന്റെ ഒരു വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രചരിക്കുന്ന വീഡിയോയിലെ ബാബുവിന്റെ പ്രതികരണം കണ്ടിട്ട് പലരും ബാബുവിനെതിരെ രംഗത്തെത്തിയിരുന്നു.

കൂടി നില്‍ക്കുന്നവരെയെല്ലാം അക്രമിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്ത ബാബു തനിക്ക് ചാകണം എന്ന് പറഞ്ഞാണ് ബഹളമുണ്ടാക്കിയത്. വീഡിയോ വൈറലായതോടെ ബാബു കഞ്ചാവിന് അടിമപ്പെട്ടിരിക്കുകയാണ് എന്ന തരത്തിലും പലരും കമന്റ് ചെയ്തിരുന്നു. കൂട്ടുകാര്‍ തലയില്‍ വെള്ളം ഒഴിക്കുന്നതും അനുനയിപ്പിക്കാന്‍ ശ്രമിക്കുന്ന അമ്മയോടും സുഹൃത്തുക്കളോടും ബന്ധുക്കളോടും ബാബു അസഭ്യം പറയുന്നതും വിഡിയോയില്‍ കാണാം. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബാബുവിന്റെ ഉമ്മ.

'സംഘടനയുടെ പേര് 'അച്ഛന്‍' എന്നല്ലല്ലോ 'അമ്മ' അല്ലേ, അതോടെ ഞങ്ങള്‍ സ്ത്രീപക്ഷത്തല്ലേ'? മണിയന്‍പിള്ള രാജു'സംഘടനയുടെ പേര് 'അച്ഛന്‍' എന്നല്ലല്ലോ 'അമ്മ' അല്ലേ, അതോടെ ഞങ്ങള്‍ സ്ത്രീപക്ഷത്തല്ലേ'? മണിയന്‍പിള്ള രാജു

1

മനോരമ ന്യൂസിനോടാണ് ബാബുവിന്റെ ഉമ്മ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കിയത്. വീഡിയോയില്‍ പറയുന്നത് പോലെ ബാബു കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും അവന്‍ കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ലെന്നും ഉമ്മ പറയുന്നു. എന്നാല്‍ ആ സമയത്ത് മദ്യലഹരിയിലായിരുന്നു ബാബു എന്നും ഒരു സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിന് പോയതായിരുന്നു എന്നും അവര്‍ പറയുന്നു. അതിന് ശേഷം വീട്ടിലെത്തി സഹോദരനുമായി ബാബു വഴക്കുണ്ടാക്കിയിരുന്നു. നിസാര പ്രശ്‌നത്തിനായിരുന്നു ബാബു വഴക്കുണ്ടാക്കിയത്. ഈ വഴക്ക് കഴിഞ്ഞ് ബാബു അടുത്തുള്ള കരിങ്കല്‍ ക്വാറിയിലേക്ക് പോകുകയായിരുന്നെന്നും ഉമ്മ പറയുന്നു.

2

അവനെങ്ങാനും ആത്മഹത്യ ചെയ്യാന്‍ പോകുകയാണോയെന്ന് ഭയന്ന് താന്‍ പുറകേ ചെന്നു. അവിടെയിരുന്ന കുട്ടികളോട് ബാബുവിനെ പിടിക്കാന്‍ പറഞ്ഞുവെന്നും ഉമ്മ പറയുന്നു. ആ സമയത്ത് പിടിവലിയും ഉന്തും തള്ളും നടത്തിയപ്പോഴുണ്ടായ സംഭവമാണ് ചിലര്‍ വിഡിയോയില്‍ പകര്‍ത്തിയതെന്നും അതല്ലാതെ കഞ്ചാവ് അടിച്ച് ബഹളമുണ്ടാക്കുന്നതല്ലെന്നും ഉമ്മ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പറയുന്നത് പോലെ കൂട്ടുകാരുമായി പ്രശ്‌നമില്ല. ബാബുവിന് കുറച്ച് ടെന്‍ഷനുണ്ടെന്നും ഉറക്കം ശരിയല്ല, നേരാംവണ്ണം ഭക്ഷണവും കഴിക്കുന്നില്ല എന്നും ഉമ്മ പറയുന്നു. അതുകൊണ്ടാണ് അവന്‍ പെട്ടെന്ന് ദേഷ്യപ്പെടുന്നതെന്നും ഉമ്മ കൂട്ടിച്ചേര്‍ത്തു.

3

2022 ഫെബ്രുവരി എട്ടിനാണ് ബാബു ചെങ്കുത്തായ ചെറാട് മലയില്‍ അകപ്പെടുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബാബു മല കയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങുകയായിരുന്നു. ബാബു തന്നെ അറിയിച്ചത് അനുസരിച്ചാണ് രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തിയത്. എന്നാല്‍ നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ഫയര്‍ഫോഴ്സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് സൈന്യവും എന്‍ ഡി ആര്‍ എഫും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ബാബുവിനെ തിരിച്ചിറക്കിയത്.

4

പര്‍വതാരോഹണ വിദഗ്ധരടക്കമുള്ള കരസേനാ സംഘം ബെംഗളൂരുവില്‍നിന്ന് സുലൂര്‍ വഴിയും മറ്റൊരു സൈനികസംഘം ഊട്ടി വെല്ലിങ്ടനില്‍ നിന്നുമാണ് ബാബുവിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി ചെറാട് മലയില്‍ എത്തിയത്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ ഹേമന്ത് രാജ് ഉള്‍പ്പെടെ 24 പേരടങ്ങുന്ന 2 സംഘങ്ങളാണ് രക്ഷാദൗത്യത്തിനായി മല മുകളിലേക്ക് കയറിയിരുന്നത്. പൊലീസ്, അഗ്നിരക്ഷാസേന, വനം റവന്യു വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നെങ്കിലും ബാബുവിന്റെ അടുത്ത് എത്താനായിരുന്നില്ല. പിന്നീടാണ് ഹേമന്ത് രാജ് ഉള്‍പ്പെടെ 24 പേരടങ്ങുന്ന 2 സംഘങ്ങളുടെ രക്ഷാദൗത്യം ഫലം കണ്ടത്.

Recommended Video

cmsvideo
മലകയറിയ ബാബു ലഹരിക്ക് അടിമ ? ഭ്രാന്തനായി കിടന്ന് ഉരുളുന്നു

ഫോട്ടോഷൂട്ട്... അത് പ്രിയാമണി കഴിഞ്ഞേ ഉള്ളൂ... വൈറല്‍ ചിത്രങ്ങള്‍

English summary
This is what the real story about Palakkad Cherad Babu's viral video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X